Cricket Sports

ഐപിഎൽ ടീം അവലോകനം; ഭാവിയിലേക്കുള്ള നിക്ഷേപവുമായി ‘വയസൻ പട’

ചെന്നൈ സൂപ്പർ കിംഗ്സ് പതിവു പോലെ മുതിർന്ന താരങ്ങളെയാണ് ടീമിൽ പരിഗണിച്ചത്. അതോടൊപ്പം, ഭാവിയിലേക്കുള്ള നിക്ഷേപമായി കണക്കാക്കാവുന്ന ചില ശ്രദ്ധേയമായ വാങ്ങലുകൾ കൂടി നിലവിലെ ചാമ്പ്യന്മാർ നടത്തി. ലേലത്തിൻ്റെ ആദ്യ ദിവസത്തെ പ്രകടനം വളരെ മോശമായിരുന്നെങ്കിലും രണ്ടാം ദിവസം ചെന്നൈ സ്കോർ ചെയ്തു. (ipl chennai super kings) 14 കോടി രൂപ മുടക്കി ദീപക് ചഹാറിനെ ലേലം കൊണ്ടതാണ് ചെന്നൈയുടെ ഏറ്റവും ഉയർന്ന പർച്ചേസ്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നല്ല പ്രകടനങ്ങൾ നടത്താൻ കഴിവുള്ള […]

Football Sports

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സാല്‍സ്ബര്‍ഗിനെതിരെ കരുത്തരായ ബയേന് മ്യൂണിക് സമനിലയില്‍ കുരുങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ഓസ്ട്രിയന്‍ ക്ലബ്ബിനെതിരെ ഇഞ്ചുറി ടൈമില്‍ ആണ് ബയേണ്‍ സമനില പിടിച്ചത്. കിങ്‌സ്ലി കോമാന്‍ ആണ് സമനില ഗോള്‍ നേടിയത്./

Cricket Sports

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും; ഔദ്യോഗിക സ്ഥിരീകരണമായി

വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ശ്രേയാസിനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. ലേലത്തിൽ 12.25 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത ശ്രേയാസിനെ ടീമിലെത്തിച്ചത്. (shreyas iyer kolkata riders) മുതിർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബ് കിംഗ്സിൻ്റെ പുതിയ ക്യാപ്റ്റനായേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെ […]

Cricket Sports

ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 ഇന്ന്

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയത് പോലെ ട്വന്റി-20 അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ട്വന്റി-20യില്‍ വിന്‍ഡീസിന്റേത് വളരെ ശക്തമായ ടീമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ കളത്തിലിറങ്ങുന്നത്. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ റിഷഭ് പന്തായിരിക്കും വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന […]

Sports

പ്രൈം വോളി; കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി ഹൈദരാബാദ് ബ്ലാക്ഹോക്സ്

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ഹോക്സ് മൂന്നാം ജയം കുറിച്ചു. 15-8, 13-15, 15-9, 15-12, 8-15 എന്ന സ്‌കോറിനാണ് ജയം. ഹൈദരാബാദിന് രണ്ട് പോയിന്റ് ലഭിച്ചു. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ്.വി.ഗുരു പ്രശാന്ത് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.ആദ്യ സെറ്റിന്റെ തുടക്കത്തില്‍തന്നെ ബ്ലാക്ഹോക്സ് 64ന് ലീഡ് നേടി. ഗുരു പ്രശാന്ത് മിന്നും സ്പൈക്കിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. അമിത് ഗുലിയ, ഇ.ജെ.ജോണ്‍ ജോസഫ് എന്നിവരും ബ്ലാക് ഹോക്സിനായി തിളങ്ങി. […]

Sports Uncategorized

വാക്സിനെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കുമെന്ന് നൊവാക് ജോക്കോവിച്ച്

കൊവിഡ് വാക്സിനെടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്സിന്‍ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങള്‍ ത്യജിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ടണുമടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച്കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താല്‍ തന്നെ വാക്സിന്‍ വിരുദ്ധ ക്യാമ്പെയിനുകളുടെ ഭാഗമാക്കരുതെന്നും വാക്സിനേഷന് എതിരല്ല തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ പുരുഷതാരമായ ജോക്കോവിച്ച് മനസ് […]

Cricket Sports

10 പന്തിൽ ഫിഫ്റ്റി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം രമേശ് കുമാറിന്റെ വിഡിയോ വൈറൽ

ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാങ്ങൽ നടത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 23 വയസ്സുകാരനായ സ്പിൻ ഓൾറൗണ്ടർ രമേശ് കുമാറിനായി കൊൽക്കത്ത കൈ ഉയർത്തിയപ്പോൾ മറ്റ് ടീമുകൾ അതാരാണെന്ന് പോലും നോക്കിയില്ല. എന്നാൽ, 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ച താരം ചില്ലറക്കാരനല്ല. ടെന്നിസ് ക്രിക്കറ്റ് ഇതിഹാസമാണ് രമേശ് കുമാർ. പഞ്ചാബിലെ ജലാലാബാദാണ് താരത്തിൻ്റെ സ്വദേശം. ഇടംകയ്യൻ ബാറ്ററായാണ് ലേലത്തിൽ രമേശ് കുമാറിനെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, രമേശ് ഒരു മികച്ച ലെഫ്റ്റ് ആം […]

Cricket Sports

ഗംഭീര സെഞ്ചുറിയുമായി അമേലിയ കെർ;

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 2-0നു മുന്നിലെത്തി. ഇന്ത്യ മുന്നോട്ടുവച്ച 271 റൺസ് പിന്തുടർന്ന ന്യൂസീലൻഡ് 49 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. യുവ താരം അമേലിയ കെർ 119 റൺസെടുത്ത് പുറത്താവാതെ നിന്നു. കെർ ആണ് കളിയിലെ താരം. ഇന്ത്യക്കായി ദീപ്തി ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി. റെക്കോർഡ് ചേസിലേക്ക് തകർപ്പൻ തുടക്കമാണ് ന്യൂസീലൻഡിനു ലഭിച്ചത്. […]

Sports

ബിജോയ് വര്‍ഗീസിന് വലിയ ഭാവി ഉണ്ട്; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഹോര്‍മിന്‍പാമിന് പകരം സെന്റര്‍ ബാക്കായി ഇറങ്ങിയ മലയാളി യുവതാരം ബിജോ വര്‍ഗീസിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. ‘ബിജോയ് വര്‍ഗീസ് ഒരു മികച്ച യുവതാരമാണ്. അവന്‍ ഒരു നല്ല കളിക്കാരനാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഞങ്ങളോടൊപ്പം പരിശീലനം ആരംഭിച്ച ബിജോയ് ബി ടീമില്‍ നിന്നാണ് വരുന്നത്.’ ഇവാന്‍ ഓര്‍മ്മിപ്പിച്ചു.‘ഐഎസ്എല്‍ തലത്തില്‍ ഒരിക്കലും കളിച്ചിട്ടില്ല, ഇപ്പോള്‍ ഈ സീസണില്‍ രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയാക്കി, താരം മികച്ച പക്വതയും മികച്ച പോരാട്ട വീര്യവും പ്രകടിപ്പിക്കുന്നു. […]

Football Sports

വോളിബോള്‍ ലീഗ്: ആദ്യജയം കുറിച്ച് കാലിക്കറ്റ് ഹീറോസ്

ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യവിജയത്തോടെ കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല.ആദ്യസെറ്റില്‍ 8-3ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസിന് ജെറോം വിനീത് […]