അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും. പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ […]
International
ബൈഡന്‍റെ സ്ഥാനാരോഹണം: സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വരെ അക്രമം നടത്തിയേക്കാമെന്ന് മുന്നറിയിപ്പ്
അമേരിക്കയിൽ ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ അക്രമത്തിന് സാധ്യതയെന്ന് എഫ്ബിഐ റിപ്പോർട്ട്. സുരക്ഷാ ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥർ വരെ ആക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ബൈഡന്‍റെ സത്യപ്രതിജ്ഞ. ജോ ബൈഡനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി യുഎസ് കോൺഗ്രസ് പ്രഖ്യാപിച്ച ദിവസം കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 2500 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്നു വരെ ആക്രമണം ഉണ്ടാകാമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ […]
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം
ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തിൽ ഏഴ് മരണം. 100ഓളം പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. പരിഭ്രാന്തരായ പ്രദേശവാസികൾ സുരക്ഷ തേടി […]
സൌദിയില്‍ തുറമുഖങ്ങളിലും സ്വദേശിവൽക്കരണം
സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന നാല് കമ്പനികളിൽ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴിൽ മേഖലകൾ പദ്ധതിയിലൂടെ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യം. സൗദി പോർട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ നാല് കമ്പനികളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. റെഡ് സീ ഗേറ്റ് വേ ടെർമിനൽ, ദുബായ് […]
ട്രംപിനെ ഇംപീച്ച് ചെയ്യും; 231 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 231 പേർ പ്രമേയത്തെ അനുകൂലിച്ചു. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെ എതിർത്ത് വോട്ട് ചെയ്തു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത്. കാപിറ്റോൾ ഹാളിൽ നടന്ന അക്രമണത്തിന് പ്രേരണ നല്‍കിയതിനാണ് നടപടി. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്‍റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. യു. എസ് പ്രസിഡന്‍റായി ജോ […]
ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍
ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് […]
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ല: മൈക്ക് പെന്‍സ്
ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. ഇംപീച്മെന്‍റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണം. ഭരണ കൈമാറ്റത്തില്‍ ശ്രദ്ധ ചെലുത്തും. ഇരുപക്ഷത്തിന്‍റെയും സമ്മർദത്തിന് വഴങ്ങില്ല. പെന്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചുവരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസി പെലോസിക്ക് പെന്‍സ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് പറഞ്ഞു.
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക
ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിന്‍റെ സ്പോണ്‍സര്‍ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്. 1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് യുഎസും […]
ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ കോവിഡ് ബാധിച്ച് മരിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ ഫാബ്രിസിയോ സൊകോർസി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്‍ടറായിരുന്നു. ഫ്രാൻസിസ് മാർപാപ്പ കോവിഡ് വാക്‍സിൻ സ്വീകരിക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് പോപ്പ്. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും അടുത്ത ആഴ്ച താന്‍ വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ചതായും പോപ്പ് പറഞ്ഞിരുന്നു. ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫാബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പ എന്നാണ് അവസാനമായി ഡോക്ടറെ കണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2015ലാണ് മാര്‍പാപ്പ ഫാബ്രിസിയോയെ തന്‍റെ […]
ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കാണാതായി: തെരച്ചില്‍ തുടരുന്നു
ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കലിമന്തൻ പ്രവിശ്യയിലെ പോൻറ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി737-500 മോഡൽ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തില്‍ 62 പേരുള്ളതായാണ് വിവരം. തെരച്ചില്‍ തുടരുന്നു. From passengers list of flight #SJ182 we receivedPilots: 2Flight attendants: 4Adult: 46Child: 7Infant: 3Total: 62Updates: https://t.co/gjxIxEFqEd — AIRLIVE (@airlivenet) January 9, 2021