ശബരിമലയിലെ യുവതി പ്രവേശനം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയോട് വിയോജിച്ച് കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുമ്പോള്‍ ശബരിമല ദര്‍ശനം നടത്തുന്നത് തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബേഠി ബചാവോ ബേഠി പഠാവോ എന്ന് പറയുന്ന കാലത്ത് ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് എങ്ങനെ പറയും? ലിംഗപരമായ ഒരു വിവേചനവും പാടില്ല. ബി.ജെ.പി യുവതികളുടെ ശബരിമല പ്രവേശനത്തെ എതിർത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ […]
India
മിഠായിത്തെരുവില്‍ അട്ടിമറി ശ്രമം; രണ്ട് കടകള്‍ക്ക് തീയിട്ടു
കോഴിക്കോട് മിഠായിത്തെരുവില്‍ അട്ടിമറി ശ്രമം. രണ്ട് കടകള്‍ക്ക് തീയിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. മിഠായിത്തെരുവില്‍ അഴിഞ്ഞാടിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മിഠായിത്തരുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് കോഴിക്കോട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. രാവിലെ 10 മണിക്ക് കട തുറക്കാന്‍ എത്തിയപ്പോഴാണ് തീയിട്ടത് വ്യാപാരികള്‍ കണ്ടത്.അനില്‍കുമാറിന്റെ ഉടമസ്ഥതിയിലുള്ള തങ്കം റെഡിമെയ്ഡ്സും മോഹന്‍ദാസ് നടത്തുന്ന കെ.ശങ്കരന്‍ ഫാന്‍സി ഷോപ്പിനുമാണ് തീയിട്ടത്.ഷട്ടറുകളും പൂട്ടും നശിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ […]
ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം: സോണിയ ഗാന്ധിക്ക് അതൃപ്തി
ശബരിമല യുവതി പ്രവേശനത്തിൽ യു.ഡി.എഫ് എംപിമാർ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചതിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. ലിംഗസമത്വമാണ് പാർട്ടിയുടെ നയമെന്നും പ്രാദേശിക വിഷയങ്ങളിലെ പ്രതിഷേധം നാട്ടിൽ മതിയെന്നും സോണിയ ഗാന്ധി എം.പിമാരെ അറിയിച്ചു. എന്നാൽ സോണിയ ഗാന്ധി ശാസിച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് എം.പിമാരുടെ പ്രതികരണം. ശബരിമല യുവതി പ്രവേശനത്തിനെതിരെ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്നലെയാണ് യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇക്കാര്യത്തിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി […]
“ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ പോകുന്നതില്‍ പ്രശ്നമില്ല”; വീണ്ടും ബി.ജെ.പിയുടെ ഇരട്ടത്താപ്പ്
ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ കേരളത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ട ശേഷം ദേശീയതലത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ്. ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ പോകുന്നതില്‍ പ്രശ്നമില്ലെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ വി.മുരളീധരന്‍ പറഞ്ഞു. സി.എന്‍.എന്‍ ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലാണ് മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതില്‍ യാതൊരു പ്രശ്നവുമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കേരളത്തില്‍ നടന്ന […]
മൂന്ന് മിന്നും താരങ്ങളെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്; ഇനി തീപാറുമോ?
റൊണാൾഡോയുടെ പൊടുന്നനെയുള്ള ക്ലബ് വിടൽ നികത്താനാവാത്ത വിടവാണെന്ന് ഇതിനകം റയൽ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോ ക്ലബ് വിട്ടപ്പോൾ ബെയ്ലും കരീം ബെൻസേമയും അസൻസിയയും ഉള്ള ടീം ശക്തമാണെന്നായിരുന്നു ഏവരും കരുതിയത്. പക്ഷേ പിന്നീട് കണ്ടത് ഗോളഡിക്കാനാവാത്ത റയലിനെയാണ്. നിലവിൽ 16 കളികളിൽ നിന്നും അഞ്ച് തോൽവി ഏറ്റുവാങ്ങി നാലാം സ്ഥാനത്താണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. സീസൺ പകുതിയിലെത്തുമ്പോൾ ബൈലും ബെൻസേമയും അസൻസിയയും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതാണ് കാണാനാവുന്നത്. എന്നാൽ ‘ഡോൺ ബാലൻ’ എന്ന സ്പാനിഷ് സ്പോർട്സ് […]
പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, 600 കടന്ന് ഇന്ത്യ
സിഡ്നിയിലെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 600 റൺസ് പിന്നിട്ട് ശക്തമായ നിലയിലേക്ക്. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറിസ്വന്തമാക്കി ബാറ്റിംഗ് തുടര്ന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 622 എന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. 177 പന്തിൽ നിന്നും 140 റൺസുമായി ഋഷഭ് പന്താണ് ഇപ്പോൾ റൺവേട്ടക്ക് ചുക്കാൻ പിടിക്കുന്നത്. അർധസെഞ്ച്വറിയുമായി ജഡേജയും ക്രീസിലുണ്ട്. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില് സെഞ്ച്വറിനേടുന്ന ആദ്യ താരമായി ഋഷഭ് പന്ത് മാറിയിരിക്കുകയാണ്. 12 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് […]
‘അഫ്ഗാനിസ്ഥാനില് ലൈബ്രറിയോ..?’ മോദിയെ പരിഹസിച്ച് ട്രംപ്
യില്ലെന്നും ട്രംപ് പരിഹസിച്ചു. ഈ വര്ഷത്തെ ആദ്യ ക്യാബിനറ്റ് മീറ്റിംങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണം അമേരിക്ക അവസാനിപ്പിച്ച ശേഷം മൂന്ന് ബില്യണ് ഡോളറിന്റെ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്കിയത്. 2001 സെപ്തംബര് 11ലെ ആക്രമണത്തിന് ശേഷമായിരുന്നു അമേരിക്ക താലിബാന് ഭരണം അവസാനിപ്പിച്ചത്.
പശുവിന്റെ പേരില് വീണ്ടും ആള്ക്കൂട്ടക്കൊലപാതകം; ബീഹാറില് വൃദ്ധനെ തല്ലിക്കൊന്നു
ബീഹാറില് പശുവിന്റെ പേരില് വീണ്ടും ആള്ക്കൂട്ടക്കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വൃദ്ധനെ ആള്ക്കൂട്ടം തല്ലിക്കൊന്നു. 55കാരനായ കാബൂള് മിയാനാണ് കൊല്ലപ്പെട്ടത്. പാറ്റ്നക്ക് അടുത്തുള്ള സിമര്ബനി ഗ്രാമത്തിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം അക്രമികള് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് പകര്ത്തി പ്രചരിപ്പിക്കുകയും ചെയ്തു. കള്ളനെന്ന് ആക്രോശിച്ച് വടികളും മറ്റും ഉപയോഗിച്ചായിരുന്നു കാബൂള് മിയാനെ ആക്രമിച്ചത്. വൃദ്ധന്റെ വസ്ത്രങ്ങള് പോലും അഴിച്ചുമാറ്റിയായിരുന്നു അക്രമം. താന് മോഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും കാബൂള് അപേക്ഷിച്ചെങ്കിലും കൊല്ലപ്പെടും വരെ തല്ലുകയായിരുന്നു. ഡിസംബര്‍ 29നായിരുന്നു ക്രൂരമായ […]
“മോദി പാര്ലമെന്റിലെത്തിയത് 24 മണിക്കൂര്, ഗുജറാത്തില് പ്രസംഗിച്ചത് 37 മണിക്കൂര്”
പാര്ലമെന്റില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് എം.പി ഡെറക് ഒബ്രയാന്. കഴിഞ്ഞ വര്ഷം മോദി പാര്ലമെന്റില് വന്നതിനേക്കാള് കൂടുതല് ദിവസം 2017ല് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന് പറഞ്ഞു. പാര്‍ലമെന്റ് രേഖകള് ചൂണ്ടിക്കാട്ടിയാണ് ഡെറക് ഒബ്രയാന്റെ വിമര്ശനം. രാജ്യസഭയിലാണ് തൃണമൂല് കോണ്ഗ്രസ് നേതാവ് മോദിയെ വിമര്ശിച്ചത്. മോദി കഴിഞ്ഞ ഒരു വര്ഷം പാര്ലമെന്റിലുണ്ടായിരുന്നത് 24 മണിക്കൂറാണ്- 10 മണിക്കൂര് രാജ്യസഭയിലും 14 മണിക്കൂര് ലോക്സഭയിലും. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദി 37 […]
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട്
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് […]