കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു . ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു ഈ നല്ല കാര്യങ്ങൾ നാട്ടിൽ […]
Pravasi
പ്രവർത്തന പാതയിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന KCSC ബസലിന് നവ സാരഥികൾ
സ്വിറ്റ്സർലൻഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സജീവസാന്നിധ്യമായ ക്ബസേലിലെ കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ്ബിനു പുതിയ നേതൃസ്ഥാനം നിലവിൽ വന്നു. കലാകായിക മേഖലയിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ ബസേലിൽ പല മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു. ജനുവരി നാലിന് ശനിയാഴ്ച സെൻ മരിയൻ ഹാളിൽ വെച്ച് ശനിയാഴ്ച ആയിരിക്കും ക്ലബ് അംഗങ്ങളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ […]
മറിയമ്മ പാപ്പച്ചൻ നിര്യാതയായി ..സൂറിച് നിവാസി ഫൊൻസി ഇഞ്ചിപറമ്പിലിന്റെ മാതാവാണ് പരേത .
സൂറിച്ചിൽ താമസിക്കുന്ന ഫൊൻസി ഇഞ്ചിപറമ്പിൽ- കാഞ്ഞിരത്തിങ്കൽ ന്റെ മാതാവും, ബെന്നി ഇഞ്ചിപറമ്പിൽ ന്റെ ഭാര്യാമാതാവുമായ മറിയമ്മ പാപ്പച്ചൻ 90 വയസ്സ് ഇന്ന് രാവിലെ 8.30 ന് പെരുമ്പാവൂർ- പട്ടാൽ മകൾ ഷേർളിയുടെ വീട്ടിൽ വച്ച് കർത്താവിൽ നിദ്യപ്രാവിച്ചു. ശവസംസ്കാരം ബുദ്ധനാഴ്ച രണ്ടു മണിക്ക് കാഞ്ഞൂർ സെന്റ് മേരിസ് ഫൊറൊനാ പള്ളിയിൽവെച്ചു നടത്തുന്നു .
B & T മ്യുസിക്കിന്റെ ദിവ്യതാരകം റിലീസിംഗ് നടന്നു
ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്. കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം […]
മേമനെകൊല്ലി-10 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര പത്താം ഭാഗം
ഇന്ന് പൗർണ്ണമിയാണ് .പൗർണ്ണമി നാളുകളിൽ തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.ഇന്ന് […]
കലാ വിജ്ഞാനത്തിന്റെ കലവറയൊരുക്കുവാൻ താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിനു സൂറിച്ചിൽ തുടക്കം
സ്വിറ്റസർലണ്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാസര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനും സംഗീത നൃത്ത രചനകൾ അഭ്യസിക്കുന്നതിനുമായി താണ്ഡവ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ സൂറിച്ചിൽ സ്‌കൂളിനു തുടക്കമിട്ടു .സ്വിറ്റസർലണ്ടിൽ ആദ്യമായാണ് ഒരു റൂഫിനു കീഴിൽ എല്ലാ കലകളും സ്വായത്തമാക്കുവാനായി ഒരു സ്‌കൂളിന് തുടക്കമിടുന്നത് . നവംബർ ഇരുപത്തിമൂന്നാം തിയതി സൂറിച്ചിലെ ഡാൻസ് ഹൌസ്സിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ സ്‌കൂളിന്റെ ഉടമയും നർത്തകിയും കൊറിയോഗ്രാഫറുമായ റോസ് മേരിയും കുട്ടികളും ചേർന്ന് നിലവിളക്കു കൊളുത്തി ഔപചാരികമായി സ്‌കൂളിന്റെ ഉത്‌ക്കാടനം നിർവഹിച്ചു.ശ്രീ ജോബിൻസൺ […]
ബി & ടി മ്യൂസിക്കിന്റെ “ദിവ്യതാരകം ” ഡിസംബർ ഒന്നിന് സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക്
ഡിസംബറിലെ കുളിർമയിൽ ലോകം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങുമ്പോൾ, സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളുടെ ഒരു കലാ സംരംഭം പ്രേക്ഷകരുടെ ആസ്വാദനത്തിനായി ഒരുങ്ങിയിരിക്കുന്നു .ഈ ഭക്തിഗാന വീഡിയോ ആൽബം ഡിസംബർ ഒന്നാം തീയതി സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുന്നു.ബി & ടി മ്യൂസിക്കിന്റെ ബാനറിൽ ആണ് “ദിവ്യതാരകം ”എന്ന വീഡിയോ ആൽബം ജനഹൃദയങ്ങളിലേക്കെത്തുന്നത് ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ഒരുക്കിയ ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള […]
സൂറിച് നിവാസികളായ ഷലിം ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവ് ശ്രീമതി അന്നം ഡേവിഡ് (92 ) നിര്യാതയായി .
പരേതനായ അഷ്ടമിച്ചിറ ,കോൾക്കുന്ന് ഡേവിഡ് വലിയവീട്ടിലിന്റെ ഭാര്യയും സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവുമായ ശ്രീമതി അന്നം ഡേവിഡ് (92 ) ഇന്ന് രാവിലെ നിര്യാതയായി . . സംസ്കാരച്ചടങ്ങുകൾ പിന്നീട് പുത്തൻചിറ സെന്റ് ജോസഫ് പള്ളി കുടുംബകല്ലറയിൽ നടത്തുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
മേമനെകൊല്ലി-9 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഒൻപതാം ഭാഗം
സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു് ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന് സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും ജെയിംസ് ബ്രൈറ്റും മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു് പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ് വരെ […]
ഏയ്ഞ്ചൽസ് ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഈവന്റ് ശ്രദ്ധേയമായി
സ്വിറ്റ്സർലഡിലെ പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസ് നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും വലിയ സാന്നിദ്ധ്യം കൊണ്ട് ശ്ര ദ്ധേയമായി . പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദർ സ്റ്റെഫാൻ ക്ലെമ്മർ അദ്ധ്യക്ഷത വഹിച്ചു. സം ഘടനയുടെ പ്രസിഡന്റ് ശ്രീമതി ബോബി ചിറ്റാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ ആന്റ് സ്പോർട്സ് ക്ലബു പ്രെസിഡൻറ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസാ പ്രെസംഗം […]