സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ മലയാളി സമൂഹം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 19 നു ഞായറാഴ്ച നടത്തും. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾ ആരംഭിക്കും. ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ ദിവ്യബലി അർപ്പിക്കും. കോവിഡ് 19 പ്രോട്ടോക്കോൾ – നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. ദേവാലയത്തിന്റെ അഡ്രസ്സ്: Holy Spirit Catholic Church, Tramstrasse 38,
Pravasi
രജത ജൂബിലിയിലേക്കു പ്രവേശിക്കുന്ന സ്വിറ്റസർലണ്ടിലെ കലാസാംസ്കാരിക സംഘടനയായ കേളിക്ക് നവസാരഥികൾ
സ്വിറ്റ്സർലാൻഡിലെ പ്രവാസി ഭാരതീയരുടെ ഏറ്റവും വലിയ സംഘടനയാണ് കേളി. 1998 ൽ ആരംഭിച്ച കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയിൽ രണ്ട് വർഷം കൂടുമ്പോഴാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കലയും, കാരുണ്യവും സംയോജിപ്പിച്ച് സാമുഹ്യസേവനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേളി, ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. രണ്ടര പതിറ്റാണ്ടിനിടയിൽ കോടികളുടെ കാരുണ്യ സേവനമാണ് കേരളത്തിനായി കേളി ചെയ്തത്. 2021 ഡിസംബർ 4 ന് പ്രസിഡന്റ് ശ്രീ ജോസ് വെളിയത്തിന്റെ അധ്യക്ഷതയിൽ സൂറിച്ചിലെ ഹിർഷൻ ഹാളിൽ കൂടിയ വാർഷിക […]
ഇരുപതിന്റെ നിറവിൽ ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന് നവസാരഥികൾ – ശ്രീ ടോമി തൊണ്ടാംകുഴി പ്രെസിഡെന്റായും ,ശ്രീ ബോബ് തടത്തിൽ സെക്രെട്ടറിയായും ,ശ്രീ വർഗീസ് പൊന്നാനക്കുന്നേൽ ട്രഷററായുമുള്ള മുപ്പത്തിയൊന്നഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു .
അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട് ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലണ്ടിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്‌സ് രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി നൂറ്റിയെഴുപത്തിയഞ്ചിലധികം കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളർന്നപ്പോൾ ഇരുപതാം വർഷത്തിന്റെ പ്രവർത്തങ്ങൾക്കായി പ്രഗത്ഭരും പ്രവർത്തനപരിചയവുമുള്ള മുപ്പത്തിയൊന്നു അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് . […]
ക്രിസ്മസിനോടനുബന്ധിച് സ്വിറ്റസർലണ്ടിൽ വിവിധ ഭാഷകളിൽ അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു.
സ്വിട്സര്ലണ്ടിലേ ആറാവ് പ്രവിശ്യയിലുള്ള സൂർ ഹോളിസ്പിരിറ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ ക്രിസ്തുമസ് ഒരുക്കങ്ങളുടെ ഭാഗമായി, അഡ്വൻറ് ഗാന ശുശ്രൂഷ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 3 വെള്ളിയാഴ്ച, വൈകുന്നേരം 6.30 ആയിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകസന്ഘങ്ങൾ വിത്യസ്ത ഭാഷകളിൽ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചത്. അൽബേനിയൻ, ജർമ്മൻ, ഇറ്റാലിയൻ, മലയാളം, പോർച്ചുഗീസ്, സ്വിസ്-ജർമൻ, സ്പാനിഷ് എന്നീ ഭാഷകളിൽ ആലപിക്കപ്പെട്ട ഗാനങ്ങൾക്ക് ആസ്വാദകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ പള്ളിയിൽ എത്തിയവർക്ക് പുറമെ […]
വിനോദസഞ്ചാരികൾക്ക് വഴികാട്ടിയായി സ്വിറ്റസർലണ്ടിലെ സെർമാറ്റ്, മാറ്റർഹോൺ എന്നിവിടങ്ങളെക്കുറിച്ചുള്ള അടുപ്പും വെപ്പും വ്‌ളോഗിന്റെ വിവരണവും വീഡിയോയും – ടോം കുളങ്ങര
സ്വിറ്റ്‌സർലൻഡിന്റെ ഐക്കണിക് ലാൻഡ്‌മാർക്കായ മാറ്റർഹോണും അതിന്റെ മടിത്തട്ടിൽ പ്രകൃതി അഴകോടെ ഒരുക്കിയ സെർമാറ്റ് ഗ്രാമഭംഗിയും സ്വിറ്റ്സർലാൻഡ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുത്. എത്ര കണ്ടാലും മതി വരാത്ത മാറ്റർഹോണിന്റേയുംസെർമാറ്റ് താഴ്‌വരയുടേയും വിശേഷങ്ങളിലൂടെ നമുക്ക് ഒരു ചെറു യാത്ര പോകാം. സ്വിറ്റ്സർലാൻഡിലെ പർവ്വതനിരകളിലൂടെ പനോരമിക് കാഴ്ചകളിലൂടെ ഓടുന്ന Glacier Express ട്രെയിനിൽ ആറുമണിക്കൂർ നീളുന്ന വിശിഷ്ട യാത്ര. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് Chur നിന്ന് Zermatt റൂട്ടാണ്. സെർമാറ്റിൽ നിന്നും ബാസലിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുൻപായി കഷ്ടിച്ച് ഒന്നര മണിക്കൂർ […]
ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ചേരുന്ന ത്രിതല അതിർത്തി സംഗമഭൂമിയുടെ കഥയുമായി അടുപ്പും വെപ്പും വ്‌ളോഗ് …..ടോം കുളങ്ങര
അരമണിക്കൂറിനുള്ളിൽ മൂന്നു രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കാം അരമണിക്കൂറിനുള്ളിൽ മൂന്ന് രാജ്യങ്ങളിലൂടെ നടക്കുവാൻ സാധിക്കുകയെന്നത് സഞ്ചാരികളെ സംബന്ധിച്ച് അപൂർവ്വ ഭാഗ്യമല്ലേ? ത്രിരാജ്യസംഗമ കോണും കണ്ട് പുഴയോരത്തൂടെ, നിർമ്മാണ വൈദഗ്ദ്യം കൊണ്ട് പേരുകേട്ട റൈൻപാലത്തിലൂടെ, വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് വിദൂരകാഴ്ചകൾ കൺകുളിർക്കേ കണ്ടൊരു കാൽനടയാത്ര ഏതൊരു സഞ്ചാരിയുടേയും സ്വപ്നസാക്ഷാത്കാരമല്ലേ? സമ്മറിൽ മിക്കവാറും ഞങ്ങൾ ത്രീ കൺട്രീസ് കോർണർ വഴി നടക്കാറുണ്ട്. ഇതൊരു പുളു അടിയോ പൊങ്ങച്ചമോ അല്ല വാസ്തവമാണ്. ആർക്കെങ്കിലും മൂന്നു രാജ്യങ്ങളിലെ വേറിട്ട കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മോഹമുണ്ടോ? […]
പ്രശസ്ത ഗാന രചയിതാവായ ശ്രീ ബേബി കാക്കശേരിയുടെ ക്രിസ്മസ് ഗാനമായ “കാത്തിരിപ്പിന്റെ രാത്രി “പ്രകാശനം ചെയ്‌തു ..
രക്ഷനുവേണ്ടിയുള്ള കാത്തിരിപ്പാണ് പലരുടേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. കുറച്ച് നാളായി ലോക മലയാളികൾ കാത്തിരുന്ന ബേബി കാക്കശ്ശേരിയുടെ കാത്തിരിപ്പിന്റെ രാത്രിയെന്ന ക്രിസ്തുമസ്സ് ആൽബം കാത്തിരുന്നവരുടെ കാതിലേയ്ക്ക് എത്തിക്കുകയാണ് Aduppum Veppum Vlog. പ്രശസ്ത ഗായിക രഞ്ജിനി ജോസ് ആലപിച്ച ഈ മനോഹരഗാനത്തിന് ഈണമിട്ടിരിക്കുന്നത് വളരെക്കാലമായ് സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ബിജു മൂക്കന്നൂരാണ്. കുരിയാക്കോസ് വർഗ്ഗീസിന്റേതാണ് ഓർക്കസ്ട്രേഷൻ.
യൂറോപ്പിൻ്റെ മാസ്മരികതകളിൽ കണ്ണു മങ്ങാതെ തനി കേരളീയതയിൽ ജീവിക്കാൻ കൊതിക്കുന്ന സ്വിസ്സ് മലയാളികളുടെ ഉറ്റ സുഹൃത്തു സുരാജ് കോച്ചേരി എന്ന കുട്ടൻ- വി ആർ നോയൽ രാജ്
സ്വിറ്റ്സർലണ്ടിലെ ഹൃദയഭാഗമായ സൂറിച്ചിലെ കേരളാ ഹോട്ടലിൻ്റെ ഉടമ മലയാളിയായ സുരാജ് ആണ് .എറണാകുളം ജില്ലയിലെ എടവനക്കാട് കോച്ചേരി കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ മകനായ സുരാജ് സുഹൃത്തുക്കളുടെ കുട്ടനാണ്. കെ പി എം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെങ്ങന്നൂർ ഐ ടി ഐ യിൽ നിന്ന് വെൽഡിംഗ് ട്രേഡിൽ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വിറ്റ്സർലണ്ടിലേക്ക്. സഹോദരിമാർ അവിടെ ജോലിയിൽ ഉണ്ടായിരുന്നതാണ് അതിന് നിമിത്തമായത്. പിന്നീട് ഇസ്രായേലിലേക്ക് . അവിടെ രണ്ടുവർഷക്കാലം കാർഷികരംഗത്ത് ജോലിയും പഠനവും. ഗജറാത്തിലെ അമുൽ എന്ന സഹകരണ […]
എല്ലാ ദിനങ്ങളിലും വ്യത്യസ്തതയോടെ പ്രകാശം പരത്തി ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടം – ലേഖനം – വീഡിയോ -ടോം കുളങ്ങര
Giessbach വെള്ളച്ചാട്ടം: രാത്രിയിലും പകൽപോലെ പ്രകാശം പരത്തിക്കൊണ്ട് ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടത്തിന്റെ ഗർജ്ജനം ദിവസേന വ്യത്യസ്തമാണെന്നാണ് പറയുന്നത്. Faulhorn പ്രദേശത്തെ ഉയർന്ന താഴ്‌വരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഗീസ്ബാഹ് 14 ചെറു ചാട്ടങ്ങളായി 500 മീറ്റർ ഒഴുകി ബ്രീൻസ് തടാകത്തിലേക്ക് പതിക്കുന്നു. ഈ 14 തട്ടുകൾക്കും ബർണർ വീരൻമാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ വെള്ളച്ചാട്ടവും ചുറ്റുപാടുകളും അതിനിടയിലൂടെയുള്ള നടത്തവും താരതമ്യപ്പെടുത്താനാവാത്ത ഒരു പ്രത്യേക അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഗീസ്ബാഹ് ഗ്രാൻഡ് ഹോട്ടലിലേയ്ക്കും വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിലേക്കും വേണമെങ്കിൽ നിങ്ങൾക്ക് നേരിട്ട് […]
സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി വാർത്തകളിൽ ഇടംനേടുന്നു സൂറിച്ചിൽനിന്നുള്ള സോബി പറയംപിള്ളി
ഏഴ് ഭാഷകളില്‍ ബൈബിള്‍ കൈകൊണ്ടെഴുതിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് തൃശ്ശൂര്‍ നടത്തറ ചിറമ്മല്‍ വീട്ടില്‍ സി.സി. ആന്റണി. എന്നാൽ പ്രവാസ ജീവിതത്തിലെ തിരക്കിലും സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ താമസിക്കുന്ന ആതുരസേവനരംഗത്തു ജോലി ചെയ്യുന്ന സോബി പറയംപിള്ളി സംപൂർണ്ണ ബൈബിൾ സ്വന്തം കൈയക്ഷരത്തിൽ എഴുതിതിർത്തിരിക്കുന്നു! “എന്റെ വാക്കുകള്‍ എഴുതപ്പെട്ടിരുന്നെങ്കില്‍! അവ ഒരു പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍!” എന്ന ജോബിന്റെ പുസ്തകത്തിലെ പത്തൊൻപതാം അധ്യായത്തിലെ ഇരുപത്തിമൂന്നാം വാക്യമാണ് സോബിയെ യെ ഇത്ര വലിയ ഒരു ഉദ്യമത്തിലേക്കു നയിച്ചത്. ഏതാണ്ട് മുന്ന് വര്ഷങ്ങള്ക്കു മുമ്പേ […]