India Kerala

കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു. […]

India Kerala

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും. 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ […]

India Kerala

വിലത്തകര്‍ച്ചയും പ്രളയവും തിരിച്ചടിയായി; വായ്പകള്‍ തിരിച്ചടക്കാനാകാതെ കര്‍ഷകര്‍

ആരോഗ്യമുണ്ടായ കാലം മുതല്‍ മണ്ണില്‍ പണിയെടുത്തിട്ടും കൃഷി ചതിച്ച് കടബാധ്യത ഏറിയപ്പോള്‍ ജീവനൊടുക്കേണ്ട സ്ഥിതിയായി ഇടുക്കി പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാരന്. പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാതെ ജീവന്‍ ഹോമിച്ച ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് അറുപതുകാരന്‍ ശ്രീകുമാരന്‍. വിലത്തകര്‍ച്ചയും പ്രളയം വരുത്തിയ ദുരിതവും മൂലം കാര്‍ഷികവൃത്തിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് മറ്റ് കര്‍ഷകരും. ഓര്‍മ്മ വച്ച കാലം മുതല്‍ കൃഷിയില്‍ അച്ഛനെ സഹായിച്ചു വന്ന ഒരു മകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം. വര്‍ഷങ്ങളായി സ്വന്തം […]

India National

അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും

പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി സ്കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുപ്‍വാരയില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടമായി. സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതല യോഗം ചേര്‍ന്നു. അഭിനന്ദന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിങില്‍ വ്യക്തമായിരുന്നു. നട്ടെല്ലിനേറ്റ ക്ഷതം […]

India National

പാക് വാദം തള്ളി ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി

പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന്‍ വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ വാദം തെറ്റാണെന്നും എഫ് 16 നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചെന്നുമായിരുന്നു പാക് ആരോപണം.

India Kerala

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.

India Kerala

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]

India National

അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി

പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള്‍ മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷമാണ് ഇന്ന് അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

India National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നു

സമാധാന ശ്രമങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഉച്ചയോടെ രജൌരിയിലെ നൌഷേര സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നേരത്തെ പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിയിലാണ് ജനം. ഇതിനിടയില്‍ കഴിഞ്ഞ രാത്രി വെടിനിര്‍ത്തല്‍ […]

India Kerala

അരുംകൊലയുടെ രാഷ്ട്രീയം

പണ്ട് നാട്ടുപ്രമാണിമാര്‍ക്കിടയിലുള്ള പരസ്പരവൈര്യത്തിന് അറുതി വരുത്തുന്നതിനായി വാളെടുത്ത് വെട്ടിയും കുത്തിയും സ്വയം ഇല്ലാതായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍. പ്രമാണിമാര്‍ക്ക് വേണ്ടി കിഴി വെച്ച് അവര്‍ അങ്കം കുറിച്ചു. കൊല്ലും കൊലയും ജീവിത ധര്‍മ്മമാണെന്നും,അങ്കത്തട്ടില്‍ ചോരയൊലിപ്പിച്ച് മരണത്തെ പുല്‍കുന്നത് ജന്മാന്തരങ്ങളുടെ സുകൃതമണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കാലമേറെ കഴിഞ്ഞു, നാനൂറ് വര്‍ഷം നീണ്ട കോളനി ഭരണത്തിനൊടുവില്‍ വിദേശികളും ഇന്ത്യ വിട്ടു. പിന്നീട് ജനാധിപത്യത്തിനൊപ്പം നീണ്ട 71 വര്‍ഷങ്ങള്‍ രാജ്യം പിന്നിടുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും നാടിത്രയേറെ പുരോഗമിച്ചിട്ടും കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ […]