Football Sports

സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

21ആം വയസില്‍ കേരളബ്ലാസ്‌റ്റേഴ്‌സിലെത്തിയ സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(76) കളിച്ചിട്ടുള്ള താരമാണ്… കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ആറ് വര്‍ഷം കോട്ടകെട്ടിയ സന്ദേശ് ജിങ്കന്‍ ക്ലബ് വിടുന്നു. ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ജിങ്കാന്‍ ക്ലബ് വിടുന്ന കാര്യം ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജിങ്കന്‍ വിദേശ ക്ലബിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകളും വരുന്നുണ്ട്. 21ആം വയസിലാണ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിംഗ് പ്ലയറായ ജിങ്കന്‍ അഞ്ചാം സീസണില്‍ […]

Football Sports

ക്രിസ്റ്റ്യാനോയുടെ പൂര്‍ണ്ണതയല്ല, മെസിയുടെ മാജിക്കിനോടാണ് ഇഷ്ടമെന്ന് ക്ലോപ്

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന താരമാണെന്നാണ് യുര്‍ഗന്‍ ക്ലോപ് പറയുന്നത്… കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുളള ഫുട്‌ബോള്‍ താരങ്ങളാണ് മെസിയും റൊണാള്‍ഡോയും. ഇരുവരുടേയും വലിയ പ്രതിഭയും ചെറിയ ദൗര്‍ബല്യങ്ങളും പലപ്പോഴും ആരാധകരില്‍ തീരാ തര്‍ക്കങ്ങള്‍ക്കിടയാക്കാറുമുണ്ട്. ഇപ്പോഴിതാ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിന്റെ പരിശീലകന്‍ ക്ലോപ് തന്നെ ഇവരില്‍ ആരുടെ കളിയാണ് കൂടുതലിഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു […]

Football International Sports

ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളും

അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ കായികമത്സരങ്ങള്‍ നടത്താമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍… ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഉറപ്പായി. കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെയൊക്കെയാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രീമിയര്‍ ലീഗ് തിരിച്ചുവരവും പ്രഖ്യാപിക്കപ്പെട്ടത്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ ജൂണ്‍ ഒന്ന് മുതല്‍ അനുമതി നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏത് രീതിയിലായിരിക്കണം സീസണ്‍ പുരോഗമിക്കേണ്ടത് എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രീമിയര്‍ ലീഗ് […]

Football International Sports

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; ജൂണില്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കും

താരങ്ങളെല്ലാവരെയും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്നും ചൊവ്വാഴ്ച്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് ലാ ലിഗയ്ക്കു അരങ്ങുണരുന്നത്. ജൂണ്‍ ആദ്യവാരം തുടങ്ങി യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് […]

Football Sports

കോവിഡ് 19; പ്രതിഫലം കുറക്കാന്‍ തയ്യാറെന്ന് ബാഴ്‌സലോണ താരങ്ങള്‍

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിഫലം കുറക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണ ക്ലബിന്റെ വരുമാനത്തില്‍ അടക്കം വലിയ ഇടിവുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കളിക്കാരുടെ നീക്കമെന്നാണ് സ്പാനിഷ് മാധ്യമങ്ങളായ സ്‌പോര്‍ട്ടും ASഉം മാര്‍ക്കയും റിപ്പോര്‍ട്ടു ചെയ്തു. ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ ബുഷ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവരുമായി ക്ലബ് പ്രസിഡന്റ് ബര്‍ട്ടോമു സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാഹചര്യം ഉള്‍ക്കൊണ്ട ബാഴ്‌സലോണ താരങ്ങള്‍ ശമ്പളം കുറക്കാന്‍ തയ്യാറായെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. […]

Football India National Sports

വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്. സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു […]

Football Sports

യുവന്റസ് താരം മറ്റിയൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു

യുവന്‍റസ് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു താരം. യുവന്‍റസില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി. ഡാനിയല്‍ റുഗാനിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു. കോവിഡ് 19 വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന […]

Football Sports Uncategorized

റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ മെസി കോടികള്‍ മുടക്കിയോ?

വ്യാജപാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റിലായ റൊണാള്‍ഡീന്യോ ഇപ്പോള്‍ ജയിലിലാണ്… ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയെ മാര്‍ച്ച് ആറിനാണ് വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലിലേക്ക് മാറ്റിയിരുന്നു. ആറ് മാസം തടവുശിക്ഷവരെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് റൊണാള്‍ഡീന്യോക്കും സഹോദരനും മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ എന്തായാലും റൊണാള്‍ഡീന്യോക്ക് ജയിലില്‍ കിടക്കേണ്ടി വരും. പരാഗ്വെ നിയമം അനുസരിച്ച് ആറ് മാസം വരെ അന്വേഷണം പൂര്‍ത്തിയാകാന്‍ എടുക്കാം. ചാരിറ്റി പരിപാടിക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് […]

Football Sports

പ്രീമിയര്‍ ലീഗ് കൊറോണ കൊണ്ടുപോകുമോ? ലിവര്‍പൂളിന് കിരീടം നല്‍കുന്നത് ന്യായമല്ലെന്ന് ഷിയറര്‍

ഒമ്പത് മത്സരങ്ങള്‍ കൂടിയുള്ളപ്പോള്‍ വെറും രണ്ട് ജയം മാത്രം മതി ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍. പക്ഷേ കൊറോണയുടെ വരവോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു… പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാകാതെ ഏകപക്ഷീയമായി ലിവര്‍പൂളിന് കിരീടം നല്‍കുന്നത് ന്യായമല്ലെന്ന് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവും പ്രീമിയര്‍ ലീഗിലെ റെക്കോഡ് ഗോള്‍ സ്‌കോററുമായ അലന്‍ ഷിയറര്‍. ലിവര്‍പൂള്‍ കിരീടത്തിനോട് ഏറ്റവും അടുത്താണെങ്കിലും സീസണ്‍ പൂര്‍ത്തിയാവുകയോ ലിവര്‍പൂള്‍ ആവശ്യമായ പോയിന്റുകള്‍ നേടുകയോ ചെയ്യാതെ അവര്‍ക്ക് കിരീടം നല്‍കാനാവില്ലെന്നാണ് അലന്‍ ഷിയറര്‍ […]

Football Sports

എന്‍.ബി.എയിലും വലന്‍സിയ കളിക്കാരിലും കോവിഡ് 19 സ്ഥിരീകരിച്ചു

സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ വലന്‍സിയയിലെ മൂന്ന് കളിക്കാര്‍ക്കും ടീം ഡോക്ടര്‍ അടക്കമുള്ളവര്‍ക്കുമാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്… അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് എന്‍.ബി.എയിലെ മൂന്നാമതൊരു താരത്തിന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ വലന്‍സിയ ടീമിലെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍.ബി.എയിലെ ഡെട്രോയിറ്റ് പിസ്റ്റണ്‍സ് താരം ക്രിസ്റ്റ്യന്‍ വുഡിനാണ് രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സഹതാരങ്ങളും ടീം ഒഫീഷ്യലുകളും വീടുകളില്‍ നിരീക്ഷണത്തിലായി. ഉട്ടാ ജാസ് ടീമിലെ റൂഡി ഗോബര്‍ട്ട്, […]