പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ ബോര്‍ഡറിലെത്തിച്ചു. റെഡ് ക്രോസിന്റെ പരിശോധനകള്‍ക്കൊടുവിലാകും വര്‍ധമാനെ ഇന്ത്യക്ക് കൈമാറുക. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത്താരിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ […]
India
നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോസ്ഥനെ കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.
ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .
താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]
ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരുന്നു.
തീവ്രവാദ കേസില്‍ 25 വര്‍ഷം അഴിക്കുള്ളില്‍; ഒടുവില്‍ ആ 11 പേര്‍ക്കും മോചനം
തീവ്രവാദ മുദ്ര കുത്തപ്പെട്ട് തടവിലടക്കപ്പെട്ട 11 പേരെ 25 വർഷങ്ങൾക്ക് ശേഷം നാസിക് കോടതി വിട്ടയച്ചു. നാസിക് പ്രത്യേക ടാഡ കോടതി (TADA) ജഡ്ജ് എസ്.സി ഖാതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വെറുതെ വിട്ടത്. നേരത്തെ, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും, ‘ഭുസാവൽ അൽ ജിഹാദ്’ എന്ന തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നുമുള്ള കുറ്റങ്ങൾ ചാർത്തിയാണ് എല്ലാവരെയും പിടികൂടി തടവിലിട്ടിരുന്നത്. നിയമ മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ‘ജാമിഅത്തുൽ ഉലമ’ എന്ന അഭിഭാഷക സംഘത്തിന്റെ […]
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കോളജ് ഗെയ്റ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറമാന്‍ വി.ആര്‍ രാഗേഷിന് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ നാല് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാതിരുന്നതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് ഇന്നലെ എം.എസ്.എഫ്- […]
ബാലാകോട്ട് ആക്രമണം; തെളിവുകള്‍ പുറത്ത് വരട്ടെയെന്ന് ടി.പി ശ്രീനിവാസന്‍
പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരട്ടെയെന്ന് മുന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസന്‍. ഇന്ത്യയുടെ വിജയം സംബന്ധിച്ച് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം രാജ്യത്തിന്റെ അവകാശവാദത്തെ എതിര്‍ത്താണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇക്കാര്യത്തില്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യക്കുണ്ടെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. മീഡിയവണിലെ സ്‌പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലോകത്തിലെ പ്രശസ്തമായ പത്രങ്ങളൊക്കെ പറയുന്നത് ബാലാകോട്ടിലെ ഭീകരരുടെ ക്യാമ്പൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്ന് മാറിപ്പോയിട്ടുണ്ടെന്നാണ്. എല്ലാ […]
‘വ്യോമാക്രമണത്തിന് ശേഷം 22 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കും’; യെദിയൂരപ്പക്കെതിരെ വിമര്‍ശനവുമായി നേതാക്കള്‍
രാജ്യം ഭീകരാക്രമണത്തിനും യുദ്ധ ഭീതിയിലും നിൽക്കെ വില കുറഞ്ഞ രാഷ്ട്രിയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് യെദിയൂരപ്പെക്കെതിരെ കടുത്ത വിമർശനവുമായി രാഷ്ട്രീയ വൃത്തങ്ങൾ. ബാലകോട്ട് ആക്രമണത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 22ലധികം സിറ്റുകൾ ലഭിക്കുമെന്നായിരുന്നു മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ യെദിയൂരപ്പ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പിക്കുള്ളിൽ നിന്ന് തന്നെ യെദിയൂരപ്പെക്കിതെരെ വിമർശനമുയർന്നിരുന്നു. വിവാദ പ്രസ്താവന ഏറ്റുപിടിച്ച പാക് മാധ്യമങ്ങൾ, ആക്രമണം തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ളതായിരുന്നു എന്ന് പ്രചാരണം നടത്തുകയുണ്ടായി. സെെനികരുടെ ജീവൻ വെച്ച് ലോക്സഭാ സീറ്റുകളുടെ […]
ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ചു
ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യവിരുദ്ധ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനെമന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. വിഘടനവാദ സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുെവന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുെവന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിെന്റ പശ്ചാത്തലത്തില്‍ […]
കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി
കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി. മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. അതിനിടെ അതിർത്തി മേഖലകളിൽ പാകിസ്താന്‍ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഉറി സെക്ടറിൽ നാലിടത്താണ് ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. […]












