ആലപ്പാട് കരിമണല്‍ ഖനനത്തെ കുറിച്ചുള്ള ആശങ്കള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വസ്തുതകള്‍ മറ്റൊന്ന്. കിലോമീറ്ററുകളോളം കടല്‍ കയറിയ നിലയിലാണ് ആലപ്പാട് ഇന്നുള്ളത്. സമരക്കാരുടെ വാദങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപഗ്രഹചിത്രങ്ങളും. ആലപ്പാട് സമരത്തിനെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. കര കടലെടുക്കുന്നുവെന്ന ആലപ്പാട്ടുകാരുടെ ആശങ്ക ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കുന്നുമില്ല. ആലപ്പാടിന്റെ കാര്യത്തില്‍ ശരി സര്‍ക്കാരോ സമരക്കാരോ എന്ന് പരിശോധിക്കാനാണ് മീഡിയ വണ്‍ കൊല്ലം ജില്ലയിലെ ആ തീരദേശ ഗ്രാമത്തിലെത്തിയത്. ഒരു രണ്ടു മിനിട്ടില്‍ നടന്നാല്‍ തീരുന്ന വീതിയിലേക്ക് മെലിഞ്ഞു പോയ ഈ […]
India
സി.ബി.ഐയില്‍ വീണ്ടും സ്ഥലംമാറ്റം; ഇരുപത് ഉദ്യോഗസ്ഥരെ മാറ്റി
പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതിയോഗം ചേരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സി.ബി.ഐയില്‍ വീണ്ടും സ്ഥലം മാറ്റം. നീരവ് മോഡി, മെഹുല്‍ചോക്സി എന്നിവര്‍ പ്രതികളായ വായ്പ തട്ടിപ്പ്കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഇടക്കാല ഡയറക്ടറായ നാഗേശ്വരറാവുവിനെ നിയമിച്ചതിനെതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ മാസം 24 ന് സെലക്ഷന്‍ സമിതിയോഗം ചേരാനിരിക്കെ ഇരുപത് സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ നാഗേശ്വര റാവു സ്ഥലം മാറ്റിയത്. ഇതില്‍ നീരവ് […]
കൂടുതൽ സീറ്റുകൾ വേണമെന്നുള്ള ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കില്ല.യുഡിഎഫ്
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചന നല്‍കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. ന്യായമായ ആവശ്യങ്ങള്‍ എന്നും പരിഗണിച്ചിട്ടുണ്ട്. സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനെ പറ്റിയോ വിട്ട് നല്കുന്നതിനെ പറ്റിയോ ആലോചനയില്ലെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. മുസ്ലീംലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്. ഘടക കക്ഷികള്‍ക്ക് അര്‍ഹതപ്പെട്ട് സീറ്റുകള്‍ അവര്‍ക്ക് നല്കുമെന്ന പറഞ്ഞ് കണ്‍വീനര്‍ ആരുടേയും സീറ്റ് പിടിച്ച് എടുക്കുന്നതിനെ കുറിച്ചോ വിട്ട് നല്കുന്നതിനെ കുറിച്ചോ […]
ശബരിമലക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി
ശബരിമലക്ക് സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രളയ സെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കും. കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയുടെ സഹായം ബജറ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുളള പദ്ധതികളാകും ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് പ്രളയസെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കുമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തിലൂടെ ദേവസ്വം ബോർഡിനുണ്ടായ നഷ്ടം പരിഹരിക്കാനുളള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിന്റെ ചെലവും വരുമാനവും തമ്മിലുളള അന്തരം വർദ്ധിക്കുന്നത് […]
പൂജപ്പുര ജയിലില്‍ ബ്രൂസല്ല ബാക്ടീരിയ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ബ്രൂസല്ല ബാധ സ്ഥിരീകരിച്ചു . കണ്ണൂര്‍ ജയിലിലെ തടവുകാരനാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് രണ്ട് ദിവസം മുന്‍പാണ് കണ്ണൂര്‍ ജയിലെ തടവുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പരിശോധനയില്‍ ബ്രൂസല്ല ബാധ കണ്ടെത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ബ്രൂസല്ല കണ്ടുവരുന്നുണ്ട്. പശു, പന്നി,നായ എന്നീ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബാക്ടരീയയാണ് […]
കരുണയുടെ നിറക്കാഴ്ച്ചയുമായി വീണ്ടും “ലൈറ്റ് ഇൻ ലൈഫ് ” സ്വിറ്റ്സർലാൻഡ് – ആസാമിൽ നിർമിച്ച സ്കൂളിന്റെ ഉൽഘാടനം നിർവഹിച്ചു
ചാരിറ്റി പ്രവർത്തനങ്ങളിൽ മാത്രം സജീവമായ,സ്വിറ്റസർലണ്ടിലെ ജീവ കാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സർലൻഡ് ,വിദ്യാഭ്യാസ സാധ്യതകൾ വിരളമായ പിന്നോക്കപ്രദേശങ്ങളിൽ സ്‌കൂൾ നിർമ്മിക്കുന്നതിൻറെ ഭാഗമായി തുടക്കമിട്ട ആസാമിലെ പാൻപുരിയിലെ വിദ്യാലയസമുച്ചയത്തിന്റെ ഉൽഖാടനം നിർവഹിച്ചു പാൻപുരിയിൽ സ്‌കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ സംഘടനയെ പ്രതിനിധീകരിച്ചു ആറ് അംഗങ്ങൾ പങ്കെടുത്തു ..നാടിൻറെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടുവന്ന സംഘടനാ പ്രതിനിധികളെ സമ്മേളനത്തിലേക്ക് തികച്ചും ട്രഡീഷണൽ രീതിയിൽ സ്വാഗതമേകി സ്വീകരിച്ചു . പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ ആശിർവാദ കർമ്മങ്ങൾ പ്രോവിന്സിയാൽ റെവറൻ […]
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മകനെയും സജീവ രാഷ്ട്രീയത്തിലിറക്കാന്‍ അശോക് ഗെഹ്‌ലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മകനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പക്ഷേ ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് മത്സരിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൈഭവ് ഗെഹ്‌ലോട്ടിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു. എന്നാൽ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട് വൈഭവിനെ സ്ഥാനാർഥിയായി നിർദേശിച്ചില്ല. 2008ൽ കോൺഗ്രസിൽ അംഗത്വം എടുത്ത […]
പ്രവാസി ഭാരതീയ ദിവസ്സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ്നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും. പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, […]
2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഐ ടി വിദഗ്ധന്‍
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്റേതാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ […]
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്. കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും […]












