ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്. ഈ സീസൺ അവസാനത്തോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന 23-കാരൻ ഫ്രീ ഏജന്റായാണ് സ്പാനിഷ് വമ്പന്മാരുടെ പാളയത്തിലെത്തുക. ഇരുകക്ഷികളും തമ്മിലുള്ള ചർച്ചകൾ ഏറെ പുരോഗമിച്ചതായും ധാരണയിലെത്തിയതായും ഫ്രഞ്ച് ദിനപത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 50 ദശലക്ഷം ഡോളർ (416 കോടി രൂപ) എന്ന ഭീമൻ പ്രതിഫലമാണ് താരത്തിന് സ്പാനിഷ് ക്ലബ്ബിൽ ലഭിക്കുക. നിലവിൽ ഇതിന്റെ പകുതിയോളമാണ് പി.എസ്.ജി നൽകുന്നത്. കരാർ നീട്ടാൻ എംബാപ്പെയുമായി പി.എസ്.ജി […]
Sports
ആരാധകർക്ക് സന്തോഷിക്കാം: ഐപിഎല്ലിന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും
ഏറെ മാറ്റങ്ങളോടെ എത്തുന്ന ഈ സീസൺ ഐപിഎല്ലിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം ഐ.പി.എൽ തന്നെ മാറ്റുമോ എന്ന ആശങ്കകൾക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത. കോവിഡ് കേസുകൾ വെല്ലുവിളി ഉയർത്തിയില്ലെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരാനുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ഐ.പി.എൽ മെഗാ ലേലം രണ്ടാഴ്ചക്കുള്ളിൽ ബംഗളൂരുവിൽ നടക്കും. 1214 കളിക്കാരാണ് ഇക്കുറി […]
Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ്
മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ […]
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്.സി
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബെംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ആത്മവിശ്വാസത്തിൽ ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ […]
ആഷ്ലി ബാർട്ടി ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പർ ആഷ്ലി ബാർട്ടി സ്വന്തമാക്കി. വനിതാ വിഭാഗം ഫൈനലിൽ ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയാണ് ആഷ്ലിയുടെ കിരീട ധാരണം. 44 വർഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് ബാർട്ടി. നേരത്തെ 1978ൽ ക്രിസ് ഒ നീൽ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ട്രോഫി നേടിയിരുന്നു. റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ അമേരിക്കയുടെ കോളിൻസിനെ 6-3, 7-6 എന്ന സ്‌കോറിനാണ് ഓസീസ് തരാം പരാജയപ്പെടുത്തിയത്. 2019-ൽ റോളണ്ട് ഗാരോസും കഴിഞ്ഞ […]
ഏഷ്യൻ ഗെയിംസ്; വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകൻ
ഇതിഹാസ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്തംബർ 10 ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022 ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്) പ്രസ്താവനയിൽ പറഞ്ഞു. 2022 ഏഷ്യൻ ഗെയിംസിനായി എഐസിഎഫ് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ, നിഹാൽ സരിൻ, എസ്എൽ […]
അണ്ടർ 19 ലോകകപ്പ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് കപ്പടിച്ചത്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. (world cup india bangladesh) കൊവിഡ് ബാധയെ തുടർന്ന് പുറത്തായിരുന്ന ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി എത്തുന്നത് ഇന്ത്യക്ക് ശുഭസൂചനയാണ്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് […]
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; രണ്ട് മത്സരങ്ങൾ റദ്ദാക്കി
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. കാനഡ ടീമിലെ 9 താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതോടെ വരാനിരിക്കുന്ന കാനഡയുടെ രണ്ട് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന 13/14 സ്ഥാനത്തിനായുള്ള പ്ലേ ഓഫും ഞായറാഴ്ച ഉഗാണ്ടക്കെതിരായ 15/16 സ്ഥാനത്തിനായുള്ള പ്ലേ ഓഫുമാണ് മാറ്റിവച്ചത്. 9 താരങ്ങൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ കാനഡയ്ക്ക് ഫീൽഡിൽ ഇറങ്ങാൻ 11 താരങ്ങളില്ല. അതിനാലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. (Canada COVID world cup) അതേസമയം, ക്യാപ്റ്റൻ യാഷ് ധുൽ […]
ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നദാൽ ഇറ്റാലിയൻ താരം മത്തെയോ ബരേറ്റിനിയെയുമാണ് സെമിഫൈനലിൽ കീഴടക്കിയത്. ജനുവരി 30നാണ് ഫൈനൽ. 21ആം ഗ്രാൻഡ്‌സ്ലാം കിരീടം എന്ന നേട്ടത്തിലേക്കാണ് നദാൽ റാക്കറ്റേന്തുക. ഇറ്റലിയുടെ ഏഴാം സീഡ് ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം മറികടന്നത്. സ്കോർ 6-3, 6-2, 3-6, 6-3. ആദ്യ രണ്ട് സെറ്റ് അനായാസം സ്വന്തമാക്കിയ നദാലിന് മൂന്നാം […]
കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി
ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു. (kohli cricket ravi shastri) “തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം […]












