രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നാവശ്യപ്പെട്ടുള്ള എയിംസിലെ നഴ്സുമാരുടെ സമരം മൂന്നാം ദിനവും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം […]
International
ഭീഷണിപ്പെടുത്തിയിട്ടും പിന്നോട്ടില്ല; യുഎസില്‍ കര്‍ഫ്യൂ ലംഘിച്ചും പ്രതിഷേധം
ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന് കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ യുഎസ് പൊലീസ് തെരുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കനക്കുന്നു. കര്‍ഫ്യു ലംഘിച്ചും നിരവധി പേര്‍ തെരുവിലിറങ്ങി. അമേരിക്കയിലുടനീളം പ്രതിഷേധം രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്നു. അതേസമയം കനത്ത ഭാഷയിലാണ് പ്രസിഡന്റ് പ്രതിഷേധക്കാരോട് പ്രതികരിക്കുന്നത്. ബന്ധപ്പെട്ട ഗവര്‍ണര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധസംഘമത്തില്‍ […]
ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്; ആഫ്രിക്കയില്‍ വൈറസ് ബാധിതര്‍ ഒന്നര ലക്ഷം കടന്നു
അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു ലോകത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലേക്ക്. ആശങ്ക പരത്തി ആഫ്രിക്കയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി നിരീക്ഷിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകളും മരണവും വര്‍ധിക്കുകയാണ്. ബ്രസീലില്‍ 1262 പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ എട്ടായിരത്തിലധികം പുതിയ കേസുകളാണുള്ളത്. ഇറ്റലിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ തോത് […]
ഒമാനില്‍ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ അനുമതി
എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു ഒമാനിലെ സർക്കാർ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാൻ നിർദേശം. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ കമ്പനികളിലെ തൊഴിൽ നയങ്ങളും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് നടപടി. തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി […]
കുവൈത്തിൽ 887 പേർക്ക് കൂടി കോവിഡ്; 1382 പേർക്ക് രോഗമുക്തി
6 മരണം; ഇത് വരെ മരിച്ചത് 226 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി. പുതിയ രോഗികളിൽ 201 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8647 ആയി. 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം […]
കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കയിലെ വെള്ളക്കാര്‍: വീഡിയോ വൈറല്‍
‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ വംശീയകൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നതിനിടെ കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി മാപ്പിരന്ന് അമേരിക്കയിലെ വെള്ളക്കാര്‍. നൂറ്റാണ്ടുകളായി തുടര്‍ന്ന വംശീയതയില്‍ മാപ്പ് ചോദിച്ചാണ് അമേരിക്കയിലെ വെള്ളക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ നാടായ ഹോസ്റ്റണില്‍ കറുത്തവര്‍ക്ക് മുന്നില്‍ മുട്ടികുത്തി മാപ്പ് ചോദിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന […]
അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് ഭേദമായി
ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്… ബ്രസീലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് 19 രോഗം ഭേദമായി. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആഴ്ച്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ‘ഡോമി’ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ […]
കുവൈത്തില്‍ താമസ കാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് വിസാ നീട്ടി നൽകി
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി. മെയ് 31നു വിസ കാലാവധി കഴിയുന്നവർക്കാണ് ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. ആഭ്യന്തരമന്ത്രി അനസ അസ്സ്വാലിഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളും സർക്കാർ ഓഫീസുകൾക്ക് അവധിയായതും […]
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം; ഏഴു പേര്‍ മലയാളികള്‍
സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 525 ആയി ഉയര്‍ന്നു. സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം.1881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,142 ആയി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 525 ആയി ഉയര്‍ന്നു. ഏഴ് മലയാളികളാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ മുക്തി നേടുന്നവരുടെ […]
ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം
അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ […]