പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ നിലവാരമില്ലാത്തതും മറുപടി അർഹിക്കാത്തതുമെന്ന് മന്ത്രി വിഎൻ വാസവൻ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നും വിഎൻ വാസവൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (vasavan ac moideen pinarayi) കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്. എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഇഡി നടപടി വേട്ടയാടലാണ്. ഇതുവരെ എസി മൊയ്തീനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും വാസവൻ പറഞ്ഞു. […]
India
മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്. രേവ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ചാഴപ്പോഴായിരുന്നു സംഭവം. ഈ സാഹചര്യം മുതലെടുത്ത് […]
അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface ) ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ […]
കെ.കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ; വിശദീകരണവുമായി സിലബസ് പരിഷ്കരണ കമ്മിറ്റി
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണവുമായി സിലബസ് പരിഷ്കരണ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി.കെ. കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ തെറ്റായി കാണാൻ ഒന്നും ഇല്ല. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചത്.നോർത്ത് മലബാർ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുൻവിധിയോടെയല്ല അഡ്ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവർക്ക് യോജിക്കാം വിയോജിക്കുന്നവർക്ക് വിയോജിക്കാം. ഷൈലജ എം.എൽ.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് […]
ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ തുടരുകയാണ്. ( jaick c thomas election campaign ) മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ […]
തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും
തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട് ,കുഴിച്ചു മൂടിയ സ്ഥലം ,സ്വർണം വില്പന നടത്തിയ ആഭരണശാല എന്നിവടങ്ങളിൽ ആണ് തെളിവെടുപ്പ് നടത്തുക.പ്രതികളായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്. ( tuvvur sujitha murder evidence ) ഇക്കഴിഞ്ഞ 11 ന് കാണാതായ തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് […]
എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ.സുധാകരൻ ഇന്ന് മൊഴി നൽകും
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ എംവി ഗോവിന്ദൻ നടത്തിയ വിവാദ പരാമർശം അപകീർത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് […]
എ.സി മൊയ്തീന് ഇ.ഡി നോട്ടിസ്; ഈ മാസം 31ന് ഹാജരാകാൻ നിർദേശം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് നോട്ടിസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് നോട്ടിസ് നൽകിയത്. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. ( ac moideen gets ed notice ) തരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി […]
ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും ! ISRO ലെ ജീവനക്കാർ പറയുന്നു…
ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ വിജയാഹ്ലാദത്തിൽ പരസ്പരം ആലിംഗനം ചെയ്യുകയും കൈയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഇസ്രോ ജീവനക്കാരെയാണ് ടെലിവിഷനിലൂടെ നാം കണ്ടത്. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ISRO ലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. അതിന് ISRO ലെ പല ജീവനക്കാരും മറുപടിയുമായി രംഗത്തെത്തി. ( What is it like to work […]
ഓണത്തിന് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ
ഓണക്കാലം ആഘോഷമാക്കാൻ ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ. ഓഗസ്റ്റ് 22 മുതൽ മലയാളികൾ കാത്തിരുന്ന സിനിമകളുടെ ഒടിടി റിലീസ് ആരംഭിച്ചു കഴിഞ്ഞു. ( onam malayalam ott releases ) സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ പ്രേക്ഷപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ഹൈറിച്ച് ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇതിന് […]












