നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം പതിനഞ്ചു മിനുട്ട് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. ( kozhikode cyclone in sea ) തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, […]
Local
തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം
തൃശൂർ പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റുണ്ടായത്. ഈ കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് […]
തൃശൂരിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം
തൃശൂരിൽ ചുഴലിക്കാറ്റ്. തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താന്നു. പാലക്കാട് തിരുവേഗപ്പുറ നൊടുങ്ങോട്ടൂരിൽ കൈപഞ്ചേരി തൊടി മാനുവിൻറെ ഉടമസ്തഥയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞ് താന്നത്. കണ്ണൂർ പാനൂർ കുന്നോത്ത്പീടികയിൽ ചുഴറ്റിക്കാറ്റിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. അട്ടപ്പാടി മേഖലയിൽ കനത്ത മഴയാണ് […]
പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന്
പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു. അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. […]
കൊല്ലം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും എൽഡിഎഫിന്; ബിജെപിയുടെ സിറ്റിംഗ് വാർഡും പിടിച്ചെടുത്തു
കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിംഗ് വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർഥി മാമ്പഴത്തറ സലിം 245 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി മെമ്പർ ആയിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐഎമ്മിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. […]
തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു
എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് […]
അപ്രതീക്ഷിത മഴ; നൽകൃഷി വെള്ളത്തിലായി; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ നഷ്ടം
അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്ടറിലേറെ നെൽകൃഷി വെള്ളത്തിലായി. എട്ട്‌കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ആകെ നഷ്ടം എട്ട്‌കോടിയിലധികം വരുമെന്നാണ്പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്‌തെടുക്കാനുള്ള ശ്രമമാണ് കർഷകർനടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.