India Kerala Weather

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തിൽ, […]

India Kerala

തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻറെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി കേസെടുത്ത് പൊലീസ്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരൻ നായർ പത്മനാഭൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 9 മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റതിനാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ കേസെടുത്തത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടിരുന്നത്. പിന്നാലെ ബാലാവകാശ കമ്മീഷന്‍റെ ഇടപെടൽ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതിചേർത്തത്. ജുവൈനൽ ജസ്റ്റിസ് […]

India Kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ്‌ ഇനത്തിലാണ്‌ തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി ഈവർഷം 122.57 കോടി രൂപ നൽകി. പോഷൺ അഭിയാൻ പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.

India Kerala

ബിജെപി പ്രചാരണ ഗാന വിവാദം: ഐടി സെല്‍ ചെയര്‍മാനെതിരെ സംസ്ഥാന നേതൃത്വം, നടപടിയുണ്ടാകില്ലെന്ന് ജാവദേക്കർ

ബിജെപി പ്രചാരണ ഗാന വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. പൊന്നാനിയിലേത് പ്രാദേശിക വീഴ്ച്ച. 2013 ലെ യുപിഎ സർക്കാരിനെതിരായ പ്രചാരണ ഗാനം അബദ്ധത്തിൽ പ്ലേ ആയതാണ്. ഇത്തരം പിഴവുകൾ പത്രങ്ങളിൽ നിത്യേന ഉണ്ടാകുന്നുണ്ട്. ബിജെപിക്കെതിരെ വാർത്ത നൽകുന്നതിന് മുമ്പ് യാഥാർത്ഥ്യം തേടണമെന്നും വിവാദത്തിൻ്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ജാവഡേക്കർ അറിയിച്ചു. കേരള പദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐടി […]

India Kerala

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. വീടിനു പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ കൊന്ന് തിന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുക്കുട്ടിയുടെ ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകൾക്ക് മുൻപ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കും ആദിവാസി കോളനികൾക്കും സമീപത്തായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയോടെ നാട്ടുകാർക്ക് […]

India Kerala

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും […]

India Kerala

‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത’; കെ.എം.ഷാജി

ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ് എന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും എന്നും കെഎം ഷാജി.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്‌ന പ്രതികരിച്ചു. ടിപി വധക്കേസ് ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ […]

India Kerala

പൊന്നാനിയില്‍ ലക്ഷ്യമെന്ത്? ; പഴയ ലീഗ് നേതാവിലൂടെ മുന്നേറ്റം ഉണ്ടാക്കുമോ സിപിഐഎം?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് വഴി സിപിഐഎം ലക്ഷ്യം പലതാണ്. പഴയ ലീഗ് നേതാവായ കെ എസ് ഹംസയ്ക്ക് മുസ്‌ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മറുവശത്ത് ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നാണ് ലീഗ് വിലയിരുത്തല്‍. പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മത്സരമെങ്കിലും നടത്തണമെന്ന സിപിഐഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നതാണ്. സിറ്റിംഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനപ്രീതി മറികടക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പരിഗണിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനായ വി വസീഫിന്റെ […]

India Kerala

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ലോക്‌സഭാ സ്ഥാനാർത്ഥികൾ കോട്ടയത്ത് പ്രചരണം ആരംഭിച്ച സാഹചര്യത്തിൽ വിപുലമായ സ്വീകരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനനദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന യാത്രയിൽ മധ്യകേരളത്തിൻ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സമരാഗ്‌നിയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തിൽ […]

India Kerala

തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്