Football Sports

ഐഎസ്എലിൽ വീണ്ടും കൊവിഡ്; എഫ്സി ഗോവയുടെ അഞ്ച് താരങ്ങൾക്ക് വൈറസ് ബാധ

ഐഎസ്എലിൽ വീണ്ടും കൊവിഡ് ബാധയെന്ന് റിപ്പോർട്ട്. എഫ്സി ഗോവ ക്യാമ്പിലെ ഏഴ് പേർക്കാണ് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരും താരങ്ങളാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെ എടികെ മോഹൻബഗാനെതിരെ കളിക്കാനിറങ്ങേണ്ട എഫ്സി ഗോവയുടെ പ്രീമാച്ച് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. ബ്രാണ്ടൻ ഫെർണാണ്ടസ്, പ്രിൻസ്ടൺ തുടങ്ങിവരൊക്കെ കൊവിഡ് ബാധിതരിൽ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ഐഎസ്എലിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും എഫ്സി […]

Football Sports

പരുക്കും സസ്പൻഷനും വലച്ച് ബ്ലാസ്റ്റേഴ്സ്; ഇന്ന് ജയിച്ചേ പറ്റൂ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. എന്നാൽ, പരുക്കും സസ്പൻഷനും കാരണം പല താരങ്ങളും ഇന്ന് കളിക്കില്ല. പ്രതിരോധ നിര ആകെ പൊളിച്ചെഴുതേണ്ട സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം എളുപ്പമാവില്ലെന്ന് ഉറപ്പ്. പോയിൻ്റ് പട്ടികയിൽ 10ആം സ്ഥാനത്ത് ആണെങ്കിലും ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള എതിരാളികളല്ല. ഇതുവരെ ബംഗാൾ വമ്പന്മാരെ കീഴടക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് […]

Cricket Sports

ഡു പ്ലെസിയുടെ വരവ് ആർസിബിയുടെ കരുത്ത് വർധിപ്പിക്കും; സഞ്ജയ് ബംഗാർ

മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിയുടെ വരവോടെ ടീമിൻ്റെ ശക്തി വർധിച്ചതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ടീമിൽ സ്ഥിരത കൊണ്ടുവരിക എന്നതായിരുന്നു പദ്ധതി. ഡു പ്ലെസി എത്തിയതോടെ ബാറ്റിംഗ് കരുത്ത് ഇരട്ടിയായി. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിന് ഗുണം ചെയ്യുമെന്ന് സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു. ടോപ്പ് ഓർഡറിനെ ബലപ്പെടുത്താൻ കഴിയുന്ന പ്രതിഭയാണ് ഡു പ്ലെസി. അദ്ദേഹത്തെ പോലെയുള്ള താരത്തെയാണ് ടീം തേടി നടന്നത്. ബാറ്റിംഗ് മാത്രം അല്ല ഡു പ്ലെസിയുടെ […]

Cricket Sports

ശ്രീശാന്ത് ലേലത്തിൽ എവിടെയുമില്ല; രണ്ടാമൂഴത്തിൽ വിഷ്ണു വിനോദ് ഹൈദരാബാദിൽ

ഐപിഎൽ മെഗാ ലേലം അവസാനിച്ചു. മികച്ച പല താരങ്ങൾക്കും ടീം കിട്ടാതിരുന്നപ്പോൾ ചില സർപ്രൈസ് നീക്കങ്ങളും ലേലത്തിൽ കണ്ടു. മലയാളി താരം ശ്രീശാന്ത് അവസാന പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികൾ താത്പര്യം കാണിക്കാത്തതിൽ ലേലത്തിൽ വന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ രണ്ടാമൂഴത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്. ഇതോടെ ഇക്കുറി ഐപിഎലിലെ മലയാളി താരങ്ങൾ നാലായി. ഓസീസ് പേസർ റൈലി മെരെഡിത്തിനെ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപയ്ക്ക് […]

Football Sports

ജയം തുടർന്ന് മുംബൈ; ഒഡീഷയെ തോൽപിച്ച് ആദ്യ നാലിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തുടർച്ചയുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് മുംബൈ ഒഡീഷയെ കീഴടക്കിയത്. മുംബൈക്കായി ഇഗോർ അംഗൂളോയും ബിപിൻ സിംഗും രണ്ട് ഗോൾ വീതം നേടിയപ്പോൾ ജൊനാതസ് ദെ ജീസസ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടി. അർഹിച്ച ജയമാണ് മുംബൈ ഇന്ന് നേടിയത്. 41 മിനിട്ട് വരെ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ പിന്നീടാണ് അഞ്ച് ഗോളുകൾ വീണത്. 41ആം മിനിട്ടിൽ അംഗൂളോയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ പിന്നെ […]

Cricket Sports

ഇഷാൻ കിഷന് 15.25 കോടി; ഹസരങ്കയ്ക്കും ഹർഷൽ പട്ടേലിനും 10.75 കോടി രൂപ വീതം

യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും […]

Cricket Sports

അശ്വിനും ബട്‌ലറും രാജസ്ഥാനിൽ; ഹൂഡയും കൃണാലും ലക്നൗവിൽ: ഇത് കലക്കുമെന്ന് സോഷ്യൽ മീഡിയ

ഐപിഎൽ മെഗാ ലേലം പുരോഗമിക്കുകയാണ്. 15 കോടി 25 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ ടീമിൽ നിലനിർത്തിയതും വെറും 2 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ജേസൻ റോയിയെ സ്വന്തമാക്കിയതുമൊക്കെ ലേലവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ നടത്തുന്ന ചർച്ചകളാണ്. ഇതിനൊപ്പം മറ്റ് ചില ചർച്ചകൾ കൂടി സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. രസകരമായ ചില ചർച്ചകൾ. ലേലത്തിൽ രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയൻ്റ്സും വിളിച്ചെടുത്ത ചില താരങ്ങൾ പഴയ പഴയ ചില ബന്ധങ്ങളുണ്ട്. രാജസ്ഥാൻ വിളിച്ചെടുത്ത […]

Cricket Sports

‘കോലി പോലും പിതൃത്വ അവധി എടുത്തു’; വിമർശനങ്ങൾക്ക് മറുപടിയുമായി വൃദ്ധിമാൻ

കായികരംഗത്ത് നിന്നും വിരമിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പോലും പിതൃത്വ അവധി എടുത്തിരുന്നു. താനും കുടുംബമായി സമയം ചെലവഴിക്കാനും മറ്റ് വ്യക്തിപരമായ കാരണത്താലും അവധിയിലാണ്. രഞ്ജി ട്രോഫിയിൽ നിന്ന് ഇടവേള എടുത്തതിൽ എന്തിനാണ് ചോദ്യങ്ങൾ ഉയരുന്നതെന്നും സാഹ ചോദിച്ചു. വിരമിക്കൽ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റുള്ളവർക്ക് അതിൽ പങ്കില്ലെന്നും സാഹ കൂട്ടിച്ചേർത്തു. “വ്യക്തമായി പറയട്ടെ, എന്നെ ശ്രീലങ്കൻ പരമ്പരയിലേക്ക് തെരഞ്ഞെടുത്തില്ലെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല. […]

Cricket Sports

ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; വെസ്റ്റിന്‍ഡീസിന് 96 റണ്‍സ് തോൽവി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. ഇതോടെ മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ രോഹിത് ശര്‍മയ്ക്കായി. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് […]

Football Sports

ഐഎസ്എൽ 2022; ബെംഗളൂരുവിനെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫിനടുത്ത്

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫ് ബര്‍ത്തിന് തൊട്ടടുത്ത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബെംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ഹൈദരാബാദിന് തന്നെയായിരുന്നു മത്സരത്തില്‍ മൂന്‍തൂക്കം. കളിഗതിക്കനുസരിച്ച് ആദ്യ പാതിയില്‍ അവര്‍ രണ്ട് ഗോള്‍ നേടുകയും ചെയ്തു. 16-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 30-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും പിറന്നു. എന്നാൽ 87-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബെംഗളൂരു […]