India Kerala

മലപ്പുറത്ത് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം: 3 മരണം

മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

India Kerala

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി

പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

India National

‘അതിര്‍ത്തിയിലുള്ളവര്‍ ഉറങ്ങുകയാണോ’; പാക് ജനത

പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയ-സാമുഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നപ്പോൾ, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തി. എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന ആക്രമണം നടത്തിയത് വലിയ നടുക്കമാണ് പാകിസ്ഥാൻ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് […]

India National

‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറ‍ഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ […]

India Kerala

തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി

ഈ തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.

India Kerala

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? സുരേഷ് ഗോപി

പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. […]

India National

ബന്ദിപ്പൂരിലെ കാട്ടുതീ കവര്‍ന്നെടുത്തത് 2500 ഓളം ഹെക്ടര്‍ കാടിനെ

ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്. മുതുമലയില്‍ പലയിടങ്ങളിലും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീയാണ് ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായത്. രണ്ട് ദിവസത്തിനിപ്പുറം ബന്ദിപ്പൂരിലെ കാഴ്ചകളാണിത് ചാരം മൂടിയ കുറേ കുന്നുകള്‍ , മലമുകളില്‍ ഇപ്പോഴും പുക അടങ്ങിയിട്ടില്ല. പച്ചപ്പിനെ തുടച്ചെടുത്ത അഗ്നിബാധ പ്രദേശത്ത് ചൂട് കൂടാനും ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് […]

India National

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

India Kerala

കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വനം വകുപ്പ് കേസെടുത്തു

വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.

India Kerala

പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി

പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത് വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. […]