ട്രെയിന്‍ യാത്രക്കാര്‍ക്ക് സൌകര്യങ്ങളൊരുക്കി അവരുടെ തൃപ്തി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഇതിനായി സുരക്ഷിതത്വവും വൃത്തിയും ഭക്ഷണവും എല്ലാം മെച്ചപ്പെടുത്താനുള്ള ശ്രമം അവര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് അമിതവില ഈടാക്കുന്നതില്‍ നിന്ന് കച്ചവടക്കാരെ തടയാനുള്ള നടപടികളിലാണ് ഐആര്‍സിറ്റിസി. കൃത്യമായി ബില്‍ നല്‍കുന്നില്ലായെങ്കില്‍ യാത്രയ്ക്കിടെ വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിറ്റിസി യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ കൃത്യമായ ബില്‍ നല്‍കാന്‍ […]
India
വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്
ബി.ജെ.പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്. നാളെ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ടി.ആര്‍.എസ് റാലിയില്‍ നിന്നും വിട്ട് നില്‍ക്കും. ബി.എസ്.പി അധ്യക്ഷ മായാവതിയെ പോലെ പ്രധാനമന്ത്രി പദം തന്നെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെയും ലക്ഷ്യം. 42 ലോക്സഭ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 34 സീറ്റ് കഴിഞ്ഞ തവണ ലഭിച്ചെഹ്കില്‍ല്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്നാണ് ടി.എം.സിയുടെ പ്രതീക്ഷ. എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ 38 സീറ്റാണ് മായാവതിയുടെ […]
അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. സായി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മയോടൊപ്പം മറ്റ് അഞ്ച് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സായി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു ഡയറക്ടര്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചില ഉദ്യോസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ സി.ബി.ഐ അഞ്ച് മണിയോടെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സീല്‍ ചെയ്തു. പിന്നാലെയായിരുന്നു റെയ്ഡും അറസ്റ്റും. […]
മിഠായിത്തെരുവില്‍ അനധികൃത പാര്‍ക്കിംഗ്; ഫയര്‍ഫോഴ്സിനും ബുദ്ധിമുട്ടാകുന്നു
അനധികൃത പാര്‍ക്കിംഗ് മൂലം മിഠായി തെരുവിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നതായി ഫയര്‍ ഫോഴ്സ് അധികൃര്‍. ഇതു മൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ രണ്ട് കടകള്‍ക്കാണ് തീപിടിച്ചത്. മിഠായിത്തെരുവിലേക്കുള്ള വഴികളിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഫയര്‍ഫോഴ്സെത്താന്‍ ഏറെ പണിപ്പെട്ടു. ചെറിയ തീപിടുത്തം പോലും വലിയ അപകടമായി മാറിയേക്കാവുന്ന സാഹചര്യമാണ് മിഠായിത്തെരുവിലേതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. മിഠായിത്തെരുവ് നവീകരണത്തിന് […]
ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്
തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് കൊടുവള്ളി എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു.
ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍
ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബോബിന്‍ പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ബോബിന്‍ ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് ശാന്തന്‍പാറ സി.ഐയുടെ പ്രത്യേക സ്ക്വാഡാണ് ബോബിനെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാര്‍ ഗാപ്പ് റോഡിന് സമീപം ചിന്നക്കനലാല്‍ നടുപ്പാറ എസ്റ്റേററ് ഉടമ രാജേഷിനെയും സഹായിയെയും ബോബിന്‍ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ശാന്തന്‍പാറ പൊലീസും അന്വേഷണം വരിത്തിവരികയായിരുന്നു. രാജേഷിന്റെ മൃതദേഹം എസ്റ്റേറ്റിലെ ഏലക്കാട്ടിലും […]
മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം […]
ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി
മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ വരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കളഭപൂജയും ഇന്ന് നടക്കും. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്ത് ഇന്ന് അവസാനിക്കും. ഇന്നലെ പുലിവാഹനനായ അയ്യപ്പ രൂപമാണ് കളമെഴുതിയത്. നാളെ സന്നിധാനത്ത് സാധാരണ പൂജകളെല്ലാം നടക്കും. രാത്രി നട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി. […]
സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍; ഹരജി നാളെ പരിഗണിക്കും
ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജാതിവെറി; ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍
ജാതിവെറിയെ തുടര്‍ന്ന് ഒഡീഷയില്‍ കൗമാരക്കാരന്‍ മാതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവെച്ച്. അയല്‍ക്കാര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാലാണ് കൗമാരക്കാരന് മാതാവിന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം. വെള്ളമെടുക്കാന്‍ പോയപ്പോള്‍ കുളത്തില്‍ വീണ് 45കാരിയായ ജാനകി സിന്‍ഹാനിയ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ സരോജിനും മകള്‍ ബിനിതക്കും ഒപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജിനിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. പത്ത് വര്‍ഷമായി ഇവര്‍ കര്‍പാബഹല്‍ ഗ്രാമത്തിലാണ് കഴിയുന്നത്. അയല്‍ക്കാരോടും ബന്ധുക്കളോടും സരോജ് […]