International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരം കടന്നു. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. ലോകത്ത് നാല്‍പത്തിയൊന്‍പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുനൂറിലേറെ പേര്‍. പത്തൊന്‍പതര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. മരണം 93350 കടന്നു. ഇന്നലെ മാത്രം മരിച്ചത് 1385 പേര്‍. റഷ്യയില്‍ രോഗവ്യാപന തോത് ഉയരുകയാണ്. […]

International

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി ട്രംപ്

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പത് ദിവസത്തിനകം ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്. 30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് […]

International

‘കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല മികവ്’ കേരളത്തെ പ്രശംസിച്ച് നരവംശ ശാസ്ത്രജ്ഞൻ ജേസൺ ഹിക്കൽ

യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ ‘ദി ഡിവൈഡി’ന്റെ രചയിതാവുമാണ് ജേസൺ ഹിക്കൽ കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച കേരളത്തിന് പ്രശംസയുമായി നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസൺ ഹിക്കൽ. കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതിൽ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ഗ്രാഫ് സഹിതമുള്ള ട്വീറ്റിലൂടെയാണ് കേരളത്തിന്റെ നേട്ടത്തെ ഹിക്കൽ […]

Health International

കോവിഡ് വാക്സിന്‍: ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി

രണ്ടാം ഘട്ടത്തിൽ 600 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനം. കോവിഡിന് വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി അമേരിക്കന്‍ മരുന്ന് കമ്പനി. മോഡേണ എന്ന കമ്പനിയാണ് വാക്സിന്‍ വികസിപ്പിച്ചത്. മാര്‍ച്ചില്‍ നടത്തിയ മരുന്ന് പരീക്ഷണം വിജയകരമായെന്ന് കമ്പനി അവകാശപ്പെട്ടു. മരുന്ന് സ്വീകരിച്ചവരുടെ ശരീരത്തില്‍ കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടെന്നും ഇത് കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡിയുടെ അളവിനേക്കാള്‍ കൂടുതലാണെന്നുമാണ് പഠന ഫലം. 45 വളണ്ടിയർമാരിലാണ് mRNA-1273 വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ എട്ട് പേരിൽ ആന്റിബോഡികള്‍ […]

International UAE

ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്

രോഗം ഭേദമാകുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും. അതെ സമയം 529 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4899 ആയി.

International

കൊറോണയുടെ ഉറവിടം എവിടെ? അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍

കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ സംബന്ധിച്ചും സ്വതന്ത്രമായ അന്വേഷണം വേണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അസംബ്ലി ഈ ആവശ്യമടങ്ങിയ രേഖ ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് സംബന്ധിച്ച സമഗ്രാന്വേഷണം വേണമെന്ന പ്രമേയത്തില്‍ യുഎ‍ന്‍ രക്ഷാസമിതി അംഗങ്ങളായ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്നാണ് […]

International

ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ വീണ്ടും രംഗത്ത്

കോവിഡ് ബാധിച്ച് യൂറോപ്പിലും അമേരിക്കയിലും മരിച്ച കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടത് സംബന്ധിച്ച് പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ബോധമില്ലാതെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. അതിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരണസംഖ്യ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു. അതിനിടെ സ്പെയിനില്‍ ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷം മരണസംഖ്യ ആദ്യമായി 100 ല്‍ താഴെ എത്തി. […]

International Pravasi UAE

കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം […]

India International World

10 ലക്ഷത്തിന്റെ 200 വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക

നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്… കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ആഴ്ച്ചക്കകം ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയോളം വിലവരുന്ന 200 മൊബൈല്‍ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക. വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഈ മാസം അവസാനത്തോടെയോ ജൂണ്‍ തുടക്കത്തിലോ അമേരിക്കയില്‍ നിന്നും വെന്റിലേറ്ററുകള്‍ ഇന്ത്യയിലെത്തുമെന്നാണ് സര്‍ക്കാര്‍ സ്രോതസുകളെ ഉദ്ധരിച്ച് […]

International World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; രോഗബാധിതര്‍ 46 ലക്ഷത്തിലധികം

അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല് ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ആകെ രോഗബാധിതര്‍ 46 ലക്ഷത്തിലധികമാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. അമേരിക്ക , റഷ്യ , ബ്രസീല്‍ , ബ്രിട്ടന്‍ എന്നിവടങ്ങളില്‍ കോവിഡ് മരണവും രോഗികളും ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1500 ഓളം പേര്‍. 24,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ […]