ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യം ഉന്നയിച്ച് മഹിള കോൺഗ്രസ്. വിജയ സാധ്യതയുള്ള മൂന്ന് സീറ്റ് തന്നെ ആവശ്യപ്പെടുമെന്ന് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് മീഡിയവണിനോട് പറഞ്ഞു. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള വനിതകളെ പാർലമെന്റ് രംഗത്തേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു. വനിതകൾ കഴിവ് തെളിയിച്ച് രംഗത്ത് വരട്ടെ എന്നായിരുന്നു മഹിളകൾക്ക് സീറ്റ് നൽകുമോ എന്ന കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മീഡിയവൺ വ്യൂ പോയന്റിൽ മറുപടി പറഞ്ഞത്. എന്നാൽ ഈ വാദത്തെ പൂർണമായും മ […]
India
അനില്‍ അംബാനി ജയിലില്‍ പോകുമോ? അതോ നാലാഴ്ച്ചക്കുള്ളില്‍ 450 കോടി അടക്കുമോ?
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 450 കോടിരൂപ(63.30 മില്യണ്‍ ഡോളര്‍) നല്‍കണമെന്ന് ബുധനാഴ്ച്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നാല് ആഴ്ച്ചക്കുള്ളില്‍ തുകയടച്ചില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ഇത്ര വലിയ തുക നാല് ആഴ്ച്ചക്കുള്ളില്‍ നല്‍കാന്‍ എന്തെല്ലാമായിരിക്കും അനില്‍ അംബാനിക്ക് മുന്നിലുള്ള സാധ്യതകള്‍? ടെലികോം നിര്‍മ്മാണ കമ്പനിയായ എറിക്‌സണിന് 571 കോടി രൂപയാണ് റിലയന്‍സ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 21 കോടിരൂപ പലിശയാണ്. 118 കോടിരൂപ എറിക്‌സണ് […]
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം
മലപ്പുറം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളെ തൊട്ടടുത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജനറേറ്റർ കെട്ടിടത്തിന് സമീപത്തുനിന്ന് തീ പടരുകയായിരുന്നു. ആശുപത്രി കെട്ടിടം ഭാഗികമായി കത്തിനശിച്ചു.
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കില്ല
കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയാണ് പിന്മാറിയത് . മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി സി.പി.എം നേതൃത്വം സമീപിച്ചുവെന്ന വാര്‍ത്ത കാസര്‍കോട് ഡി.സി.സി നിഷേധിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. സി.പി.എം കാസര്‍കോട് […]
കിസാൻ ലോങ് മാർച്ച് അവസാനിപ്പിച്ചു
ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തിയ കിസാൻ ലോങ് മാർച്ച് അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് മഹാരാഷ്ട്ര സർക്കാർ എഴുതി നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ നടപ്പാക്കാൻ മൂന്നു മാസത്തെ സമയം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർക്കാരിന്റെയും കേന്ദ്രസർക്കാരിനെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് കർഷകർ രണ്ടാമത് ലോങ് മാർച്ച് സംഘടിപ്പിച്ചത്. വിവിധ ഇടങ്ങളിൽ കർഷകരെ തടഞ്ഞതിനാൽ ഒരു ദിവസം വൈകിയാണ് മാർച്ച് തുടങ്ങിയത്. നാസിക്കിൽ നിന്ന് മുംബൈ വരെ 7 ദിവസം കൊണ്ട് മാർച്ച് ചെയ്ത് […]
കശ്മീരി യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമര്‍ അബ്ദുല്ല
കശ്മീരി ഷാള്‍ വില്‍പനക്കാരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അഞ്ച് അക്രമികളെ പൊലീസ് പിടികൂടിയത്. മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു. കശ്മീരി യുവാവ് ആക്രമിക്കപ്പെട്ട സംഭവം ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മമതയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന […]
അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം
വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
വിമാനത്തിലെത്തി കേരളത്തില്‍ എ.ടി.എം തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എം വഴി പണം കവരുന്ന സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വാജിദ് ഖാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. വ്യത്യസ്തമായ രീതിയില്‍ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമാണ് ഹരിയാന സ്വദേശി വാജിദ് ഖാന്‍. വിമാനത്തില്‍ കേരളത്തിലെത്തുകയും സി.ഡി.എം മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പിന്നെ ഈ പണം എ.ടി.എം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കും. […]
അമിത് ഷാ ഇന്ന് കേരളത്തില്‍
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പാലക്കാട് എത്തും. തെരഞ്ഞെടുത്ത ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും. പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നില്‍ക്കെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.വോട്ടര്‍ പട്ടികയിലെ ഒരോ പേജിനായും ഓരോ പ്രവര്‍ത്തകരെ ബി.ജെ.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ,ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെ പേജ് പ്രമുഖരുടെ […]
സി.പി.എമ്മിന് തലവേദനയായി വിഭാഗീയത; വിലക്ക് ലംഘിച്ച് സാംസ്ക്കാരിക കൂട്ടായ്മ
സി.പി.എം സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.തുറയൂര്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിലെ എം.പി ഷിബുവിനെ തോല്‍പ്പിച്ച് പി.പി ശശി സെക്രട്ടറിയായി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.പി ഷിബുവിനെ പയ്യോളി ഏരിയാ സെക്രട്ടറിയാക്കിയാണ് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയത്. ഇതോടെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മില്‍ സ്ഥിരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ വെക്കുകയും തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. പാര്‍ട്ടി […]