തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ […]
India
‘മലിനീകരണത്തിന്‍റെ പൂര്‍ണ ഉത്തരവാദി സിഎംആര്‍എല്‍ അല്ല’; പണം വാങ്ങിയത് നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പണം വാങ്ങിയത് എല്ലാം നേതാക്കളാണ്. അങ്ങനെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണൽ കമ്പനിയുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം സഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷ നിലപാടിനെ ചട്ടം പറഞ്ഞ് ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയിൽ പ്രതിപക്ഷം […]
അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു, പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകും: എകെ ആന്റണി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി. ആ കുടുബത്തെ ഉൻമൂലനം […]
ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തീപിടിത്തം
കൊൽക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ വൻ തീപിടിത്തം. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ ‘സംഗബാദ് പ്രതിദിൻ’ റിപ്പോർട്ട് ചെയ്യുന്നു. ‘എവേ ടീം’ ഡ്രസിങ് റൂമിൽ നിന്ന് പുക ഉയരുന്നത് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളാണ് ആദ്യം കണ്ടത്. ഈ ഡ്രസിങ് റൂമിന് പുറത്ത് നവീകരണ ജോലികൾ നടന്നിരുന്നു. ഡ്രസിങ് […]
നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി
ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ന്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്’ […]
ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ
അണ്ണാത്തയ്ക്ക് ശേഷം രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു എന്നത് തമിഴ് സിനിമ ലോകത്തെ രഹസ്യമായ കാര്യമല്ല. തനിക്ക് അനുയോജ്യമായ ഒരു വേഷത്തെ തേടുകയായിരുന്നു രജനി. രണ്ട് മണിക്കൂര്‍ 48 മിനുട്ട് സമയത്തിന് ശേഷം ജയിലര്‍ സിനിമ അവസാനിച്ച് രചന സംവിധാനം നെല്‍സണ്‍ എന്ന് എഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന സംതൃപ്തിയിലുണ്ടാകും രജനി നടത്തിയ ഈ കാത്തിരിപ്പിന്‍റെ ഫലം. ബോക്സോഫീസ് കണക്കുകളില്‍ മുന്നില്‍ നിന്നിട്ടും ഏറെ വിമര്‍ശനം നേരിട്ട ബീസ്റ്റിന് ശേഷം ശരിക്കും നെല്‍സണ്‍ എന്ന സംവിധായകന്‍ നടത്തി അദ്ധ്വാനം […]
‘എന്റെ ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കി’; കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി
കലൂരിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി നൗഷാദിന്റെ മൊഴിയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന്. തന്റെ ആരോഗ്യപ്രശ്‌നങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ് രേഷ്മയെ വിളിച്ചു വരുത്തിയതെന്ന് പ്രതി നൗഷൂദ് മൊഴി നൽകി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് രേഷ്മയുടെ മരണകാരണം. നൗഷാദ് കൊച്ചിയിലെ ഓയോ റൂംസിലെ ജീവനക്കാരനായിരുന്നു. കൊലപാതക വിവരം വിളിച്ചു പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയുടെ മരുമകനോടാണ്. പ്രതി നൗഷാദ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മയെ […]
തൃപ്പൂണിത്തുറ ഓർമ്മിപ്പിച്ച് സിപിഎം: പുതുപ്പള്ളിയിൽ ‘വിശുദ്ധൻ’ പ്രചാരണം ഉണ്ടായാൽ നിയമപരമായി നേരിടും
കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ […]
വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; ട്രെയിനില്‍ പുക നിറഞ്ഞു; യാത്രക്കാരന്‍ അറസ്റ്റില്‍
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി […]
താനൂർ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു: ഹാരിസ് ജിഫ്രി
മലപ്പുറം: താനൂർ കസ്റ്റഡി മരണം സിബിഐക്ക് വിട്ട വിഷയത്തിൽ പ്രതികരണവുമായി താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു എന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് താമിർ ജിഫ്രിയുടെ മരണം സിബിഐക്ക് വിട്ട സർക്കാർ ഉത്തരവുണ്ടായത്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. പൊലീസിനെ മാറ്റി നിർത്തിയുള്ള അന്വേഷണമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. സത്യം പുറത്തറിയും വരെ വരെ കേസിന്റെ പിന്നാലെ ഉണ്ടാകുമെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേസമയം, […]












