സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡ് തുടരുന്നു. കൊച്ചി സെന്‍ട്രല്‍, അടിമാലി സ്റ്റേഷനുകളില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശിപാര്‍ശ ചെയ്യും. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‍റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
India
‘ഷുജ തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല’
2014 തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ വോട്ടിംങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായ ആരോപണവുമായി രംഗത്തെത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്ദ് ഷുജക്കെതിരെ ഇ.വി.എം നിര്‍മ്മാണക്കമ്പനി. 2014 തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തിയെന്നായിരുന്നു അമേരിക്കന്‍ സൈബര്‍ വിദഗ്ധനായ സയ്ദ് ഷുജയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച ഇ.വി.എമ്മുകളുടെ നിര്‍മ്മാണത്തില്‍ താന്‍ പങ്കാളിയായിരുന്നതായും ഷുജ പറഞ്ഞിരുന്നു. എന്നാല്‍ ഇ.വി.എം നിര്‍മ്മാണത്തില്‍ ഷുജ പങ്കാളിയായിരുന്നില്ലെന്നും തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ലെന്നുമാണ് ഇ.വി.എം നിര്‍മ്മാണ കമ്പനി നല്‍കുന്ന വിശദീകരണം. ഹൈദരാബാദ് […]
മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തും, റാലി തടഞ്ഞാല്‍…
മമത സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം. മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തുമെന്നും റാലി തടഞ്ഞാല്‍ വീടു വീടാന്തരം കയറി പ്രചാരണം നടത്തുമെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യം സ്ഥാനമോഹികളുടെ കൂട്ടമാണെന്നും ഷാ ആരോപിച്ചു. പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രതിപക്ഷ നേതാക്കളുടെ യുണൈറ്റഡ് ഇന്ത്യാ റാലി നടന്നിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുമ്പേ മമതക്കും പ്രതിപക്ഷത്തിനും ഈ റാലി പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ഇതിന് പിന്നാലെയാണ് […]
വായില്‍ നിന്നും ലോഹച്ചീളുകള്‍; വിശദീകരിക്കാനാവാതെ ഡോക്ടര്‍മാര്‍
വായിൽ നിന്ന് നിത്യവും സ്വർണ സദൃശ്യമായ ലോഹ ചീളുകൾ ലഭിക്കുന്ന അനുഭവമാണ് മലപ്പുറത്തെ ഒരു യുവാവിന് പങ്കു വെക്കാനുള്ളത്. വാഴക്കാട് കൂരിത്തൊടിക അബ്ബാസിന്റെ അനുഭവം ഡോക്ടർമാർക്കും പുതുമയുള്ളതാണ്. വാഴക്കാട് ബാബുസാൻറകത്ത് കൂരിതൊടിക അബ്ബാസിന്റെ വായിൽ നിന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോഴാണ് സ്വർണ്ണവർണ്ണത്തിലുള്ള തിളക്കമുള്ള വസ്തു ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ പ്രതിഭാസം കണ്ടു തുടങ്ങിയിട്ടെങ്കിലും അടുത്തകാലത്താണ് അബ്ബാസ് ഇവ ശേഖരിച്ചു തുടങ്ങിയത്. പരിശോധനയിൽ ഇവ സ്വർണമല്ലെന്ന് മനസ്സിലാക്കാനായി എങ്കിലും ഈ പ്രതിഭാസത്തെ വ്യക്തമായി നിർവ്വചിക്കാൻ ഡോക്ടർമാർക്കും […]
മുനമ്പം മനുഷ്യക്കടത്ത്; ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ്
മുനമ്പത്ത് നിന്നും അനധികൃത കുടിയേറ്റക്കാർ കടന്നതായി സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ് . ബോട്ടിൽ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാൽ കോസ്റ്റ്ഗാര്‍ഡിനും കണ്ടെത്താനായിട്ടില്ല. മുനമ്പത്ത് നിന്നും ഈ ബോട്ടിൽ എഴുപത് പേർ പോയതായതാണ് പൊലീസ് കരുതുന്നത്. മുനമ്പത്ത് നിന്നും ന്യൂസിലാന്റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ‘ ബോട്ട് കണ്ടെത്തൽ പ്രയാസകരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാൽ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാൽ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാൽ […]
യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്; നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും
ശബരിമല, പ്രളയാനന്തര പുനർ നിർമാണം എന്നിവ ഉന്നയിച്ച് യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. രാവിലെ 7 മുതൽ തുടങ്ങുന്ന ഉപരോധത്തിൽ നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റും ഉപരോധിക്കും. സെക്രട്ടറിയേറ്റ് ഉപരോധം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ടും ഉമ്മൻ ചാണ്ടി എറണാകുളത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും അറസ്റ്റ് വരിക്കും.
കോട്ടയത്ത് നിഷാ ജോസ് മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ജോസ് കെ. മാണി
കോട്ടയം ലോക്സഭാ സീറ്റില്‍ നിഷാ ജോസ് കെ.മാണി മത്സരിക്കില്ലെന്ന് ജോസ് കെ.മാണി. പൊതുപ്രവര്‍ത്തന രംഗത്ത് നിഷ സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിഷ മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ കേരളയാത്രയുടെ ശോഭ കെടുത്താനാണെന്ന് ജോസ് കെ.മാണി മീഡിയവണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്‍പ് തന്നെ നിഷ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാഷ്ട്രീയം പരാമര്‍ശിച്ചുകൊണ്ടുള്ള നിഷ പുസ്തകം ഇറക്കിയത് പോലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രചരിച്ചിരുന്നു. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായതോടെയാണ് വാര്‍ത്തക്കെതിരെ ജോസ് തന്നെ രംഗത്ത് […]
ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍
പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍. ചക്ലിയ സമുദായക്കാരെ അയിത്തം പാലിച്ച് മാറ്റി നിര്‍ത്തിയത് വാര്‍ത്തയായതോടെയാണ് കോളനിയിലെ ദുരിതം പുറംലോകമറിഞ്ഞത്. വാര്‍ത്ത പുറത്തുവന്ന സമയത്ത് ജനപ്രതിനിധികള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. പ്രശ്നപരിഹാരം ആവശ്യപ്പെട്ട്അംബേദ്കര്‍ കോളനി നിവാസികള്‍ ഇന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളയല്‍ സമരം നടത്തും. ചക്ലിയ സമുദായക്കാര്‍ക്കു നേരെ അയിത്തം പാലിച്ച് ഇവര്‍ക്ക് പ്രത്യേക കുടിവെള്ള പൈപ്പും പ്രത്യേക ഗ്ലാസും ഏര്‍പ്പെടുത്തിയിരുന്ന രീതി പുറം ലോകം അറിഞ്ഞതോടെ സംസ്ഥാന […]
ഭീകരവാദികളാക്കി ആക്രമിക്കപ്പെടുമെന്ന ഭയം.
റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ദാറുല്‍ ഉലൂം ദിയോബന്ദ് മുസ്‍ലിം പഠന കേന്ദ്രം. യാത്ര അനിവാര്യമാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞയുടന്‍ സെമിനാരിയിലേക്ക് തിരിച്ചു കയറണമെന്നും ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസില്‍ പറയുന്നു. ടെലഗ്രാഫ് പത്രമാണ് നോട്ടീസ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപനത്തിനകത്ത് നല്‍കിയ നിര്‍ദേശമാണിതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്ക് ഡേ പോലുള്ള ദിവസത്തില്‍ പോലും രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ സാധാരണ ജീവിതം പോലും […]
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍
ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ജനുവരി മുപ്പത് വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു. ഇന്ദു മൽഹോത്ര തിരികെയെത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കും. ജഡ്ജിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും തീയതി തീരുമാനിക്കുക. ശബരിമല വിഷയം പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ അയ്യപ്പ ഭക്‌തജന കൂട്ടായ്മയുടെ അഭിഭാഷകനാണ് പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് കോടതിയോട് ആരാഞ്ഞത്.












