Kerala

ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ […]

Business Kerala

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല്‌ ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ […]

Kerala

ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ.ബി ഗണേഷ് കുമാര്‍

ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ ട്വന്റിഫോറിനോട്. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്.നവംബറിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെ.ബി ഗണേഷ് കുമാറിന്‍റെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബിയില്‍ ചര്‍ച്ച നടന്നെന്ന പേരില്‍ കഴിഞ്ഞ […]

Kerala

മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും. […]

National

മണിപ്പൂർ കലാപം: കേന്ദ്രസർക്കാരിനെതിരെ ‘ഇന്ത്യ’യുടെ അവിശ്വാസം

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ലോക്സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതൃയോഗം ചേരും. ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കരട് പരിഗണിച്ച ശേഷമായിരിക്കും നോട്ടീസ് തയ്യാറാക്കുക. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ […]

Kerala

കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ്; എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്

പോക്സോ കേസിൽ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കാലാപാഹ്വാനത്തിന് കേസെടുക്കാൻ പരാതി നൽകിയത്. അതിനിടെ കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, […]

Kerala

മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക്, കാർഗിലിൽ വീരമൃത്യു വരിച്ച ഒരു സൈനികന്റെ കഥ

ഇന്ത്യയുടെ അഭിമാനം കാക്കാൻ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ജെറി പ്രേംരാജ്. മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക് രാജ്യത്തിനായി പൊരുതാൻ ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിൻ്റേത്. ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് 27 വർഷം മാത്രം നീണ്ടുനിന്ന ഈ ധീര ജവാന്റെ ജീവിതം. മരണത്തിലെക്കോ ജീവിതത്തിലെക്കോ എന്ന ദശാസന്ധി വന്നപ്പോഴും രാജ്യത്തിൻറെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച മനസ്സാണ് ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റേത്. ഏതൊരു ഭാരതീയനേയും പ്രചോദിപ്പിക്കുന്ന ഈ കത്തിലെ വാചകങ്ങൾ തന്നെ […]

Kerala

പനാമ കള്ളപ്പണ നിക്ഷേപം: മലയായി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി

പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ […]

Kerala

കാട്ടുപന്നി കുറികെ ചാടി ഗുഡ്സ് വാഹനം അപകടത്തിൽപ്പെട്ടു

ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Kerala

ഹൗളിം​ഗ് സാധാരണമാണ്, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.ആറ്‌ സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു. പ്രധാനമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ. അതേസമയം, […]