എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്. മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ […]
Sports
എറിഞ്ഞിട്ട് ഇർഫാൻ; അടിച്ചൊതുക്കി യൂസുഫ്: ഇന്ത്യ മഹാരാജാസിനു തകർപ്പൻ ജയം
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസിനെതിരെ ഇന്ത്യ മഹാരാജാസിനു ജയം. വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ലയൺസ് മുന്നോട്ടുവച്ച 176 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു. യൂസുഫ് പത്താൻ 80 റൺസുമായി മഹാരാജാസിൻ്റെ ടോപ്പ് സ്കോററായി. (legends league india won) പരുങ്ങലോടെയാണ് മഹാരാജാസ് തുടങ്ങിയത്. സ്റ്റുവർട്ട് ബിന്നിയും നമൻ ഓജയും ചേർന്ന് ഓപ്പൺ ചെയ്ത ഇന്ത്യൻ മഹാരാജാസ് ഇന്നിംഗ്സിന് വേഗത കുറവായിരുന്നു. ഏഷ്യ […]
ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരം മാറ്റി; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു. കൂടാതെ ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഈ സീസണിലെ ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് […]
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ഇന്ന് മുതൽ
ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്. ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില. കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി […]
കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്
കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉറപ്പിച്ചത്. ലീഗിൽ 90ലധികം ഗോളുകൾ എതിരാളികളുടെ വലയിൽ നിക്ഷേപിച്ച ഗോകുലം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഈ മാസം 23നാണ് ഗോകുലത്തിൻ്റെ അവസാന മത്സരം. ഇതുവരെ 9 മത്സരങ്ങൾ കളിച്ച ഗോകുലം 93 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ വനിതാ ലീഗ് ജേതാക്കളായ ഗോകുലത്തിൻ്റെ കരുത്തുറ്റ ടീമിനോട് എതിരിടാൻ […]
ഗാംഗുലിയും ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്
പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ബിസിസിഐയിൽ നിന്ന് പുറത്തേക്കെന്ന് റിപ്പോർട്ട്. ഇക്കൊല്ലം ഒക്ടോബറിൽ ഇരുവരുടെയും മൂന്ന് വർഷ കാലാവധി അവസാനിക്കും. ഇതോടെ ഇവർ പുറത്താകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ജനുവരി 23നാണ് അവസാന മത്സരം. ടെസ്റ്റ് പരമ്പര ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര […]
ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും
ഹൗസാറ്റ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുൻ ദേശീയ താരം വീരേന്ദർ സെവാഗ് നയിക്കും. യുവ്‌രാജ് സിംഗ്, ഇർഫാൻ പഠാൻ, ഹർഭജൻ സിംഗ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. ഇന്ത്യ മഹാരാജാസ് എന്നാണ് ടീമിൻ്റെ പേര്. മൂന്ന് ടീമുകളുള്ള ടൂർണമെൻ്റ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒമാനാണ് ഉദ്ഘാടന സീസണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. വീരേന്ദർ സെവഗ്, […]
ഫിഫ ദി ബെസ്റ്റ് അവാർഡ് ലെവൻഡോവ്സ്കിക്ക്; അലക്സിയെ പ്യൂട്ടെല്ലാസ് മികച്ച വനിത താരം
പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ മെസിയേയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്‍റെയും അടിസ്ഥാനത്തില്‍ 48 പൊയന്‍റോടെയാണ് ലെവന്‍റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയോ വോട്ടുകളില്‍ ലെവന്‍റോവസ്കി മുന്നിലെത്തി. സ്പാനീഷ് താരം അലക്സിയെ പ്യൂട്ടെല്ലാസാണ് മികച്ച വനിത […]
ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; എതിരാളികൾ ദക്ഷിണാഫ്രിക്ക
ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വെസ്റ്റ് ഇൻഡീസിലെ ഗുയാനയിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ കഴിഞ്ഞ ലോകകപ്പ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യയെ ഫൈനലിൽ കീഴടക്കിയ ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാർ. (india u19 world cup) ഏഷ്യാ കപ്പിലെ അതേ ടീം തന്നെയാണ് ലോകകപ്പിലും അണിനിരക്കുക. യാഷ് ധുൽ ടീമിനെ നയിക്കും. 251 റൺസുമായി ഏഷ്യാ കപ്പ് ടോപ്പ് സ്കോററായ ഹർനൂർ സിംഗിലാണ് […]
ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ
കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു. ടീം ഒഫീഷ്യലുകളിൽ ഒരാളിനാണ് കൊവിഡ് പോസിറ്റീവായത്. താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ഭാവി. (covid kerala blasters camp) ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒഡീഷയിൽ നേരെത്തെ കൊവിഡ് കേസുകളുണ്ടായിരുന്നു. […]












