കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശത്ത് മരിച്ചവരില്‍ കൂടുതല്‍. 19 പേരാണ് ജില്ലയില്‍ നിന്ന് മാത്രം മരിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 134 ആയി. യുഎഇയിലും അമേരിക്കയിലുമാണ് കൂടുതല്‍ പ്രവാസികള്‍ മരിച്ചത്. യുഎഇയില്‍ മാത്രം ഇതുവരെ 59 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ച് 31 മുതല്‍ ഇന്നുവരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇയില്‍ മാത്രം 59 മലയാളികളാണ് മരിച്ചത്. അമേരിക്കയില്‍ 33 മലയാളികള്‍ മരണത്തിന് കീഴടങ്ങി. ബ്രിട്ടനില്‍ 11 പേരും സൌദിയില്‍ […]
International
ആശ്വാസ തീരത്ത് ചൈന; കോവിഡ് മരണങ്ങളില്ലാതെ ഒരു മാസം
നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക് എത്തിയതിനു ശേഷം കോവിഡ് മരണമില്ലാതെ ഒരു മാസം തികയുകയാണ്. നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ആശങ്ക അറിയിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനകം ഒരു ബില്യണ്‍ പേരെ കോവിഡ് ബാധിക്കുമെന്ന് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്ട്രേലിയയില്‍ പ്രതിദിനം 18ല്‍ താഴെ മാത്രമേ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. ഓസ്ട്രേലിയയില്‍ […]
അമേരിക്കയുടെ ദുരിതം തീര്‍ന്നിട്ടില്ല, നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും മോശം മഞ്ഞുകാലത്തെയെന്ന് വാക്‌സിന്‍ വിദഗ്ധന്‍
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള അശാസ്ത്രീയ മാര്‍ഗങ്ങള്‍ കോവിഡിനെതിരെ സ്വീകരിക്കുന്നതിനെ പരസ്യമായി എതിര്‍ത്തതുകൊണ്ടാണ് തന്നെ ട്രംപ് പുറത്താക്കിയതെന്നാണ് റിക്ക് ബ്രൈറ്റ് ആരോപിക്കുന്നത്… കോവിഡിനെ തുടര്‍ന്നുള്ള അമേരിക്കയുടെ ദുരിതകാലം തീര്‍ന്നിട്ടില്ലെന്നും ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം മഞ്ഞുകാലമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും വാക്‌സിന്‍ വിദഗ്ധനായ റിക്ക് ബ്രൈറ്റ്. അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെയാണ് റിക്ക് ബ്രൈറ്റിന്റെ മുന്നറിയിപ്പ്. വൈക്‌സിന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തു നിന്നും കഴിഞ്ഞ മാസമാണ് റിക്ക് ബ്രൈറ്റിനെ പുറത്താക്കിയത്. കോവിഡ് പ്രതിസന്ധി ട്രംപ് കൈകാര്യം ചെയ്ത രീതിയെ […]
കുവൈത്തിൽ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 മരണം.
പുതിയ രോഗികളിൽ 256 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11975 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 947 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. പുതിയ രോഗികളിൽ 256 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി. ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]
കൊറോണയെ തുടര്‍ന്ന് ലോകത്തിന്റെ മാനസികാരോഗ്യം ഭീഷണിയിലെന്ന് യു.എന്‍
കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും ജനങ്ങളില്‍ ആശങ്കയും മാനസികസംഘര്‍ഷങ്ങളും തുടര്‍ന്നേക്കാമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു… കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിന്റെ തന്നെ മാനസികാരോഗ്യം ഭീഷണി നേരിടുന്നുവെന്ന് യു.എന്‍ മുന്നറിയിപ്പ്. ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം മഹാമാരിയെ തുടര്‍ന്ന് വിവിധ മാനസിക സംഘര്‍ഷങ്ങളിലായവരെ കൂടി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആദ്യമാസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരുമെങ്കിലും പിന്നീട് ലോകത്തെ വലിയൊരു വിഭാഗം പലവിധ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൂടി മുഖവിലക്കെടുത്ത് […]
കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്‍പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]
കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന ആനി മാത്യു ആണ് മരിച്ചത്. കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിർ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ് പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി , നിതിൻ, നിപിൻ. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. മകൾ ബാംഗ്ലൂരിൽ ഡെന്റിസ്റ്റാണ്
ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
മാസ്ക് ധരിക്കല്‍ നിര്‍ബന്ധ നിയമം വരുന്ന ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും വീഡിയോ കോണ്‍ഫ്രിന്‍സിങ് വഴി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രധാനപ്പെട്ടത്. വരുന്ന 17 ഞായറാഴ്ച്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവര്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ശിക്ഷ ലഭിക്കും. […]
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചത് 750 പേര്‍
മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് അമേരിക്കക്ക് പിന്നാലെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വര്‍ധവവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കോവിഡ് പിടിമുറുക്കുകയാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് […]
കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഏഴു മരണം.
പുതിയ രോഗികളിൽ 233 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11028 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി. ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]