ഹരിയാനയിൽ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കളെ അമ്മ കൊലപ്പെടുത്തി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി കുറ്റം സമ്മതിക്കുകയിരുന്നു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിന്ദിലെ ദനോദ ഗ്രാമത്തിലാണ് സംഭവം. ശീതൾ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആഴ്ച മുമ്പ് ശീതളിന്റെ ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെൺമക്കൾ മരണപ്പെട്ടിരുന്നു. ജാൻകി ജാൻവി എന്നായിരുന്നു കുട്ടികളുടെ പേര്. സംഭവം നടന്ന് 13-ാം ദിവസം യുവതി ഭർത്താവിനോട് […]
India
കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണത്തട്ടിപ്പിന് ശ്രമം
എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സബ് ട്രഷറി കെട്ടിടം തകർന്നുവീണു
കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു മുന്നിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ ജീവനക്കാരും ഇവിടെ എത്തുന്നവരും ഭീഷണിയുടെ നിഴലിലായി. ട്രഷറി ഓഫീസർ ഉൾപ്പെടെ 17 ജീവനക്കാരുണ്ട്. കെട്ടിടത്തിനകത്തിരുന്ന് ഭയപ്പാടോടെയാണ് ഇവർ ജോലി ചെയ്‌തിരുന്നത്. ട്രഷറി മന്ദിരത്തിനോട് ചേർന്നുനിൽക്കുന്ന തണൽമരത്തിന്റെ കൊമ്പുകൾ മഴനനഞ്ഞ് ചാഞ്ഞുവരുന്നത് മറ്റൊരു […]
മുട്ടിൽ മരം മുറി കേസ്: മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെ; കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി
മുട്ടിൽ മരം മുറി കേസിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണ്. വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന നിയമം അനുസരിച്ച് ചെറിയ ശിക്ഷയെ ഉള്ളൂ. എന്നാൽ കൂടുതൽ ശിക്ഷ ഉറപ്പാക്കണം. എസ്ഐടിയും വനം വകുപ്പും സംയുക്തമായി അന്വേഷണം നടത്തുന്നു. […]
സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വര്‍ണവില വീണ്ടും കുറഞ്ഞു
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി 4578 രൂപയാണ്. […]
ഭാര്യയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായി, വീട്ടിൽ എത്തി ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ
അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി. ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി. ആക്രമണത്തിൽ […]
ഇടുക്കി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒരു നിമിഷത്തിൽ എത്തിയത് 55,000; തട്ടിപ്പെന്ന് ഉറപ്പിച്ചു, പക്ഷെ ട്വിസ്റ്റ്
വണ്ടൻമേട്: പെട്ടെന്നൊരു നിമിഷത്തിൽ 55,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുറകെ ഫോൺ വിളിയും വരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്തു ചെയ്യും. ഇടുക്കി വണ്ടൻമേട് സ്വദേശിക്കും തൃശ്ശൂർ സ്വദേശിക്ക് അത്തരമൊരു അനുഭവമുണ്ടായി. പിന്നാലെ ട്വിസ്റ്റും. സംഭവം ഇങ്ങനെയാണ്. ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിൻറെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്. അപ്രതീക്ഷിതമായി അക്കൌണ്ടിലേക്ക് വൻ തുകഎത്തിയതിന്‍റെ […]
യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം; ഭർതൃകുടുംബത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ്; ഒളിവിൽ
വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു. അതേ സമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ […]
ജലനിരപ്പ് ഉയർന്നു, പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തൃശ്ശൂർ: ശക്തമായ മഴയെ തുടർന്നുണ്ടായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് നിര്‍ദ്ദേശം. അധിക […]
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ, അവധി എന്നിവ അറിയാം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് […]












