യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ. സ്വന്തം നാട്ടുകാരിയായ അഷ്മിത ചലിഹയെ 36 മിനിറ്റിനുള്ളിൽ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രേവേശനം. സ്കോർ 21-7, 21-18. പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയെ പരാജയപ്പെടുത്തി ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെന്നും സെമിയിൽ എത്തി. സെൻ 14-21, 21-9, 21-14 എന്ന സ്‌കോറിനാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. സെമിയിൽ തായ്‌ലൻഡിന്റെ ആറാം സീഡ് സുപനിദ കാറ്റേതോങ്ങുമായി സിന്ധു ഏറ്റുമുട്ടും. മൂന്നാം സീഡായ സിംഗപ്പൂരിന്റെ […]
Sports
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍. ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ […]
തകർച്ചയിൽ നിന്ന് രക്ഷിച്ച് പന്തും കോലിയും; ഇന്ത്യ പൊരുതുന്നു
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലാണ്. 4 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ കോലിയും പന്തും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ക്രീസിൽ തുടരുകയാണ്. 2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. തലേ ദിവസത്തെ സ്കോറിലേക്ക് ഒരു റൺ കൂടി […]
പ്രതിരോധത്തിനു കയ്യടി; ബ്ലാസ്റ്റേഴ്സിനു ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ […]
ഒറ്റയ്ക്ക് പൊരുതി കോലി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി. ചേതശ്വർ പൂജാര 43 റൺസെടുത്തു. തൊട്ടു പിന്നാലെ 15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദ പുറത്താക്കി. പിന്നീട് വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് […]
വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ
ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു. (Tata […]
മുംബൈയെ ഞെട്ടിച്ച് ബെംഗളൂരു; ചാമ്പ്യന്മാരുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്
ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും അവർക്ക് വിജയിക്കാനായില്ല. ഇന്ന് ബെംഗളൂവിനെതിരെ കനത്ത തോൽവിയാണ് മുംബൈ വഴങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ബെംഗളൂരുവിനായി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടിയപ്പോൾ ഡാനിഷ് ഫാറൂഖ് ഭട്ട് ഒരു ഗോൾ നേടി. ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു. കളിയുടെ എട്ടാം മിനിട്ടിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടിൻ്റെ ഒരു തകർപ്പൻ സ്ട്രൈക്ക് മുംബൈ ഗോളിയെ മറികടന്നു. 23ആം മിനിട്ടിൽ ബെംഗളൂരു അടുത്ത വെടിപൊട്ടിച്ചു. ഒരു […]
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; യുവിയും സെവാഗും വീണ്ടും കളിക്കളത്തിലേക്ക്
വിരമിച്ച രാജ്യാന്തര താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. ഈ മാസം 20ന് മസ്കറ്റിലാണ് മത്സരം ആരംഭിക്കുക. വീരേന്ദർ സെവഗ്, യുവരാജ് സിംഗ്, ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൺ, സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി താരങ്ങളാണ് വീണ്ടും കളത്തിലിറങ്ങുക. ടീമുകളുടെ ക്യാപ്റ്റന്മാരെയും പരിശീലകരെയും ഉടൻ പ്രഖ്യാപിക്കും. ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ […]
ഹൈദരാബാദിനെയും വീഴ്ത്തി; ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
ഐഎസ്എല്ലില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ജയത്തോടെ 17 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 42ാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വെസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നാലു ജയവും അഞ്ച് സമനിലയും അടക്കം 17 പോയിന്റുമായാണ് ഒന്നാമതെത്തിയത്. ഹൈദരാബാദ് സീസണിലെ രണ്ടാം തോല്‍വിയോടെ തിരികെകയറി. മത്സരം തുടങ്ങുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തായിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കും 10 കളികളില്‍ നിന്ന് 17 പോയിന്റുണ്ടെങ്കിലും […]
പാക് പേസർക്ക് ജഴ്സി സമ്മാനിച്ച് ധോണി
പാക് പേസർ ഹാരിസ് റൗഫിനു തൻ്റെ ജഴ്സി സമ്മാനിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായി മഹേന്ദ്ര സിംഗ് ധോണി. തൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയാണ് ധോണി പാക് പേസർക്ക് സമ്മാനിച്ചത്. വിവരം ഹാരിസ് റൗഫ് തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. (dhoni haris rauf jersey) തൻ്റെ ഓട്ടോഗ്രാഫ് സഹിതമാണ് ധോണി ജഴ്സി സമ്മാനിച്ചത്. ‘ഇതിഹാസ താരവും ക്യാപ്റ്റനുമായ ധോണി ഇത്രയും മനോഹരമായ സമ്മാനവും ജഴ്സിയും നൽകി. ഇപ്പോഴും ഈ […]












