ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജംഷഡ്പൂർ എഫ്സി. ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷഡ്പൂർ കീഴടക്കിയത്. റിത്വിക് ദാസ്, ബോറിസ് സിംഗ്, ഡാനിയേൽ ചീമ എന്നിവർ ജംഷഡ്പൂരിനായി ഗോളുകൾ നേടിയപ്പോൾ നെരുജിസ് വാൽസ്കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ജംഷഡ്പൂരിൻ്റെ നാലാം ഗോൾ ദീപക് ദേവ്രാനിയുടെ സെൽഫ് ഗോൾ ആയിരുന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തി. 23 ആം മിനിട്ടിൽ റിത്വിക് ദാസിലൂടെയാണ് ജംഷഡ്പൂർ ഗോൾ വേട്ട ആരംഭിച്ചത്. 33, 40 […]
Sports
രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ നയിക്കും
രോഹിത് ശര്‍മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്‌ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും. പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്‍ണ കായികക്ഷമത കൈവരിച്ച രോഹിത് […]
ഐഎസ്എല്ലില്‍ കരുത്തരുടെ പോര്; കേരള ബ്ലാസ്‌റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മോഹന്‍ ബഗാന് ഇന്ന് ജയിച്ചാല്‍ ഒന്നമതെത്താം. അതേസമയം നാലാം സ്ഥാനത്ത് ഉള്ള ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം. ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്‌റ്റേ്‌സിന് ഇത്രയും […]
പവൽ വെടിക്കെട്ടിലും പതറാതെ ഇന്ത്യ; അവസാന ഓവറിൽ ആവേശ ജയം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ആവേശ ജയം. 8 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിൻഡീസിനായി റോവ്‌മൻ പവൽ 36 പന്തുകളിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്നു. നിക്കോളാസ് പൂരാൻ 62 റൺസ് നേടി പുറത്തായി. തുടക്കത്തിൽ വിൻഡീസ് ബാറ്റർമാരെ പിടിച്ചുനിർത്തിയ ഇന്ത്യ സ്കോറിംഗ് പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു. ആദ്യ പവർപ്ലേയിൽ ഒരു […]
ഐഎസ്എൽ: ബെംഗളൂരുവിനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ്
ഇന്ത്യൻ സൂപ്പർ ലീഗിൽ അട്ടിമറി വിജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ധൻവാവിയ റാൾട്ടെയും ദെഷ്രോൻ ബ്രൗണും നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയപ്പോൾ ക്ലെയ്റ്റൻ സിൽവ ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടി. ഇന്നത്തെ പരാജയം ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്. 65ആം മിനിട്ട് വരെ ആരും ഗോളടിക്കാതിരുന്ന മത്സരം അവസാന 25 മിനിട്ടിലാണ് ആവേശമായത്. 66ആം മിനിട്ടിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാൽ, […]
രഞ്ജി ട്രോഫി: രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും; കേരളത്തിന് പടുകൂറ്റൻ സ്കോർ
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് പടുകൂറ്റൻ സ്കോർ. രണ്ടം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 454 റൺസെടുത്തു. 147 റൺസെടുത്ത് പൊന്നം രാഹുൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ എസ് കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (76 നോട്ടൗട്ട്), സച്ചിൻ ബേബി (56) എന്നിവരും കേരളത്തിനായി തിളങ്ങി. മേഘാലയക്കായി ചിരാഗ് ഖുറാന മൂന്ന് വിക്കറ്റ് വീഴ്ത്തി. (ranji trophy kerala innings) 148 റൺസിന് മേഘാലയയെ ഓൾഔട്ടാക്കിയ കേരളം തകർപ്പൻ ബാറ്റിംഗ് […]
ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും
വെസ്റ്റിൻഡീസിനെതിരായ ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ടി 20 രാത്രി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ആദ്യമത്സരം വിജയിച്ച ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്തെത്തി. മധ്യനിരയിൽ കളിക്കുന്ന കളിക്കാരനിൽനിന്ന് ഓൾ റൗണ്ട് മികവാണ് ടീം പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് വെങ്കടേഷ് അയ്യരെ അന്തിമ ഇലവനിൽ കളിപ്പിച്ചതെന്നും രോഹിത് ആദ്യ ടി20ക്കുശേഷം പറഞ്ഞു. ശ്രേയസ് […]
ISL 2021-22 : ഐഎസ്എല്‍ നോക്കൗട്ട് മത്സരങ്ങളുടെ തിയതിയായി; നിയമങ്ങളില്‍ മാറ്റം
മഡ്‌ഗാവ്: ഐഎസ്എൽ എട്ടാം സീസണിലെ (ISL 2021-22) ഫൈനൽ മാർച്ച് 20ന് ഗോവയിൽ (Fatorda) നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാർച്ച് 15നും 16നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിൽ എവേ ഗോൾ നിയമം ഉണ്ടായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുക. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും. മുംബൈ സിറ്റിയാണ് […]
Ranji Trophy 2021-22 : കാത്തിരുന്നത് ഈ ദിനത്തിന്; രഞ്ജി ട്രോഫി തിരിച്ചുവരവില്‍ സന്തോഷമടക്കാനാവാതെ ജയ് ഷാ
മുംബൈ: രണ്ട് വര്‍ഷത്തെ കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫി (Ranji Trophy 2021-22) പുനരാരംഭിച്ചതിന്‍റെ സന്തോഷം അറിയിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്ത ക്രിക്കറ്റ് ടൂര്‍ണമെന്‍റായ രഞ്ജി ട്രോഫി തുടങ്ങുന്ന ഈ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയത്‌നം അണിയറയില്‍ നടത്തിയിട്ടുണ്ട്. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍’ നേരുന്നതായും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. റെഡ് ബോള്‍ ക്രിക്കറ്റ് മുഖ്യധാരയിലേക്ക് വരുന്ന […]
രഞ്ജി ട്രോഫി: അരങ്ങേറ്റം തകർത്ത് ഏദൻ; ശ്രീശാന്തിന് രണ്ട് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ 148നു പുറത്ത്
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ മേഘാലയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മേഘാലയ 148 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. 4 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരനായ ഏദൻ ആപ്പിൾ ടോം ആണ് മേഘാലയയെ തകർത്തത്. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനീത് ബിശ്ത് ആണ് മേഘാലയയുടെ ടോപ്പ് സ്കോറർ. 10 റൺസെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ മേഘാലയ ബാറ്റർമാരെ നിലയുറപ്പിക്കാൻ കേരളം അനുവദിച്ചില്ല. കിഷനിലൂടെ തൻ്റെ […]












