Kerala

നവകേരള സദസ് വേദിക്കായി പഴയ സ്‌കൂള്‍ കെട്ടിടവും കവാടവും പൊളിച്ചതായി ആരോപണം

നവകേരള സദസിന് വേദി ഒരുക്കാന്‍ കോട്ടയം പൊന്‍കുന്നത്തെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടവും പ്രവേശന കവാടവും പൊളിച്ചു മാറ്റിയതായി ആരോപണം. എന്നാല്‍ കാലപഴക്കം മൂലം ഫിറ്റ്‌നസ് ലഭിക്കാത്ത കെട്ടിടമാണ് പൊളിച്ചു മാറ്റിയതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. ഡിസംബര്‍ 12 ന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസിന് വേദിയാകുന്ന പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. മൂന്ന് വര്‍ഷം […]

Kerala

ഗവർണർക്ക് ധാർമ്മികത ഉണ്ടെങ്കിൽ തുടരാനാകില്ല; നാക്കു പിഴയിലെ തന്റെ രാജി ഓർമ്മപ്പെടുത്തി മന്ത്രി സജി ചെറിയാൻ

സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് ഗവര്‍ണര്‍ എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെയുണ്ടായത്. ധാര്‍മികത ഉണ്ടെങ്കില്‍ ഇനിയും സ്ഥാനത്ത് തുടരാനാകില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. താന്‍ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി. […]

Kerala

കൊല്ലത്ത് മുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു

കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായികതാരം മരിച്ചു.തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എം എ കോളജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Kerala

നവകേരള സദസിലേക്ക് അധ്യാപകരെത്തണമെന്ന് നിര്‍ദേശം; വിവാദമായതോടെ ഉത്തരവില്‍ തിരുത്ത്

പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം. പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി ഉത്തരവ് തിരുത്തി. അതേസമയം നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ […]

Kerala

‘കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട’; സന്നിധാനത്ത് എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം; പൊലീസിന്റെ ടാഗ് സംവിധാനം

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് വളയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പൊലീസുകാരുടെ ശ്രദ്ധയിൽ […]

Kerala

ആലുവയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി വൈകാതെ തന്നെ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും.ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 8 15ഓടെയാണ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ കാണാതായത്. സമയം കഴിഞ്ഞിട്ടും കുട്ടി സ്കൂളിൽ […]

Kerala

‘ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’; അബിഗേലിനെ ചേർത്തു പിടിച്ചത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; മുകേഷ് എംഎൽഎ

അബിഗേലിനെ ചേർത്തു പിടിച്ചത് തന്റെ ഉള്ളിൽ ഒരച്ഛൻ ഉള്ളത് കൊണ്ടാണെന്ന് മുകേഷ് എംഎൽഎ. ആൾക്കൂട്ടത്തിനിടയിൽ ചെറിയ ഭയത്തോടെ ഇരുന്ന കുഞ്ഞ് തന്നെ കണ്ടപ്പോൾ ചെറുതായൊന്ന് മന്ദഹസിച്ചെന്നും, തന്നെ അറിയുമോ എന്ന്ക ചോദിച്ചപ്പോൾ ആ കുഞ്ഞു പറഞ്ഞ മറുപടി കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള തനിക്ക് മോളെ വാരി പുണരണമെന്ന് തോന്നിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുകേഷ് പറഞ്ഞു. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം […]

Kerala

ഉദ്ഘാടനം ചെയ്ത് 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുന്ന സമയത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായി തിരയടിച്ചതിനാല്‍ […]

Business Kerala

പൊന്ന് പൊള്ളുന്നു; 46,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്.ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണവില. ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് […]

Kerala

ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം; സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് ആർടിഒ നടപടി. നേരത്തെ ആലുവയിൽ സമാന കേസിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥിക്ക് നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഏലൂർ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.