India Kerala

‘ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’; ഇരുകൈകളും ഇല്ലാത്ത പ്രണവിന് ജോലി നല്‍കി എം എ യൂസഫലി

കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ് യൂസഫലിയെ കണ്ടതും കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു.ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍, തൊണ്ടയിടറിക്കൊണ്ടുള്ള യുവാവിന്റെ വാക്കുകള്‍ കേട്ട് സെക്കന്റുകള്‍ക്കകം ജോലി നല്‍കണമെന്ന് നിര്‍ദേശം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ […]

India National

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്. സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്നും പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തിനിടെ പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് […]

India National

തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ; വിവിധയിടങ്ങളിൽ റെഡ് അലേർട്ട്

തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി […]

India Kerala

പ്രതിഷേധത്തിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിക്കും

തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ കേരളം കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവര്‍ണര്‍ – എസ്എഫ്‌ഐ പോരിന് പിന്നാലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തിയത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെ ഭാഗത്തുനിന്നുള്ള നടപടി ഉണ്ടാകും. ഗവര്‍ണര്‍ അടുത്ത രണ്ട് ദിവസവും രാജ്ഭവനില്‍ തന്നെ ഉണ്ടാകും. ചില ചികിത്സാ ആവശ്യങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ […]

India Kerala

‘പരസ്യങ്ങളിലൂടെ നവ കേരള സദസിന് പണം കണ്ടെത്താൻ ജില്ലാ കളക്ടർമാർ’; സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാർ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ.പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. അതേസമയം പണം നേരിട്ടോ റസീപ്റ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം എന്നാണ് സർക്കാർ വിശദീകരണം. സ്പോൺസർഷിപ്പിലൂടെ വിഭവ സമാഹരണം നടത്താൻ ആണ് പറഞ്ഞിട്ടുള്ളതെന്നും […]

Entertainment India Kerala Mollywood Movies

‘ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ

മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു […]

Health India Kerala

സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രം: പ്രതിപക്ഷനേതാവ് രാഷ്ട്രീയവൽക്കരിക്കുന്നു; വീണാ ജോർജ്

സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമാണ്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു . മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. […]

HEAD LINES India Kerala

ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റുമോ? പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവ​ഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം. യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ഉള്ളത്. ​ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് […]

India Kerala

വാകേരിയിലെ നരഭോജി കടുവ കൂട്ടിലായി; വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ

വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. പ്രതിഷേധം തുടരുന്നു. എംഎൽഎ വന്നെത്തി ശേഷം തീരുമാനമെന്ന് നാട്ടുകാർ അറിയിച്ചു.എന്നാൽ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. കലൂർകുന്നിൽ കടുവയ്ക്കായി കൂട് […]