International World

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു

അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം നാല് ലക്ഷത്തി അന്‍പതിനായിരത്തിലേരെ കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 […]

Health International

ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം

പുതിയതായി ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചില്ല ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടിയതായി ഓക് ലാന്‍റ് പ്രാദേശിക പൊതുജനാരോഗ്യ. വിഭാഗം, ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനില്‍ […]

International

റെഡ്ഡിറ്റ് ബോര്‍ഡ് സ്ഥാനം രാജിവെച്ച് സെറീനയുടെ ജീവിത പങ്കാളി

‘ഭാവിയില്‍ എന്റെ കറുത്തവര്‍ഗ്ഗക്കാരിയായ മകള്‍ നിങ്ങളെന്തു ചെയ്തു എന്ന് ചോദിക്കുമ്പോള്‍ നല്‍കാനുള്ള ഉത്തരത്തിന് വേണ്ടിയാണീ തീരുമാനം… റെഡ്ഡിറ്റിന്റെ സഹസ്ഥാപകനാണെങ്കിലും അലക്‌സിസ് ഓഹാനിയനെ ലോകം കൂടുതലായി അറിയുന്നത് ടെന്നീസ് ഇതിഹാസ താരം സെറീന വില്യംസിന്റെ ജീവിതപങ്കാളിയെന്ന നിലയിലാണ്. അമേരിക്കയില്‍ നടക്കുന്ന വംശീയവിദ്വേഷത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റെഡ്ഡിറ്റ് ബോര്‍ഡ് അംഗത്വം രാജിവെച്ചിരിക്കുകയാണ് അലക്‌സിസ് ഓഹാനിയന്‍. താന്‍ വഹിച്ചിരുന്ന പദവി ഒരു കറുത്തവര്‍ഗ്ഗക്കാരന് നല്‍കണമെന്ന നിര്‍ദേശവും അലക്‌സിസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ‘ഭാവിയില്‍ എന്റെ കറുത്തവര്‍ഗ്ഗക്കാരിയായ മകള്‍ നിങ്ങളെന്തു ചെയ്തു എന്ന് ചോദിക്കുമ്പോള്‍ […]

International

ജിദ്ദയില്‍ നാളെ മുതല്‍ ജൂണ്‍ 20 വരെ വീണ്ടും കര്‍ഫ്യൂ: വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ തുടങ്ങും; റിയാദിലെ തീരുമാനം ഉടന്‍‌

നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൌദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. പള്ളികളിലെ നമസ്കാരവും നിര്‍‌ത്തി. […]

International

സൈനികതല ചർച്ച നാളെ; ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ സിങ് ആയിരിക്കും പങ്കെടുക്കുക എന്നാണ് സൂചന. ചർച്ചക്കു മുന്നോടിയായി, ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ‘ഗ്ലോബൽ ടൈംസ്’ […]

International

കുവൈത്തിൽ 1054 പേർക്ക് കൂടി കോവിഡ് ഭേദമായി; 723 പുതിയ കേസുകൾ

ഒരു മലയാളി ഉൾപ്പെടെ 8 മരണം; ആകെ മരണസംഖ്യ 244 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2894 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 723 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 1054 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30644ഉം രോഗമുക്തി നേടിയവരുടെ എണ്ണം 18277 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 139 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9028 ആയി. 24 മണിക്കൂറിനിടെ 8 […]

International World

ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു

32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി ലോകത്ത് കോവിഡ് മരണം 3 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. ലോകത്ത് കോവിഡ് മരണ സംഖ്യയും പോസ്റ്റീവ് കേസുകളുടെയും എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ് . അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 19 ലക്ഷത്തി ഇരുപത്തി ഒന്നായിരം പിന്നിട്ടപ്പേള്‍ മരണ സംഖ്യ 1 ലക്ഷത്തി പതിനായിരത്തില്‍ അധികമാണ് റിപ്പോര്‍ചെയ്തിരിക്കുന്നത്. […]

International

സൗദിയിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു

ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 42 മരണം. സൗദി അറേബ്യയിലാണ് ഇതിൽ 32 പേരും. കുവൈത്തിൽ ആറും യു.എ.ഇയിൽ മൂന്നും ബഹ്റൈനിൽ ഒരാളും കോവിഡിന് കീഴടങ്ങി. ഇതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയിൽ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ൽ എത്തി. 1975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ […]

International

സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലന്റ്

മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍… സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ന്യൂസിലന്റ് സര്‍ക്കാര്‍. മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍ പറഞ്ഞു. മാസമുറയുടെ സമയത്ത് സാനിറ്ററി നാപ്കിനുകളും ടാംപണുകളും വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ക്ക് അവധിയെടുക്കേണ്ടി വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞതിനെ […]

International

കുവൈത്തിൽ 562 പേർക്ക് കൂടി കോവിഡ്; 1473 പേർക്ക് രോഗമുക്തി

24 മണിക്കൂറിനുള്ളിൽ 6 മരണം; ഇത് വരെ മരിച്ചത് 236 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2721 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29921 ആയി. പുതിയ രോഗികളിൽ 99 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889 ആയി. 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് […]