Kerala

മതവിദ്വേഷക്കേസ്; ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി. മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ആണ് ഹാജരായത്. ഇന്ന് നിലമ്പൂർ എസ്.എച്ച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാജരായില്ലെങ്കിൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ […]

HEAD LINES Kerala

പ്രമുഖ ഫിലിം എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു.79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏകദേശം 80 സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ. മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. […]

Latest news National

‘അഗതികളുടെ അമ്മ’ ഇന്ന് മദർ തെരേസയുടെ 113-ാം ജന്മവാർഷികം

വിശുദ്ധ മദർ തെരേസയുടെ ജന്മവാർഷികമാണ് ഇന്ന്. 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ 113-ാം ജന്മവാർഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു മദർ തെരേസയുടെ ജനനം.(Mother Teresa 113th Birth Anniversary) ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. അഗതികളുടെ അമ്മ എന്നാണ് […]

Kerala

വയനാട് ജീപ്പ് അപകടം; രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കുമെന്ന് എ.കെ ശശീന്ദ്രൻ

വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവർക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമെന്നാണ് വിവരം. പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ജീപ്പ് […]

HEAD LINES Kerala

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

HEAD LINES Kerala

താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു. (tanur custody murder court) ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും […]

HEAD LINES Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് കഴിഞ്ഞ ദിവസം മുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങൾ ആദ്യ ദിവസം കിറ്റിൽ ഉണ്ടായിരുന്നില്ല. കിറ്റിൽ ഇല്ലാത്തത്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. […]

HEAD LINES Kerala

പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല; ഗ്രോ വാസു ജയിലിൽ തുടരും

മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. (grow vasu remain jail) ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും […]

Kerala

‘നരഹത്യാക്കുറ്റം നിലനിൽക്കും’; കെ.എം ബഷീർ കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും കോടതി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. എന്നാൽ നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ […]

Kerala

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി ബാലകൃഷ്ണൻ പെരിയസാമി പിള്ളയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതി മയക്കുമരുന്നു മാഫിയയിലെ പ്രധാന ആസൂത്രകനാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ഡിആർഐക്ക് വേണ്ടി ഹാജരായി.