Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വയനാട്, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ മലപ്പുറം വരെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. ഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പിൽ മാറ്റം വരുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് […]

Kerala

‘കേരളത്തിൽ ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി’; ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യംവച്ചു; എൻഐഎ

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നു. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും എൻ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങൾക്കുവേണ്ടി ഫണ്ട് […]

Kerala

ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി […]

National

ഗ്യാന്‍വാപി: സര്‍വെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ്; വാരണസി കോടതി ഉത്തരവിന് സ്‌റ്റേ

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. […]

National

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം; ഇരുസഭകളിലും ബഹളം

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി മറുപടി പറയണമെന്നെവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ രാജ്യസഭയും ലോകസഭയും നിര്‍ത്തിവെച്ചിരുന്നു. സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. വിഷയത്തില്‍ പ്രതിപക്ഷം വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. അതേസമയം മണിപ്പൂരില്‍ സ്‌കൂളുകള്‍ക്ക് കലാപകാരികള്‍ തീയിട്ടിരുന്നു. മിസോറാമില്‍ നിന്ന് മെയ്തികളുടെ പാലായനം തുടരുകയാണ്.

India Kerala

തമിഴ്‌നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരുന്നതില്‍ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിസന്ധി

വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. ഇത് നിര്‍മാണ വേഗത കുറക്കുമെന്ന് അദാനി ഗ്രൂപ്പ് […]

India Kerala

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്ന് ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാരിൽ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹർഷിന. എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരും. താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കളവില്ല.കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവും. തനിക്ക് അർഹമായ നഷ്ടപരിഹാരം കിട്ടണമെന്നും വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചുവെന്നും അവർ പറയുന്നു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ […]

India Kerala

‘ഉമ്മന്‍ ചാണ്ടി പാവങ്ങള്‍ക്കായി ജീവിച്ചു മരിച്ച നേതാവ്’; അനുസ്മരിച്ച് ഗോള്‍ഡ് കോസ്റ്റ് ഓര്‍ത്തഡോക്സ് പള്ളി

ഗോൾഡ് കോസ്റ്റ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ വിതുമ്പി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളികളും. അദ്ദേഹത്തിന്റെ ഓർമ്മക്കായി പ്രത്യേക കുർബ്ബാനയും അനുസ്മരണ യോഗങ്ങളും വ്യാപകമായി നടക്കുകയാണ്. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഷിനു ചെറിയാൻ നേതൃത്വം വഹിച്ചു. പാവങ്ങൾക്കായി ജീവിച്ചു മരിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് ഫാ. ഷിനു അനുസ്മരിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗത്തിലും നിരവധി ആളുകൾ ആണ് പങ്കെടുത്തത്. അതേസമയം നാളെ നിരവധി ദേവാലയങ്ങളിൽ ഉമ്മൻചാണ്ടിയുടെ […]

India Kerala

‘കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്’; ദേവനന്ദയ്ക്ക് പുരസ്‌കാരം നിഷേധിച്ചതിനെതിരെ കെ.സുരേന്ദ്രൻ

മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്‌കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. എന്നാൽ ഇതിന് പിന്നാലെ […]

India Kerala

‘കോടിക്കണക്കിന് മലയാളികള്‍ നിനക്ക് അവാര്‍ഡ് തന്നുകഴിഞ്ഞു മോളേ’; മാളികപ്പുറത്തിലെ കല്ലുവിനോട് നടൻ ശരത്

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസിനെയുമാണ് തെരഞ്ഞെടുത്തത്. ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത് റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മാളികപ്പുറത്തില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദയുടെ പ്രകടനം, എന്നിവ അവാര്‍ഡ് ജൂറി പരിഗണിച്ചില്ലെന്ന് പറഞ്ഞായിരുന്നു.  ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ശരത് ദാസ്. ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് […]