ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവില്ലാതെ കുഞ്ഞനന്തന് ഇനി പരോള്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നതടക്കം ആവശ്യപ്പെട്ടാണ് രമയുടെ ഹരജി. 2012 മെയ് നാലിന് ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോള്‍ എന്ന പേരില്‍ […]
India
സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം കവി എസ് കലേഷിന്. ശബ്ദമഹാസമുദ്രം എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏറെ ചലനമുണ്ടാക്കിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ’ എന്ന കവിതയുള്‍പ്പെടുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകം. അധ്യാപികയായ ദീപ നിശാന്ത് തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായിരുന്നു. പിന്നീട് ആ കവിതയുടെ യഥാര്‍ത്ഥ രചീതാവിനെ തിരിച്ചറിഞ്ഞതോടെയാണ് മലയാളികള്‍ക്കിടയില്‍ എസ്. കലേഷ് എന്ന പേര് സുപരിചിതമാവുന്നത്. വിവാദ കവിത ഉള്‍പ്പെടുന്ന ശബ്ദമഹാ സമുദ്രം […]
ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് മുല്ലപ്പള്ളി
ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി […]
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും നിയമിച്ചു. ജ്യോതിരാജ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]
രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ […]
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും നിയമിച്ചു.
ഗോരക്ഷാഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ വിലങ്ങിടീച്ച് വീണ്ടും കെട്ടിയിട്ട് പൊലീസ്
ഗോരക്ഷാ ഗുണ്ടകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ വിലങ്ങണിയിച്ച് വീണ്ടും ചങ്ങല കൊണ്ട് കെട്ടിയിട്ട് പൊലീസിന്റെ ക്രൂരത. ഹരിയാനയിലാണ് സംഭവം. കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട നൌഷാദ് എന്ന യുവാവിനെയാണ് ഒരു കൂട്ടം ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്. അതേസമയം ചര്‍ക്കി ദാദ്രി ഗ്രാമത്തിലെ പാലുല്‍പാദന കേന്ദ്രത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് നൌഷാദെന്ന് സ്ഥാപന ഉടമ സുനില്‍ കുമാര്‍ പറയുന്നു. താനാണ് കാളകളെ വില്‍ക്കാന്‍ നൌഷാദിനെ ഏല്‍പിച്ചതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഗോ സരംക്ഷണ […]
സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഉപരോധം
സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് സെക്രട്ടേറിയറ്റും കളക്‌ട്രേറ്റുകളും ഉപരോധിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും ഉപരോധം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയം ഉയർത്തി ഭരണസ്തംഭനം മുഖ്യമന്ത്രി മറയ്ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയാനന്തര ഭരണസ്തംഭനം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, ശബരിമല യുവതി പ്രവേശനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിച്ചത്. രാവിലെ ആറ് മണി മുതൽ തന്നെ […]
സിസ്റ്റർ ലൂസിക്ക് വീണ്ടും സഭയുടെ നോട്ടീസ്
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. മദര്‍ ജനറലിന്റെ നോട്ടീസില്‍ ഫെബ്രുവരി 6ന് മുമ്പ് വിശദീകരണം നൽകണം. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. സിസ്റ്റര്‍ സഭയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം.











