മാള വലിയവീട്ടിൽ ജോയി ഡേവിഡ് ഇന്ന് (20.08 ) വൈകുന്നേരം അഞ്ചരക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . സൂറിച് നിവാസികളായ ആനീസ് ജോർജ് വളപ്പിലയുടെയും ,ഷാജി വലിയവീട്ടിലിന്റെയും ,ഷലിം വലിയവീട്ടിലിന്റെയും സഹോദരനാണ് പരേതൻ . സ്വിസ്സ് മലയാളികൾക്ക് ഏറെ സുപരിചിതരായിരുന്ന ജോയിയും ,ഭാര്യ മേഴ്‌സിയും കുറച്ചു നാളുകൾക്ക് മുൻപാണ് സ്വിറ്റസർലണ്ടിലെ പ്രവാസജീവിതത്തിനു വിരാമമേകി നാട്ടിലേക്കു പോകുകയും നാട്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തത് ..പരേതന് രണ്ടു മക്കൾ കാനഡയിലുള്ള അന്നാ വിനോയിയും യുകെ യിലുള്ള അലെൻസോയും . സംസ്കാരകർമ്മങ്ങൾ […]
Social Media
നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ
ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ […]
ഫേസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ
ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് മെറ്റ. റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോകള്‍ ഒരുക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സാധിക്കും. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും നോയ്‌സ് കളയാനും എഡിറ്റിങ് ടൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ എച്ച്ഡിആര്‍ വീഡിയോ […]
ലോക ജനസംഖ്യയുടെ 64.5% ആളുകൾ സോഷ്യൽ മീഡിയയിൽ സജീവം; റിപ്പോർട്ട്
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയെ അവഗണിക്കാനാവില്ല. ഇതിലൂടെ നമുക്ക് ഏത് തരത്തിലുള്ള വിവരങ്ങളും നേടാനും ലോകത്തിന്റെ ഏത് കോണിൽ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും കഴിയും. കുട്ടികൾ കൗമാരക്കാർ ചെറുപ്പക്കാർ മുതൽ മധ്യവയസ്കരിൽ വരെ സോഷ്യൽ മീഡിയ ആപ്പുകളുടെ ജനപ്രീതി ഗണ്യമായി വർധിച്ചു വന്നിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഏകദേശം അഞ്ച് ബില്യൺ ആളുകൾ, അല്ലെങ്കിൽ ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണെന്നാണ് […]
കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’ ; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം
യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ […]
വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍
നടന്‍ വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന ബിനു. വിജയകുമാര്‍ മതില്‍ ചാടി കടന്ന് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിജയകുമാര്‍ മതില്‍ ചാടിയെത്തി ജനലിലൂടെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും അര്‍ത്തന വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ പിതാവായ വിജയകുമാറും അമ്മയും പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയും 85 വയസുള്ള അമ്മൂമ്മയും സഹോദരിയും താനുമാണ് വീട്ടിലുള്ളത്. വിജയകുമാര്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയാണ്. ഇത് ചൂണ്ടിക്കാട്ടി […]
സൂറിച്ച് നിവാസി ശ്രീമതി ജെയ്‌സാ ഡേവിസ് തടത്തിലിന്റെ പ്രിയ പിതാവ് ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി
ശ്രീ ടി ടി ജോർജ് താഴത്ത് നിര്യാതനായി .സൂറിച് എഗ്ഗ് നിവാസി ശ്രീ ഡേവിസ് തടത്തിലിന്റെ ഭാര്യാപിതാവാണ് പരേതൻ .സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച്ച രാവിലെ പത്തുമണിക്ക് കൊതവറ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും . പരേതൻറെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക ,സാമൂദായിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മശാന്തിക്കായി കുടുംബത്തോടൊപ്പം പ്രാർഥനയിൽ പങ്കു ചേരുകയും ചെയ്തു
‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ
ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്. മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള […]
ആറുമാസത്തിനിടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകൾ
ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് മാസംതോറും നൽകുന്ന റിപ്പോർട്ടിലെ കണക്കാണിത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തിൽ കണക്കുകൾ നൽകി തുടങ്ങിയത്. വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങൾ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തിൽ പറയുന്നത്. മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്. സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയാണ് […]
‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ
സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു സാധിക്കും. ഇങ്ങനെ മെസേജ് അയച്ചാൽ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റൊരാൾക്കും ഇത് കാണാനാവില്ല. ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അത് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് എല്ലാവർക്കും ലഭ്യമാവുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം ഡിലീറ്റ് ആവുന്ന മെസേജുകൾ […]