Religious

ആസ്തി 85,705 കോടി; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ

തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. 85,705 കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് ട്രസ്റ്റ് പുറത്ത് വിട്ട വിവരം. കഴിഞ്ഞ അഞ്ച് മാസമായി തിരുപ്പതി ദേവന് ലഭിക്കുന്ന കാണിക്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014 ന് ശേഷം ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ ട്രസ്റ്റ് പുറത്ത് വിട്ടിരുന്നില്ല. ഏപ്രിൽ മുതൽ ലഭിച്ച കണക്കുകൾ പ്രകാരം 700 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. രാജ്യത്തെ വിവിധയിടങ്ങളിലായി […]

Religious

ഇന്ന് വിനായക ചതുർത്ഥി

പരമ ശിവന്‍റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മ ദിനമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇന്നാണ്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്. ഗണേശ ചതുര്‍ത്ഥിയുടെ ചരിത്രം: ഗണപതിയെ സൃഷ്ടിച്ചത് പാര്‍വതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തില്‍ കുളിക്കുമ്പോള്‍ തന്റെ കാവലിനായി […]

Kerala Religious

കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി; ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28 മുതല്‍ സഭാ പള്ളികളില്‍ നടപ്പാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. കാല്‍ നൂറ്റാണ്ട് മുന്‍പ് സിനഡ് ചര്‍ച്ച ചെയ്ത് വത്തിക്കാന് സമര്‍പ്പിച്ച ശുപാര്‍ശയായിരുന്നു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാല്‍ പലവിധത്തിലുള്ള എതിര്‍പ്പുകളില്‍ തട്ടി തീരുമാനം വൈകുകയായിരുന്നു.സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ […]

India Religious

ഝാര്‍ഖണ്ഡില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡിപ്പിച്ചത് 17 പേര്‍ ചേര്‍ന്ന്

ഝാർഖണ്ഡിൽ 35 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 17 പേര്‍ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ചന്തയിൽ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ പറഞ്ഞു. അക്രമികളില്‍ ഒരാളെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്നാണ് യുവതി പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്നും ഡിഐജി പറഞ്ഞു.

India National Religious

ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്ര കമ്മിറ്റി

മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകര്‍ന്ന് ജമ്മു കശ്മീര്‍ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമദാനില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് ഇഫ്താറും അത്താഴ വിരുന്നുമാണ് ഈ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തോടെ കത്രയിലെ ആശിര്‍വാദ് ഭവന്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമയത്താണ് മുസ്‍‍ലിംകള്‍ക്ക് സഹായവുമായി ക്ഷേത്ര അധികാരികള്‍ രംഗത്തുവന്നത്. 500 പേര്‍ക്കുള്ള താമസസൌകര്യവും ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. #Covid19: Epitomising communal harmony, the Shri Mata Vaishno Devi Shrine has been providing sehri and […]

Pravasi Religious Switzerland

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ സംഗീത ആൽബത്തിൻറെ പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ നടന്നു .

വാളിപ്ലാക്കൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 07.04.2019 ഞായറാഴച്ച സെന്റ് അന്റോണിയോസ്‌ ചർച് എഗ്ഗ് സൂറിചിൽ വച്ച് റെവ.ഫാദർ റിജു ആന്റണി വെളിയിൽ,റെവ.ഫാദർ സെബസ്റ്റിൻ തയ്യിൽ,റെവ.ഫാദർ ഡെന്നി കിഴക്കരക്കാട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യബലിക്ക് ശേഷം ഫാദർ തോമസ് പ്ലാപ്പള്ളിയുടെ ആശീർ വാദത്തോടെ റെവ.ഫാദർ ഡോക്ടർ തയ്യിൽ പ്രകാശനകർമ്മം നിർവഹിച്ചു. ഭക്തി നിർഭരമായ പന്ത്രണ്ടു ഗാനങ്ങളും അതിന്റെ കരോക്കെയും അടങ്ങിയ ദി കിംഗ് ജീസസ്. The King Jesus എന്ന ഈ ക്രിസ്‌തീയ […]

Entertainment Europe Pravasi Religious Switzerland UK

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ ആൽബത്തിലൂടെ സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കൽ …ആൽബം പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ

മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ആൽബം കൂടി എത്തുന്നു ..  ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു സംഗീത ശില്പവുമായി  പന്ത്രണ്ടു ഗാനങ്ങളടങ്ങിയ  “ദി കിംഗ് ജീസസ് ” എന്ന ആല്‍ബം   ആസ്വാദകരിലേയ്ക്ക്… ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ആൽബം ശ്രദ്ധേയമാണ്.പ്രശസ്തരായ ഗാനരചയിതാക്കളെഴുതിയ ഇതിലെ  ഗാനങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന […]