Local

കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക

കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഐഎം പേരൂർക്കട ഏരിയാ സെക്രട്ടറി രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക നന്ദ അവയവദാനത്തിന് തയാറായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം വിശദമാക്കിയതോടെയാണ് പുറംലോകം പ്രയങ്കയുടെ പുണ്യ പ്രവർത്തിയെ കുറിച്ച് അറിയുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പ്രിയങ്കയും ഇപ്പോൾ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ […]

Kerala Local

ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

ഐതിഹ്യ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന വള്ള സദ്യയിൽ അൻപതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ള സദ്യകൂടിയാവും അഷ്ടമിരോഹിണി ദിനത്തിൽ ഇന്ന് നടക്കുക. ഭഗവാനും, ഭക്തനും ഒന്നിച്ചിരുന്ന് അന്നമുന്നുണ്ണുന്നു എന്നതാണ് അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം. സാധാരണ വള്ള സദ്യയെക്കാൾ വിഭവങ്ങൾ കുറവാണെങ്കിലും ഈ വിശ്വാസത്തിലാണ് പതിനായിരങ്ങൾ ആറൻമുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാനായി എത്തുന്നത്. വഞ്ചിപ്പാട്ടിന്ർറെ അകമ്പടിയോടെ […]

Local

സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ […]

Local

കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലി കാറ്റ്; വ്യാപക നാശം

കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. വ്യാഴാഴ്ചയോടെ കാലവർഷം കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ […]

Local

സ്വാതന്ത്ര്യ ദിനം; 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി കുടുംബശ്രീ

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം […]

Kerala Local

കനത്ത മഴ; വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ മുഴുവനായും, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ചില ഭാഗങ്ങളിലുമാണ് അവധി. കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്ണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി […]

Local

കൊച്ചിയിലെ വർക്‌ഷോപ്പിൽ തീപിടുത്തം; വാഹന ഭാഗങ്ങൾ കത്തി നശിച്ചു

കൊച്ചിയിൽ തീപിടുത്തം. കൊച്ചി കൈപ്പടമുകളിൽ സ്ഥിതി ചെയ്യുന്ന ടാറ്റ മലയാളം മോട്ടോഴ്‌സിന്റെ ബോഡി വർക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വർക്ക് ഷോപ്പിലെ പെയിന്റിംഗ് ബൂത്തിലാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ വാഹന ഭാഗങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് ബൂത്തിലെ മർദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത്. രണ്ടരയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. ഉടൻ വാഹനങ്ങൾ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

Local

സോണിയാ ഗാന്ധി കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയാ ഗാന്ധിയോട് കൊല്ലം മുൻസിഫ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്. ഓഗസ്റ്റ് മൂന്നിനാണ് സോണിയാ ഗാന്ധി കൊല്ലത്ത് ഹാജരാകേണ്ടത്. കോൺഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാവ് പ്രിത്വിരാജ് ഫയർ ചെയ്ത കേസിലാണ് സോണിയാ ഗാന്ധി ഹാജരാകേണ്ടത്. സോണിയാ ഗാന്ധിക്കൊപ്പം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദും ഹാജരാകണം. കെപിസിസി മെമ്പർമാരുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്ന് കേസിന്റെ […]

Local

മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം പ്ലാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യങ്ങൾ ഒരിടത്തും നിക്ഷേപിക്കുന്നില്ലെന്നും കത്തിക്കുന്നില്ലെന്നും പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭയുടെ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് പരാതിക്കാരായ പ്ലാമൂട്- തേക്കുമ്മൂട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം. ശശിധരൻ നായരും […]

Local

എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ്: നടപടി വേഗത്തിലാക്കും

എയ്ഡ്‌സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്തുന്നതിനായി തിരുവനന്തപുരം കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന TDNP+ കെയർ ആൻഡ് സപ്പോർട്ട് സെന്ററിന്റെ പ്രവർത്തനം യോഗം വിലയിരുത്തി. ജില്ലയിലെ മുഴുവൻ എച്ച്.ഐ.വി ബാധിതരെയും ചികിത്സയ്ക്കായി എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എയ്ഡ്‌സ് രോഗികൾക്ക് ബി.പി.എൽ റേഷൻ കാർഡ് നൽകുന്നതിനു വേണ്ട നടപടികൾ അതിവേഗം പൂർത്തീകരിക്കാനും ഇവരുടെ പോഷകാഹാര വിതരണത്തിനായി […]