കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ് അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക്ക് വാഹനങ്ങളിലോടടുപ്പിച്ചു.(Electric Vehicles Number crosses one lakh in road) ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി. 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ […]
India
ചന്ദ്രയാൻ -3 വിജയം: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ!
ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി. രാജ്യത്തിൻറെ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ അസാധാരണ നിമിഷമായിരുന്നു അത്. വികസനത്തിന്റെ ഈ നാഴികക്കല്ലുകൾ ഇന്ത്യക്കാരുടെ മാത്രമല്ല, നിക്ഷേപകരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് നിരീക്ഷണം. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. ഈ നേട്ടങ്ങളുടെയെല്ലാം പ്രതിഫലനം ഇപ്പോൾ ഓഹരി വിപണിയിലും വ്യക്തമാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ആകെ […]
നെയ്യാര്‍ മാധ്യമ പുരസ്‌കാര നിറവില്‍ ട്വന്റിഫോറും ഫ്‌ളവേഴ്‌സും
നെയ്യാര്‍ മാധ്യമ പുരസ്‌കാരത്തിളക്കത്തില്‍ ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ലഭിച്ചു. മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരം ഹാഷ്മി താജ് ഇബ്രാഹിമിനും മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരം അനുജ രാജേഷിനുമാണ്. അഭിലാഷ് തൊഴുവന്‍കോടാണ് മികച്ച ന്യൂസ് ക്യാമറാമാന്‍. ഫ്‌ളവേഴ്‌സും രണ്ട് പുരസ്‌കാരം സ്വന്തമാക്കി. അഭിനയശ്രീ പുരസ്‌കാരത്തിന് മല്ലികാ സുകുമാരനും മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരത്തിന് ലക്ഷ്മി നക്ഷത്രയും അര്‍ഹയായി. സെപ്തംബര്‍ 2ന് നെയ്യാര്‍മേളയിലെ അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരങ്ങള്‍ വിതരണം […]
വായ്പക്കായി പണയം വെച്ച ആസ്തികളുടെ വിശദാംശം നല്‍കണം; KSRTCയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വായ്പക്കായി പണയം വെച്ച ആസ്തികളുടെ വിശദാംശങ്ങളും നല്‍കണമെന്ന് നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണെമന്ന് കോടതി ഉത്തരവില്‍ പറയുന്നു. നേരത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മറ്റാവശ്യങ്ങള്‍ക്ക് ജീവനക്കാരുടെ മ്പളത്തില്‍ നിന്ന് പിടിച്ച തുക വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. […]
ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും; എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി
ഒന്നാം ഓണത്തിനും ഓണക്കിറ്റ് വിതരണം ചെയ്യും. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെൽ കർഷകർക്ക് ഉള്ള മുഴുവൻ കുടിശികയും കൊടുത്ത് തീർത്തു.(G R Anil About Onam kit distribution) ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യമന്ത്രി നിർദേശം നൽകി. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ […]
വ്യാജ രേഖ ചമച്ച കേസില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
വ്യാജ രേഖ ചമച്ച കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ഷാജന് ജാമ്യമില്ല. അതേസമയം മതവിദ്വേഷകേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ടുമാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതി നല്‍കിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോ ചെയ്തു, ഹൈന്ദവ മതവിശ്വാസികള്‍ക്ക് മുസ്ലിം, ക്രിസ്ത്യന്‍ […]
സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി ബസ് ഓടിക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങള്‍ 24 പുറത്തുവിട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിച്ചത്. എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ജോയലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യാത്രക്കാരുടെ ജീവന്‍ കയ്യില്‍ വച്ചുകൊണ്ടാണ് അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തിയ എയ്ഞ്ചല്‍ എന്ന […]
വീണാ വിജയന് ആശ്വാസം; മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ഇല്ല, ഹർജി തളളി
മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ മതിയായ തെളുവുകളില്ലെന്ന് കോടതി അറിയിച്ചു.(No Vigilance Enquiry Against Veena vijayan) മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത് പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവാണ്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് […]
‘ക്ലാസ് മുറികളെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു’; രാഹുൽ ഗാന്ധി
ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠി മർദിച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അദ്ധാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘ഒന്നുമറിയാത്ത കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു – രാജ്യത്തിന് വേണ്ടി ഒരു അദ്ധാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും […]
ഇത് ജോലിയുടെ ഭാഗമാണ്, ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു; അച്ചു ഉമ്മൻ
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. (Achu Oommen Against Cyber Attack) ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന […]












