Cricket Sports

അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ടീമില്‍ നാല് മാറ്റം

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ്മ വരുത്തിയത്. ഓപ്പണർ ശിഖര്‍ ധവാൻ ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. അതേസമയം വെസ്റ്റ് ഇൻഡീസ് ടീമിൽ ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് […]

Cricket Sports

ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്: പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഉച്ചയ്ക്ക് വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത്തും സംഘവും ലക്ഷ്യമിടുക. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. യുസ് വേന്ദ്ര ചഹാലിനും വാഷിംഗ്ടണ്‍ സുന്ദറിനും വിശ്രമം നല്‍കി രവി ബിഷ്നോയ്ക്കും കുല്‍ദീപ് യാദവിനും അവസരം നല്‍കിയേക്കും. സുന്ദറും ചഹാലും മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. കൊവിഡ് ബാധിതനായിരുന്ന ശിഖര്‍ […]

Cricket Sports

രണ്ടാം ഏകദിനം: ഇന്ത്യ ബാറ്റ് ചെയ്യും; ലോകേഷ് രാഹുൽ ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ട്. ലോകേഷ് രാഹുൽ ഇന്ത്യൻ ടീമിൽ തിരികെയെത്തി. ഇഷൻ കിഷനു പകരമാണ് രാഹുൽ എത്തിയത്. അതുകൊണ്ട് തന്നെ രാഹുൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇന്ന് കളിക്കില്ല. പരുക്കേറ്റ പൊള്ളാർഡിനു പകരം ഒഡീൻ സ്മിത്ത് ടീമിലെത്തി. നികോളാസ് പൂരാൻ ആണ് ഇന്ന് വിൻഡീസിനെ നയിക്കുക. ആദ്യ ഏകദിനത്തിൽ ഇന്ത്യ […]

Cricket Sports

അഹ്മദാബാദ് അല്ല, ഗുജറാത്ത്; അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, ടീമിൻ്റെ പേര് അഹ്മദാബാദ് ഫ്രാഞ്ചൈസി എന്നാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനം. (ipl gujarat titans team) മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ. അഫ്ഗാൻ സ്പിന്നർ ഹാർദ്ദിക് പാണ്ഡ്യ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കി. ലക്നൗ സൂപ്പർ […]

Football Sports

ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി. ഈസ്റ്റ് ബംഗാൾ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോൾ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്സി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. കളിയുടെ തുടക്കം മുതൽ മേൽക്കൈ ഒഡിഷയ്ക്കായിരുന്നു. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാൻ ഒഡീഷക്ക് ലീഡ് നൽകി. 64-ാം മിനിറ്റിൽ ആൻറോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോൾ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരികെ […]

Football Sports

ആഫ്രിക്കൻ നേഷൻസ് കപ്പ് സെനഗലിന്; ഫൈനലിൽ ഈജിപ്തിനെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ

ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്. ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ ഈജിപ്തിനെ കീഴടക്കിയാണ് സെനഗലിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചില്‍ നാല് കിക്ക് സെനഗല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഈജിത്പ്തിന് ലക്ഷ്യത്തിലെത്തിക്കാനായത്. സെനഗലിന്‍റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.

Cricket Sports

ഏഴ് ഫൈനലുകള്‍, നാലുകിരീടങ്ങള്‍; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഇങ്ങനെ

ഏഴ് ഫൈനലുകൾ. നാല് കിരീടങ്ങൾ. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളൂ, ടീം ഇന്ത്യ. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടം ചൂടിയ ടീമാണ് ഇന്ത്യ. ടൂർണമെന്റിന്റെ 14ാം എഡിഷൻ കലാശപ്പോരിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ചരിത്രമുറങ്ങുന്ന വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ പാഡു കെട്ടിയിറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടം. 1988 ൽ ആരംഭിച്ച ടൂർണമെന്റിൽ 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2020 […]

Cricket Sports

അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന യഷ് ധുള്ളിന്റെ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് എതിരാളി മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. വൈകിട്ട് 6:30ന് നോര്‍ത്ത് സൗണ്ടിലെ സര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ . ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ – 19 ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് ഇക്കുറി എതിരാളി ഇംഗ്ലണ്ടാണ്. മൂന്ന് വട്ടം ജേതാക്കളായ ഓസ്‌ട്രേലിയയെ സെമിയില്‍ 96 റണ്‍സിന് […]

Sports

ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു; ഫെഡറര്‍- നദാല്‍ സഖ്യം വീണ്ടും

2017 ന് ശേഷം ആദ്യമായി ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷംം നടക്കുന്ന ലേവർ കപ്പില്‍ ടീം യൂറോപ്പിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചു കളിക്കുന്നത്. 2017 ൽ പ്രഥമ ലേവർകപ്പിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു കളിച്ചത്. ലേവർ കപ്പ് ഡബിള്‍സില്‍ ഒരുമിച്ചു കളിക്കുമെന്ന് താരങ്ങൾ തന്നെയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വളരെക്കാലമായി കളത്തിന് പുറത്തായിരുന്ന ഫെഡറിന്റെ തിരിച്ചുവരവ് കൂടെയാവും ലേവർകപ്പ്. ജൂലെയിൽ വിംബിൾഡണിലെ തോൽവിക്ക് ശേഷം പരിക്കിനെത്തുടർന്ന് ഫെഡറർ […]

Football Sports

വണ്ടര്‍ഗോളുമായി വാസ്ക്വെസ്; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ തകർത്തത്. മുന്നേറ്റ താരങ്ങളായ പെരേറ ഡയസും അൽവാരോ വാസ്‌ക്വെസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്. 83ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് നേടിയ വണ്ടർ ഗോളാണ് കളിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മധ്യവരക്കപ്പുറത്ത് 65 വാര അകലെ നിന്ന് വാസ്‌ക്വസ് പായിച്ച ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിയേയും മറികടന്ന് വലതുളക്കുകയായിരുന്നു. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തിലെ […]