HEAD LINES Kerala

നിയമസഭാ സമ്മേളനം ഇന്ന് അസാനിക്കും; ആറു ബില്ലുകള്‍ പരിഗണിക്കും

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ആറു ബില്ലുകള്‍ ഇന്ന് സഭ പരഗണിക്കും. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. ഈ മാസം 24 വരെയാണ് സമ്മേളനം തീരുമാനിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. സമ്മേളനം തുടരുന്നതിന് പ്രചാരണത്തിന് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ തടസ്സമാവും. ഈ സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും സമ്മേളനം വെട്ടിച്ചുരുക്കാന്‍ ധാരണയിലെത്തിയത്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും എല്‍ഡിഎഫും എന്‍ഡിഎയും […]

HEAD LINES Kerala

‘ പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന് ?’ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചർച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവർത്തിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. അത് നിർവഹിക്കാൻ എനിക്കും കടമയുണ്ട്’- ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് […]

Health National

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്. ട്യൂമർ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയായ 41കാരിക്ക് 49കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. […]

Kerala

എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐ ക്യാമറ പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ പ്രസാദിയോ നിര്‍ദേശിച്ചിരുന്നതായി കോടതിയെ അറിയിച്ചു. 75 കേടിയുടെ കണ്‍സോര്‍ഷ്യത്തിലാണ് പ്രസാദിയോ ആവശ്യപ്പെട്ടപ്രകാരം ലൈറ്റ് മാസ്റ്റര്‍ കമ്പനി സഹകരിച്ചത്. എന്നാല്‍ പിന്നീട് കണ്‍സോര്‍ഷ്യത്തില്‍ […]

Kerala Latest news

വാട്ട്‌സ്ആപ്പ് സന്ദേശം കണ്ടു; ജീവന്‍ പകുത്ത് നല്‍കാന്‍ തയാറായി; വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ആശുപത്രി വിട്ടു

വൃക്ക ദാതാവിനെ തേടിയുള്ള വാട്ട്‌സ്ആപ്പ് സന്ദേശം ഫോണില്‍ കണ്ട് വൃക്ക ദാനം ചെയ്ത യുവ വൈദികന്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. തലശ്ശേരി അതിരൂപതയിലെ ഫാ. ജോര്‍ജ് ആണ്, കാസര്‍കോട് കൊന്നക്കാട് സ്വദേശിയായ പി എം ജോജോമോന് തന്റെ വൃക്ക നല്‍കിയത്. ജോജോമോന് ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും, യോജിക്കാതെ വന്നതോടെയാണ് ദാതാവിനെ തേടി കൊന്നക്കാട് ഗ്രാമം മുഴുവന്‍ രംഗത്തിറങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ജൂലൈ 28 നായിരുന്നു ശസ്ത്രക്രിയ. വൃക്കരോഗ വിദഗ്ധരായ ഡോ.ജോസ് തോമസ്, ഡോ.ബാലഗോപാല്‍ […]

National

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെ തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂര്‍ സന്ദര്‍ശനത്തെക്കുറിച്ചും രാഹുല്‍ വൈകാരികമായി സംസാരിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് […]

HEAD LINES India Technology

ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]

HEAD LINES National

‘മൂന്നാമതും മോദി’; മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി

മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾക്കിടയിലും നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണിപ്പൂരിലെ ബിപിയുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെങ്കിലും മോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ […]

Kerala Latest news

അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്. അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ […]

National

ട്രാക്കില്‍ ഒറ്റയാന്‍, ഊട്ടി പൈതൃക ട്രെയിനിന്‍റെ യാത്രയില്‍ കാലതാമസം

ഊട്ടി: തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര തടസ്സപ്പെടുത്തി ഒറ്റയാന്‍റെ കുറുമ്പ്. മേട്ടുപ്പാളയം – കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടക്കാതിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കൊമ്പന്‍റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി യാത്ര ആസ്വദിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ […]