Business Europe Pravasi Switzerland UK

ഏഷ്യവോയ്‌സ് “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” അവാർഡ് ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് .

2019 മാർച്ച് 7 ന് ബ്രിട്ടിഷ് ഹൌസ് ഓഫ് കോമൺസിൽ നടന്ന വാർഷിക അവാർഡ് ചടങ്ങിൽ അന്താരാഷ്ട്ര ടൂറിസം അവാർഡിന് അർഹമായ ഗോൾഡൻ റൂട്സ് ട്രാവൽ ഇന്റർനാഷണൽനെ “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” പുരസ്‌കാരം നൽകി ആദരിച്ചു. ടൊയോട്ട UK യുടെ ചെയർമാനും സി.ഇ.ഒയുമായ മിസ്റ്റർ ഹിറോയിക്കി നിവാ ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക്, മിസ്റ്റർ സാദിഖ് ഖാൻ […]

Europe National Pravasi Switzerland

കേരളത്തിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാരുണ്യസ്പർശവുമായി ലൈറ്റ് ഇൻ ലൈഫ് .

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ ആറംഗപ്രധിനിധി സംഘം 2019 ജനുവരി 16 മുതൽ രണ്ടാഴ്ചക്കാലം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാം , മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദര്ശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു . കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങൾക്കപ്പുറം ആഹ്ളാദകരമായിരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു . ഷാജി – ലാലി എടത്തല, മാത്യു – ലില്ലി തെക്കോട്ടിൽ , […]

Europe Pravasi Switzerland

കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ ഇന്ത്യൻ അംബാസഡർ ശ്രീ.സിബി ജോർജ് കിക്ക് ഓഫ് ചെയ്തു

സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടന്നു . കേളി സ്വിറ്റ്‌സർലണ്ടിൽ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ കുമാരി. ഇഷിത അബ്രഹാമിൽ നിന്നും സ്വിറ്റ്സർലാന്റിലെ ഇൻഡ്യൻ അംബാസഡർ ശ്രീ.സിബി ജോർജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇനി മുതൽ കലാമേള വെബ് സൈറ്റിൽ കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും.  ബേണിലെ ഇന്ത്യൻ ഹൗസിൽ വച്ച്‌ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് ഐ.എഫ്എ.സ് […]

Europe Pravasi Switzerland

ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .

സ്വിറ്റസർലണ്ടിലെ സുറിച്ചു നിവാസി ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .ഇന്ന് രാവിലെ (03 .03 ) ആണ് കർത്താവിൽ നിദ്ര പ്രാപിച്ചത് . സംസ്കാരകർമ്മങ്ങൾ അഞ്ചാംതീയതി മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറാന പള്ളിയിലെ കുടുംബകല്ലറയിൽ . മക്കൾ പരേതനായ ഡോക്ടർ പി വി ജോസ് ,പി വി മാത്യു ,മുവാറ്റുപുഴ ,പി വി ജോർജ് ,യു കെ ,സെലിൻ ജോയ് ,പേപ്പതിയിൽ ,സിസ്റ്റർ മേരി ജോർജ് ,ഒറീസ്സാ […]

Europe Pravasi Switzerland

ഈശോ മതി എനിക്കീശോ മതി…. ബാസലിലെ ലില്ലി ബാബു മാടശേരിയുടെ രചനയിൽ വിരിഞ്ഞ മനോഹര ഗീതം .

ചെറുപ്പം മുതലേ ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് വളർന്ന ലില്ലി മാടശേരി യൂറോപ്പിൽ എത്തിയിട്ടും വർദ്ധിച്ച വിശ്വാസത്തോടെ ഈശോയെ നെഞ്ചോടു ചേർത്തു നിർത്തി . തന്റെ പ്രാർത്ഥനകളിൽ ഈശോയെ സ്തുതിച്ചുകൊണ്ട് നന്ദിപൂർവ്വം പ്രാർത്ഥിക്കുവാൻ ലില്ലി എഴുതി വച്ചിരുന്ന പ്രാർത്ഥനകൾ കണ്ട കാലാകാരനായ ലില്ലിയുടെ ഭർത്താവ് ബാബു മാടശ്ശേരി നാട്ടിലെ തന്റെ സുഹൃത്തും പാട്ടുകാരനും സംഗീത സംവിധായകനുമായ ബിജുവിനോട് ഇതിൽ ഒരെണ്ണം നീ സംഗീതം കൊടുക്കണമെന്നും ഈ വരുന്ന പിറന്നാളിന് എന്നും ഓർമ്മിക്കുന്ന ഒരു സമ്മാനമായി എനിക്കത് ലില്ലിക്ക് സമ്മാനിക്കണം […]

Europe Pravasi Switzerland

കലാകുടുംബത്തിലെ കാരണവർക്ക് യാത്രാമൊഴി …. ജെയ്‌സൺ കരേടന്റെ പിതാവ് ശ്രീ ജോർജ് കരേടൻ നിര്യാതനായി .

സ്വിറ്റസർലണ്ടിലെ ബാസൽ നിവാസി ജയ്‌സൺ കരേടന്റെ പിതാവ് കരേടൻ മാഷ് എന്നറിയപ്പെടുന്ന ശ്രീ ജോർജ് കരേടൻ ,മുരിങ്ങൂർ ,നാട്ടിലെ സമയം ഇന്ന്(01 .03 ) ഉച്ചകഴിഞ്ഞു രണ്ടേമുക്കാലിന് നിര്യാതനായി .. എട്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം കലാപരമായ എല്ലാ മേഖലകളിലും പിതാവിന്റെ പിൻ തുടർച്ചക്കാരായിരുന്നു …മുരിങ്ങൂർകാർക്കു നഷ്ടപെട്ടത് നല്ലൊരു കലാകാരനേയും അവരുടെ സ്വന്തം മാഷിനെയുമാണ് . സംസ്കാരകർമ്മങ്ങൾ മൂന്നാം തിയതി ഞായറാഴ്ച മൂന്നു മണിക്ക് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടത്തപ്പെടുന്നതാണ് … സ്വിറ്റസർലണ്ടിലെ വിവിധ […]

Europe India Kerala Pravasi Switzerland UK World

ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .

താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]

Europe Kerala Pravasi Switzerland UK

പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പ​​​ഴേ​​​ൻ​​​കോ​​​ട്ടി​​​ൽ മാ​​​ത്യു​​​വും ഭാ​​​ര്യ മേ​​​രി​​​യും…

നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സ​​​ഹ​​​ജീ​​​വി സ്നേ​​​ഹം വാ​​​ക്കു​​​ക​​​ളി​​​ൽ ഒ​​​തു​​​ക്കാ​​​തെ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി മാ​​തൃ​​ക​​യാ​​കു​​ക​​യാ​​ണ് ​ഇ​​​ല​​​ഞ്ഞി സ്വ​​​ദേ​​​ശി പ​​​ഴേ​​​ൻ​​​കോ​​​ട്ടി​​​ൽ മാ​​​ത്യു​​​വും ഭാ​​​ര്യ മേ​​​രി​​​യും.എറണാകുളം ജില്ലയിലെ ഇ​​​ല​​​ഞ്ഞി പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം വാ​​​ർ​​​ഡി​​ൽ പെ​​​രി​​​യ​​​പ്പു​​​റം ക​​​വ​​​ല​​​യ്ക്കു സ​​​മീ​​​പം ത​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​​രേ​​​ക്ക​​​ർ ഭൂ​​​മി ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ 16 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​തി​​​ച്ചു ന​​​ൽ​​​കി​​യാ​​ണ് ദ​​ന്പ​​തി​​ക​​ൾ മാ​​​തൃ​​​ക​​​യാ​​​കു​​​ന്ന​​​ത്. കഴിഞ്ഞ 50 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന ദ​​​ന്പ​​​തി​​​ക​​​ൾ 1998-ൽ ​​വാ​​ങ്ങി​​യ ഇൗ ​​ഭൂ​​മി​​ക്ക് […]

Europe Kerala Pravasi Switzerland UK

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ

കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]

Association Europe Pravasi Switzerland

സ്വിസ്സ് – കേരള വനിതാ ഫോറം സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം

മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന ഒരു സായാഹ്നമായിരുന്നു കഴിഞ്ഞു പോയ ഫെബ്രുവരി ഒൻപതിന് സ്വിസ്സ് – കേരളാ വനിതാ ഫോറം ഒരുക്കിയത്. ഈ സാംസ്ക്കാരിക സായാഹ്നം നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായിരുന്നു. ഏകദേശം 5.30 നൊടു കൂടി ബാസലിലെ ഓബർവില്ലിൽ വച്ച് വനിതാ ഫോറം ടീം അംഗങ്ങൾ ഒരുമിച്ച് ഭന്ദ്രദീപം കൊളുത്തി ഈ സാംസ്ക്കാരിക സായാഹ്നത്തിനു തുടക്കം കുറിച്ചു. പിന്നിട് പ്രസിഡന്റ് ശ്രീമതി ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും […]