International

കോവിഡിന് മരുന്നുമായി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം

ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. കൊറോണ വൈറസിനെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 94,000ത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ […]

International

ബഹ്റൈനിലെത്തുന്ന യാത്രക്കാർ കോവിഡ് ടെസ്റ്റിന്‍റെ ചെലവ് വഹിക്കണം

ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും ജൂലൈ 21 മുതൽ ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ്​ -19 പരിശോധനയുടെ ചെലവ്​ സ്വയം വഹിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ്​ ടെസ്​റ്റിന്​ ചെലവ്​ വരിക. അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ്​ ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. യാത്രക്കാർ ‘ബി അവെയർ ബഹ്​റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ ആയോ ക്യാഷ്​ ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡി​പ്ലോമാറ്റിക്​ യാത്രക്കാർ, മറ്റ്​ ഔദ്യോഗിക യാത്രക്കാർ […]

International

കോവിഡ് സാഹചര്യത്തില്‍ ഇഖാമ കാലാവധി ദീര്‍ഘിപ്പിക്കല്‍ നാട്ടില്‍‌ പോയി കുടുങ്ങിയവര്‍ക്ക് മാത്രം; സൗദിക്കകത്തുള്ളവരുടെ റീ എന്‍ട്രി, എക്സിറ്റ് വിസകളും ദീര്‍ഘിപ്പിക്കും

നേരത്തെ, സൌദിക്കകത്തുള്ളവരുടെ ഇഖാമ കാലാവധിയും ദീര്‍ഘിപ്പിക്കുമെന്നത് ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പട്ടികയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ എന്നിവയുടെ കാലാവധി ആനുകൂല്യം നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക ജവാസാത്ത് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. ഇതു പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ താഴെ പറയുന്ന വിഭാഗക്കാരാണ്. 1. റീ എൻട്രിയോ, എക്സിറ്റോ അടിച്ച ശേഷം സൗദിയിൽനിന്ന് പോകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അവര്‍ക്ക് […]

International UAE

ദുബൈ മെട്രോ’റൂട്ട് 2020′ പാത തുറന്നു; ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും

ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളു പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും. […]

International

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞര്‍

രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. […]

International World

ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക

ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. […]

International

കോവിഡ് സാഹചര്യത്തിലെ ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനം

സല്‍മാന്‍ രാജാവിന്‍റെ ഉത്തരവിലാണ് ഇളവുകള്‍ നീട്ടാനുള്ള തീരുമാനം പറയുന്നത് കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, […]

International

ചൈനയില്‍‌ പുതിയ വൈറസ് കണ്ടെത്തി; സൂക്ഷ്മതയില്ലെങ്കില്‍ അതിവേഗം വ്യാപിക്കും, മഹാമാരിയാവാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്

മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത് കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. സൂക്ഷ്മതയില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും […]

International

ആഗോളതലത്തില്‍ രോഗം അതിവേഗം പടരുന്നു, കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്‍റൈന്‍ നടപ്പിലാക്കുക -ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,07000 കടന്നു. അതേസമയം പ്രശ്നബാധിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കി. 1,38,08000 പിന്നിട്ടു ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 5,07000 കവിഞ്ഞു മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ ‌‌കണക്ക്. ഇതിനെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് […]

International

ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ടു​മാ​യി ഇ​റാ​ൻ; ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യം ആവശ്യപ്പെട്ടു

ജനുവരി മൂന്നിന്​ ബഗ്​ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് ​​സേ​നയുടെ ആ​ളി​ല്ലാ വി​മാനം​ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത് ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍ ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യ​വും തേ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പെ​ടെ മു​പ്പ​തു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല​പാ​ത​ക​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​ക്കു​റ്റ​വു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി […]