Kerala

‘പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം […]

Kerala

‘എന്റെ കല്ലുവിന്, നീ ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം ഞാൻ തരുന്നു’..; മാളികപ്പുറം തിരക്കഥാകൃത്ത്

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. ദേവനന്ദയുടെ ജന്മദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.’’–അഭിലാഷ് […]

Kerala

കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറിൽ കുടുങ്ങിയത് കല്ലുംപുറം സ്വദേശി വിനോദാണ്. വിനോദ് കിണറ്റിൽ അകപ്പെട്ടത് നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യം മുതൽ നടത്തി. രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. […]

National

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

വർഗീയ കലാപങ്ങളിൽ സ്വയം കത്തിയമരുന്ന മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് കൊടും ക്രൂരതകളുടെ വാർത്തയാണ്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് മുതൽ കൂട്ടബലാത്സംഗവും കൊലപാതകവും വരെ രാജ്യത്തെ നടുക്കുന്ന മനുഷ്യത്വരഹിതമായ വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് […]

National

‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം മിസ്റ്റർ മോദി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ എന്ന പേര് ചേർത്താൽ ജനങ്ങൾ അഴിമതി മറക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ […]

Kerala

‘മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ ഒന്നരവയസുകാരി ഇന്ന് ആശുപത്രി വിടും’; സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കൊല്ലത്ത് മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് […]

Kerala National

കോടതികളിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് രജിസ്ട്രാർ ജനറൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമെന്നായിരുന്നു സർക്കുലർ. […]

Kerala

പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ

പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിലെ വിദ്യാർഥിക്കൂട്ടായ്മയായ ഓസ്‌ഫോജനയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കളാണ് പുതു ജീവിതത്തിലേക്ക് കടന്നത്. വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് […]

Kerala

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ടത്. വെതർ റെഡാറിനാണ് തകരാർ. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യന്ത്ര തകരാറില്ലാത്തതിനാൽ ആശങ്ക വേണ്ട, യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് അർധരാത്രിയോടെ യാത്രക്കാരുമായി വിമാനം പുറപ്പെടുമെന്നാണ് വിവരം. യാത്രക്കാരെ തത്ക്കാലത്തേക്ക് ഹോട്ടലിലേക്ക് മാറ്റും.

Kerala

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും.