International

ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം; ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം

കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം […]

Health International

ഖത്തറില്‍ 640 പേര്‍ക്ക് കൂടി കോവിഡ്

ഖത്തറില്‍ പുതുതായി 640 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 16191 ആയി. അതെ സമയം 146 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1810 ആയി. 2360 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്

Health International

കുവൈത്തിൽ 295 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം കൂടി

കോവിഡ് ബാധിതരുടെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 ഇന്ത്യക്കാർ. കുവെെത്തില്‍ 295 പേർക്കുകൂടി പുതുതായി കോവിഡ് രോഗം  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി.  പുതിയ രോഗികളിൽ 85 പേർ  ഇന്ത്യക്കാർ ആണ്.  ഇതോടെ കുവൈത്തിൽ കോവിഡ്  സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം2207 ആയി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ  കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള കുവൈത്ത് […]

International

ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി

കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് […]

International

കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബിലെന്നതിന് തെളിവുണ്ടെന്ന് അമേരിക്ക

കോവിഡിന്റെ ഉത്ഭവം ചൈനീസ് ലാബാണെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രംപ് സി.ഐ.എക്ക് നിര്‍ദേശം നല്‍കിയെന്നും… കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നതിന് നിര്‍ണ്ണായക തെളിവുകളുണ്ടെന്ന അവകാശവാദവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എ.ബി.സി ചാനല്‍ പരിപാടിക്കിടെയാണ് മൈക്ക് പോംപിയോയുടെ പരാമര്‍ശം. കൊറൊണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന അടക്കം ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദം. അതേസമയം ചൈന കൊറോണ വൈറസിനെ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്ന് ആരോപിക്കാന്‍ പോംപിയോ വിസമ്മതിച്ചു. വുഹാനിലെ ലാബില്‍ നിന്നാണ് […]

Europe International

ലോക് ഡൌണ്‍ മൂലം യൂറോപ്പില്‍ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ യൂറോപ്പില്‍ 60,000 പേരുടെ ജീവന്‍ രക്ഷിച്ചതായി പഠനറിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ലോക്ക്ഡൌണുകൾ പോലുള്ള ഫാർമസ്യൂട്ടിക്കൽ അല്ലാത്ത സർക്കാർ ഇടപെടലുകൾ പത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലായ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിച്ചതായി കണ്ടെത്തിയത്.മാര്‍ച്ച് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വീടുകളിലെ ഐസലോഷന്‍, സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചത്, ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കിയത്, ദേശീയ ലോക് ഡൌണുകള്‍ തുടങ്ങിയവ […]

India International

മുന്നൂറോളം പേര്‍ മൂന്ന് ദിവസമായി മലേഷ്യയിലെ വിമാനത്താവളത്തില്‍

മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി കോലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യാക്കാരുടെ ദുരിതം തുടരുന്നു. വൈകീട്ട് 5 മണിക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങാനായില്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് വിമാനത്താവള അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസമായി ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. മലേഷ്യയില്‍ നിന്ന് രാജ്യത്തേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസമായി സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം ഇന്ത്യക്കാര്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. […]

International World

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്. ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ […]

International World

കോവിഡ് മുന്‍കരുതല്‍;ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേക നിബന്ധനകള്‍

കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം -വാതിലുകളുടെയും ഫ്രിഡ്ജിന്‍റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]

International World

കോവിഡ്; 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ച് തുര്‍ക്കി

രാജ്യത്തെ ഏറ്റവു കുറഞ്ഞ പെന്‍ഷന്‍ തുക 230 ഡോളറിലേക്ക് ഉര്‍ത്തി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 15 ബില്യണ്‍ ഡോളറിന്‍റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കോവി‍ഡിന്‍റെ സാഹചര്യത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ബിസിനസിന് നികുതി കുറച്ച് നല്‍കുകയും കുറഞ്ഞ വേതനം ലഭിക്കുന്നവരെയും വിരമിച്ചവരെയും സഹായിക്കുന്നതുമാണ് പാക്കേജ്. 11 മേഖലയിലെ നാഷണല്‍ ഇന്‍ഷൂറന്‍സ് ആറ് മാസത്തേക്ക് ഒഴിവാക്കി. ഹോട്ടല്‍ താമസ നികുതിയും നവംബര്‍ വരെ ഒഴിവാക്കി നല്‍കിയിരിക്കുകയാണ് തുര്‍ക്കി. രാജ്യത്തെ […]