സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് […]
International
നാസയുടെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു; സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ബഹിരാകാശ ദൌത്യം നീട്ടി വെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് […]
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ എഴുതാൻ യു.എ.ഇയും
9 സ്കൂളുകളിലായി 1584 വിദ്യാർഥികൾ ഇന്ന് പരീക്ഷയെഴുതും കേരളത്തിനൊപ്പം യു.എ.ഇയിലെ 1500ൽ ഏറെ വിദ്യാർഥികളും ഇന്ന് പരീക്ഷാ ഹാളിലേക്ക്. കനത്ത മുൻകരുതലോടെയാണ് രാജ്യത്തെ ഒമ്പത് ഇന്ത്യൻ വിദ്യാലയങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുക. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷക്കായി യു.എ.ഇയും തയ്യാറെടുത്തു. 1584 കുട്ടികളാണ് ഇവിടെ പരീക്ഷക്ക് തയാറെടുക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു നാളെ തുടങ്ങും. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ്‍വണും 491 കുട്ടികൾ പ്ലസ്‍ടു പരീക്ഷയും എഴുതുന്നുണ്ട്. […]
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു കോവിഡ് മരണനിരക്കില്‍ ഒരു ലക്ഷത്തിനടുത്തെത്തി അമേരിക്ക. മരണം 99,805 ആയി. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ‍് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗം ലോകാരോഗ്യ സംഘടന താത്കാലികമായി വിലക്കി. അമേരിക്കക്ക് പുറമെ റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. . ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു. 55 ലക്ഷത്തി […]
സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ജോലിക്ക് ഹാജരാകാനും പ്രവിശ്യാ യാത്രക്കും അനുമതി: പള്ളികളിലെ നമസ്കാരത്തിന് അനുമതി; ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് മാറും
മക്ക ഒഴിച്ചുള്ള രാജ്യത്തെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക് ഹാജരാകാന്‍. രാജ്യത്തെ എല്ലാ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെയാകും ഘട്ടം ഘട്ടമായി നടപ്പിലാക്കുക. രാജ്യത്തെ പ്രവിശ്യകളില്‍ […]
ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി; രോഗം ഭേദമായവര്‍ പതിനായിരം കടന്നു
പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ ഖത്തറില്‍ കോവിഡ് രോഗം മൂലം മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 52,62,65 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26 ആയി. പുതുതായി 1751 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 45,465 ആയി അതെ സമയം രോഗം ഭേദമായവരുടെ എണ്ണം റെക്കോര്‍ഡ് കടന്നു. 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ പതിനായിരം പിന്നിട്ടു പുതിയ രോഗികളില്‍ കൂടുതലും […]
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം; കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് യു.എ.ഇയിൽ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ഈമാസം 26 മുതൽ ജൂൺ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട വിമാനങ്ങൾ പ്രവാസികളുമായി നാട്ടിലേക്ക് പറക്കുക. ഈ ഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും, എയർ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം തുടരുകയാണ്. നിലവില്‍ കൊറോണ വൈറസ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് അമേരിക്കയിലാണ്. 17 ലക്ഷത്തോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊണ്ണൂറ്റി ഒന്‍പതിനായിരത്തി 268 പേര്‍ക്ക് ജീവന്‍ നഷ്ടമായി. […]
യഥാര്‍ഥ കോവിഡ് രോഗികള്‍ 15 ഇരട്ടി വരുമെന്ന് വിദഗ്ധര്‍
പലരാജ്യങ്ങളിലും കോവിഡിനെ ചൊല്ലി ഭീതിയുണ്ടെങ്കിലും നിലവില്‍ ഏറ്റവും മോശം അവസ്ഥ ബ്രസീലിലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്…. റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമത്. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000ലേറെയാണ്. അതേസമയം യഥാര്‍ഥ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ഇരട്ടിയിലേറെ ആകാണെമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് പരിശോധനയില്‍ ബ്രസീല്‍ വരുത്തുന്ന അലംഭാവമാണ് ഈ വിമര്‍ശത്തിന് പിന്നില്‍. 24 മണിക്കൂറിനിടെ 1001 മരണങ്ങളാണ് ബ്രസീലില്‍ […]
പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമുള്ള സമയം, ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് കഴിഞ്ഞ 24 മണിക്കൂറില്‍. യു.എസിനൊപ്പം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടിയതാണ് കേസുകള്‍ കൂടാന്‍ കാരണം. യുഎസില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. 1,07,716 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം കേസുകള്‍ ഒരു ദിവസം റിപോര്ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം പതിനാറരലക്ഷമാണ്. മരണം ഒരു ലക്ഷത്തോട് അടുക്കുന്നു. ചര്‍ച്ചുകളും […]