Football Sports

ആഫ്രിക്കൻ നാഷൻസ് കപ്പ്; കലാശപ്പോരിൽ മാനെ-സലാഹ് പോരാട്ടം

ആഫിക്കൻ നാഷൻസ് കപ്പിന്റെ കലാശപ്പോരിൽ ഇക്കുറി തീപാറും പോരാട്ടം. ആഫ്രിക്കൻ ഫുട്‌ബോളിലെ രണ്ടു വൻശക്തികളായ ഈജിപ്തും സെനഗലുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ലിവർപൂളിലെ സഹതാരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലാഹും നേർക്കുനേർ വരുന്നു എന്നതാണ് കലാശപ്പോരിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സെമി ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കാമറൂണിനെ 3-1 ന് തകർത്താണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശം. ഗോൾകീപ്പർ ഗബാസ്‌കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്. തുടരെ മൂന്ന് പെനാൽട്ടികളാണ് ഗബാസ്‌കി സേവ് ചെയ്തത്. നിശ്ചിത […]

Football Sports

ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും, എവിടേക്കും പോകുന്നില്ലെന്ന് അഡ്രിയാൻ ലൂണ

പനാജി: ഐ.എസ്.എല്ലിൽ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറുണ്ടെന്നും അടുത്ത സീസണിലും ഇവിടെത്തന്നെയുണ്ടാകുമെന്നും താരം വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായുള്ള മത്സരത്തിന് മുമ്പോടിയായുള്ള വിർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്ക് ക്ലബുമായി രണ്ടു വർഷത്തെ കരാറുണ്ട്. അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും. എല്ലാ വിദേശതാരങ്ങളും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ ടീമിന്റെ പ്രധാനഭാഗമായി തന്നെയുണ്ടാകും’ – ലൂണ പറഞ്ഞു. ആസ്‌ത്രേലിയൻ എ ലീഗിലെ മെൽബൺ […]

Cricket Sports

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്കിത് തുടർച്ചയായ നാലാം ഫൈനൽ

കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് […]

Cricket Sports

ഐസിസി ടി-20 റാങ്കിംഗ്; ലോകേഷ് രാഹുലിനു നേട്ടം

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുലിനു നേട്ടം. രാഹുൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. 729 റേറ്റിംഗോടെയാണ് രാഹുൽ നില മെച്ചപ്പെടുത്തിയത്. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്. പാക് നായകൻ ബാബർ അസമാണ് ഒന്നാമത്. 805 ആണ് അസമിൻ്റെ റേറ്റിംഗ്. 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് […]

Cricket Sports

ഇന്ത്യൻ ക്യാമ്പിലെ കൊവിഡ്; മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി

ടീം അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാറ്റം ഉണ്ടാകില്ല. മത്സരം നീട്ടിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (covid india mayank agarwal) 4 താരങ്ങൾക്കും, പരിശീലക സംഘത്തിലെ നാല് പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, നവദീപ് സെയ്നി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങൾ. ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയ താരങ്ങൾ […]

Cricket Sports

ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. (BCCI media rights IPL) മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. […]

Cricket Sports

ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്; പരമ്പരക്കായി വിൻഡീസെത്തി

ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്. അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്‌പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ […]

Football Sports

തോല്‍വിയറിയാതെ അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍

തോൽവിയറിയാതെ തുടർച്ചയായ 29 മത്സരങ്ങൾ! അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാനാരുണ്ട്? ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികൾ തകർത്തത്. കളിയുടെ 29ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസാണ് അർജന്റീനക്ക് വേണ്ടി വലകുലുക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാൻ കരുത്തരായ കൊളംബിയക്കും കഴിഞ്ഞില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. […]

Cricket Sports

IPL : ഗെയ്ല്‍ ലേലത്തിനില്ല, എന്നിട്ടും ആവശ്യക്കാരേറെ; ആര്‍ച്ചര്‍ ഉള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ പട്ടികയില്‍

മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ മെഗാ താരലേലത്തിനായി (IPL Mega Auction) 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ (BCCI) തയ്യാറാക്കിയിട്ടുള്ളത്. 1214 താരങ്ങളില്‍ നിന്നാണ് ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി 12,13 തിയ്യതികളില്‍ ബംഗളൂരുവിലാണ് ലേലം നടക്കുന്നത്. പ്രാഥമിക പട്ടികയില്‍ ഇല്ലാതിരുന്ന 44 താരങ്ങളെകൂടി ബിസിസിഐ പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ താല്‍പര്യപ്പെട്ടപ്പോഴാണ് ബിസിസിഐ ഈ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ തുടങ്ങിയവരാണ് ഇത്തരത്തില്‍ പട്ടികയിലിടം […]

Football Sports

ആക്രമണത്തിന് മൂർച്ച കൂട്ടി ബാഴ്‌സ; ടീമിലെത്തിയത് മൂന്ന് കിടിലൻ താരങ്ങൾ

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. വിവാദങ്ങൾക്കും ചൂടൻ വാഗ്വാദങ്ങൾക്കുമൊടുവിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു എന്നതു മാത്രമല്ല ആക്രമണ നിരയിലേക്ക് ഫെറാൻ ടോറസ്, പിയറി എമറിക് ഒൗബാമിയാങ്, ആദമ ട്രവോറെ എന്നിവരെ സ്വന്തമാക്കാനും കാറ്റലൻസിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ഒബാമിയാങിന്റെയും ആദമയുടെയും വരവോടെ ആക്രമണത്തിന് മൂർച്ച കൂടുമെന്നും സീസണിൽ ശേഷിക്കുന്ന 17 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് […]