International

രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഈ മാറ്റങ്ങള്‍ക്ക് കാരണമാകും

വ്യായാമം ചെയ്യുന്നത്, വെള്ളം കുടിക്കുന്നത്, പ്രഭാത ഭക്ഷണം കഴിക്കുന്നത്, പാട്ട് കേള്‍ക്കുന്നത് തുടങ്ങി രാവിലെ ചെയ്യുന്ന മിക്ക കാര്യങ്ങള്‍ക്കും നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. രാവിലെ ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങള്‍ക്കൊപ്പം രാവിലെ തീര്‍ച്ചയായും ചെയ്യേണ്ടുന്ന ഒന്നാണ് വെള്ളം കുടിക്കല്‍. നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഭാതത്തിലെ ഈ വെള്ളം കുടി. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നവര്‍ക്ക് ശരീരഭാരം കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തിന് മുന്‍പ്, എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനുത്തമം. […]

International

കഞ്ചാവ് നിയമവിധേയമാക്കാന്‍ മലേഷ്യ ഒരുങ്ങുന്നോ? സാധ്യതാപഠനത്തിനായി ആരോഗ്യമന്ത്രി തായ്‌ലൻഡിലേക്ക്

കഞ്ചാവ് നിയമവിധേയമാക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് തായ്‌ലൻഡ് ആരോഗ്യമന്ത്രി മന്ത്രി അനുതിൻ ചർൺവിരാകുൽ. മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ താത്പര്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. മലേഷ്യൻ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീന്റെ ഏഷ്യാ-പെസഫിക്കിൽ യാത്രയിൽ വിഷയം ചർച്ച ചെയ്‌തു. കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള വിശദാംശങ്ങൾ ചർച്ച ചെയ്തതായി രാജ്യത്തിന്റെ തായ് അംബാസഡർ എച്ച്ഇ ഡാറ്റോ ജോജി സാമുവലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അനുതിൻ പറഞ്ഞു. മെഡിക്കൽ ഉപയോഗം ഉദാരമാക്കാൻ മലേഷ്യ സമാനമായ നിയമം പാസാക്കുന്നതിനാൽ 75-ാമത് ലോകാരോഗ്യ അസംബ്ലിയിൽ തായ്‌ലൻഡിന്റെ […]

International

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ

അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും. മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ ഒററത്തവണ ഉപയോ?ഗിക്കാവുന്ന പ്‌ളാസ്റ്റിക്ക് ബാ?ഗുകൾക്ക് നിരോധനം നടപ്പാക്കാനൊരുങ്ങുകയാണ് ഷാർജ. എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.പുതിയ തീരുമാന പ്രകാരം 2024 ജനുവരി ഒന്നുമുതൽ എമിറേററിൽ പൂർണമായും […]

International

സൂര്യന് മധ്യവയസായി; ഇനി എത്രനാള്‍? സൂര്യന്റെ മരണം പ്രവചിച്ച് പഠനം

ജനനമുണ്ടെങ്കില്‍ മരണവുമുണ്ടാകുമെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഇന്ന് നാം കാണുന്നതെല്ലാം എന്നെങ്കിലും ഒരിക്കല്‍ നശിക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സൂര്യനും ഒരുനാള്‍ ഇല്ലാതാകില്ലേ? സൂര്യന് ഇനി എത്രകാലം കൂടി ആയുസുണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്‍ ഇപ്പോള്‍ മധ്യവയസിലെത്തിയെന്നാണ് ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.  സൂര്യന് പ്രായമാകുകയാണെന്ന് ഒട്ടേറ പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഒരു കൂട്ടം ഗവേഷകരാണ് സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ […]

International

വയറ്റിൽ 248 ഹെറോയിൻ ​ഗുളികകൾ; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും

ഹെറോയിൻ നിറച്ച 248 ​ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.  കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ […]

International

ജപ്പാനില്‍ ആഞ്ഞടിച്ച് കൊവിഡ്; 24 മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

ജപ്പാനില്‍ അപകടകരമായ വിധത്തില്‍ ആഞ്ഞടിച്ച് കൊവിഡ്. 24 മണിക്കൂറിനിടെ ജപ്പാനിലെ രണ്ടരലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. 261029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ടോക്കിയോ നഗരത്തില്‍ മാത്രം 27,676 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുകുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ […]

International

ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം

ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് .ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വം ചാമ്പലായ അണുബോംബ് സ്ഫോടനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ 13 29 ബോംബർ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയിൽ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി. ഒറ്റയടിക്ക് 50000ത്തിൽ അധികം ആളുകൾക്ക് ജീവഹാനി 37,000 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്ഫോടനത്തിന്‍റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി […]

Association Europe International Pravasi

സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമത്തിന് ഡബ്ലിനിൽ നാളെ തിരിതെളിയുന്നു

 സീറോ മലബാർ യൂത്ത് മൂവമെൻ്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം ‘ഗ്രാൻ്റ് എവേക്ക് 2022’, ഓൾ അയർലണ്ട് യുവജന സംഗമം ‘എവേക്ക് അയർലണ്ട്’ എന്നിവ നാളെ ജൂലൈ 6 ബുധനാഴ്ച ഉത്ഘാടനം ചെയ്യും. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിലെ ന്യൂമാൻ ബിൽഡിങ്ങിൽ യൂറോപ്പിനായുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സംഗമം ഉത്ഘാടനം ചെയ്യും.സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, യൂറോപ്പ് സീറോ മലബാർ യൂത്ത് […]

Association Economy International Kerala Pravasi

സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി,

സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]

Business International

രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; മാര്‍ച്ചിലെ റെക്കോര്‍ഡും മറികടന്നു

രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും ഇടിഞ്ഞത്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 76.90 എന്ന നിലയിലേക്ക് രൂപ എത്തിയിരുന്നു. വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികള്‍ ഉപേക്ഷിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത് മുഴുവന്‍ ഏഷ്യന്‍ ഓഹരികള്‍ സാരമായി ബാധിച്ചേക്കുമെന്നാണ് […]