കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം തേടണമെന്നും രോഹിത്ത്… ലോകമാകെ കൊറോണ വൈറസ് ഭീതി പരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്ദേശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് രോഹിത്ത് സന്ദേശം പങ്കുവെച്ചത്. വിദഗ്ധരുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് കൂട്ടത്തോടെ സമര്‍ഥമായി മാത്രമേ നമുക്ക് കൊറോണയെ തോല്‍പിക്കാനാവൂ എന്നാണ് രോഹിത്ത് പറഞ്ഞത്. കൊറോണ രാജ്യത്ത് ഭീതി പരത്തിക്കൊണ്ടിരിക്കെയാണ് ഹിറ്റ്മാന്‍ ആരാധകര്‍ക്ക് കരുതിയിരിക്കാനുള്ള സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് […]
Cricket
ഗാംഗുലി, ബോഗ്‌ലെ, ജഡേജ ആരെ പ്രകോപിപ്പിച്ചതാകും മഞ്ജരേക്കറുടെ കസേര തെറിപ്പിച്ചത്
കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. ഇതിലൊന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിക്കെതിരെയുമായിരുന്നു… കമന്റേര്‍ ജോലിക്ക് ആവശ്യമായ വാചകകസര്‍ത്ത് കൈമുതലായുള്ളയാളാണ് സഞ്ജയ് മഞ്ജരേക്കര്‍ എന്നത് ആര്‍ക്കും സംശയമുള്ള കാര്യമാകില്ല. എന്നാല്‍ ആവശ്യത്തിനൊപ്പം അനാവശ്യത്തിനുമുള്ള വിടുവായത്തമാണ് സഞ്ജയ് മഞ്ജരേക്കറുടെ കമന്റേറ്റര്‍ പണി തന്നെ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെ സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്‌ലെയെ അപമാനിക്കുംവിധം മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. ബോഗ്‌ലെയെ അപേക്ഷിച്ച് […]
റോഡ് സേഫ്റ്റി വേള്‍ഡ് സിരീസിലെ ബാക്കി മത്സരങ്ങള്‍ നീട്ടിവെച്ചു
ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്തിരുന്നത്…റോഡ് സേഫ്റ്റി വേള്‍ഡ് ക്രിക്കറ്റ് സിരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നീട്ടിവെച്ചു. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് നടപടി. കളിക്കാരും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കളിക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം വരുന്ന മുറക്ക് മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ പൂനെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നിന്നും […]
ഐ.പി.എല്ലിനും കൊറോണ ഭീഷണി
ഐ.പി.എല്ലില്‍ വിദേശ താരങ്ങളെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഐ.പി.എല്ലിന്റെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്… ലോകത്തെ ഏറ്റവും ആഢംബരമുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഐ.പി.എല്ലിനേയും കൊറോണ ബാധിക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൈതാനത്ത് മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ഐ.പി.എല്ലിനേയും കൊറോണ പിടികൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബുധനാഴ്ച്ച ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി […]
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഏകദിന പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അതെ സമയം ഇന്നത്തെ മത്സരം നടക്കുന്ന ധരംശാലയില്‍ കനത്ത മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം നടക്കുമോ എന്നതും സംശയമാണ്. കൂടാതെ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റൊഴിഞ്ഞ് പോയിട്ടുമില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്ബരയിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് […]
രഞ്ജി ട്രോഫി ഫൈനലിനിടെ അമ്പയര്‍ക്ക് പരിക്ക്
പരിക്കേറ്റ അമ്പയര്‍ ഷംസുദീന് പകരം യശ്വന്ത് ബര്‍ദെയായിരിക്കും മത്സരം നിയന്ത്രിക്കാനെത്തുക സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ ഫീല്‍ഡ് അമ്പയര്‍ക്ക് പരിക്ക്. ഫീല്‍ അമ്പയര്‍ സി ഷംസുദീനാണ് പന്ത് കൊണ്ട് പരിക്കേറ്റത്. ഒരാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ഫൈനലിന്റ ആദ്യ ദിവസമാണ് ഷംസുദീന് അടിവയറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റത്. സംഭവത്തിന് ശേഷവും അദ്ദേഹം ആദ്യ ദിവസത്ത അമ്പയറിംങ് തുടര്‍ന്നിരുന്നു. എന്നാല്‍ വൈകീട്ടോടെ വേദന കൂടിയതോടെ ആശുപത്രിയിലെത്തി വൈദ്യസഹായം തേടുകയായിരുന്നു.
സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം
ഒരിക്കല്‍ കൂടി നിറഞ്ഞു കവിഞ്ഞ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സച്ചിന്‍… സച്ചിന്‍ വിളികളാല്‍ മുഖരിതമായി. സച്ചിനും സേവാഗും ബാറ്റിംഗിനിറങ്ങി… എട്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം സച്ചിനും സേവാഗും ഇന്ത്യക്കുവേണ്ടി ഓപണിങിനിറങ്ങി. പതിവുതെറ്റിക്കാതെ തകര്‍ത്തടിച്ചു. ഒടുവില്‍ ഇന്ത്യ കളി ജയിക്കുകയും ചെയ്തു. റോഡ് സുരക്ഷാ ലോക സീരീസിന്റെ ഭാഗമായുള്ള ഇന്ത്യ ലെജന്റ്‌സ് വെസ്റ്റ്ഇന്‍ഡീസ് ലെജന്റ്‌സ് മത്സരമാണ് ഭൂതകാലത്തെ ആവേശ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വീണ്ടും സമ്മാനിച്ചത്. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനായി ഗാരന്‍ ഗംഗയും ശിവ്‌നരെയ്ന്‍ ചന്ദ്രപോളും 40 റണ്‍സിന്റെ ഓപണിംഗ് […]
‘ആഭ്യന്തര’ ക്രിക്കറ്റ് ഇതിഹാസം വസിം ജാഫര്‍ വിരമിച്ചു
മുന്‍ ഇന്ത്യന്‍ ഓപണറും ആഭ്യന്തര ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനുമായ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 1996-97 സീസണില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ വസിം ജാഫര്‍ നീണ്ട 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും നന്ദി പറഞ്ഞ വസിം ജാഫര്‍ പരിശീലകനായോ കമന്റേറ്ററായോ ക്രിക്കറ്റിലെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപണറായി ഇറങ്ങി […]
സിംബാബ്‌വേക്കെതിരായ പരമ്പര കൂറ്റന്‍ ജയത്തോടെ തൂത്തുവാരി ബംഗ്ലാദേശ്
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് ബംഗ്ലാദേശ് തൂത്തുവാരി. മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 123 റണ്‍സിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 322 റണ്‍സെടുത്തു. മറുപടിയില്‍ സിംബാബ്‌വെ 37.3 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്തായി. ലിറ്റണ്‍ ദാസിന്റെയും (176) തമിം ഇക്ബാലിന്റെയും (128*) സെഞ്ച്വറികളാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് കളിയിലെ താരമായപ്പോള്‍ തമിം ഇക്ബാല്‍ പരമ്പരയിലെ താരമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ […]
ഐ.പി.എൽ മാറ്റിവെക്കില്ലെന്ന് സൗരവ് ഗാംഗുലി; ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവെച്ചു
എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മാറ്റിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാർച്ച് 29-നു തന്നെ ഐപിഎൽ പുതിയ സീസണിനു തുടക്കമാകുമെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലിന് തടസമുണ്ടാകില്ല. എല്ലായിടത്തും ടൂർണമെന്‍റുകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നു. കൗണ്ടി ടീമുകൾ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. […]