കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി. മെയ് 31നു വിസ കാലാവധി കഴിയുന്നവർക്കാണ് ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. ആഭ്യന്തരമന്ത്രി അനസ അസ്സ്വാലിഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളും സർക്കാർ ഓഫീസുകൾക്ക് അവധിയായതും […]
International
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം; ഏഴു പേര്‍ മലയാളികള്‍
സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 525 ആയി ഉയര്‍ന്നു. സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം.1881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,142 ആയി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 525 ആയി ഉയര്‍ന്നു. ഏഴ് മലയാളികളാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ മുക്തി നേടുന്നവരുടെ […]
ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം
അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ […]
കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; സ്പെയിനില്‍ മൂന്നുമാസത്തിനിടെ ആദ്യമായി പുതിയ കോവിഡ് മരണമില്ല ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,55000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും രോഗവ്യാപനം മുര്‍ധന്യാവസ്ഥയിലെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെയുള്ള കണക്കുകളെ മറികടന്നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലേറെ […]
ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ സജ്ജമാക്കി
ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും […]
വരാനിരിക്കുന്നത് കൊറോണയേക്കാള്‍ മാരകം; മുന്നറിയിപ്പുമായി അമേരിക്കന്‍ ഡോക്ടര്‍
വരാനിരിക്കുന്ന മഹാമാരിയില്‍ ലോകത്തെ പകുതി ജനസംഖ്യയും അപ്രത്യക്ഷമാകുമെന്നാണ് മുന്നറിയിപ്പ്… വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത് മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്. ഇതിന് മുന്‍കാല അനുഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. ക്ഷയരോഗത്തിന് […]
വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍
ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, കാലാപനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്റെ പുതിയ ഭൂപടം. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിവാദ ഭൂപടത്തിന് അംഗീകാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായ തുംബഹന്‍ഗെയാണ് ബില്‍ പാര്‍ലമെന്റിന് മുമ്പാകെ വെച്ചത്. നേപ്പാളിലെ ഗോത്ര വിഭാഗമായ മദേശികളുടെ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. നേപ്പാള്‍ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളില്‍ പെടുന്ന ഭൂപടം മാറ്റുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഭൂപടത്തില്‍ പെട്ട ലിംപിയാദുരെ, […]
ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍
ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി […]
കോവിഡ്: കുവൈത്തിൽ 1008 പുതിയ കേസുകൾ, 11 മരണം
883 പേർക്ക് രോഗമുക്തി, പുതിയ രോഗികളിൽ 229 ഇന്ത്യക്കാർ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ […]
കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം
ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ, ഇന്ന് 752 പേർക്ക് രോഗമുക്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു […]












