India National

രാഹുലിനെതിരെ നടപടി വേണം: ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്നലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് റാലിയില്‍ റഫാല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക വഴി രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ബി.ജെ.പി രഥയാത്രക്കും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് […]

India Kerala

“വടകരയില്‍ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണം; കെ.എം ഷാജി

വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

India Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്‍റെ ഹരജി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ.ബാബുവിന്റെ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ടി.എയും ഡി.എയും ഉള്‍പ്പടെയുള്ള വരുമാനം വിജിലന്‍സ് കണക്കാക്കിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി നടപടിക്കെതിരെ ബാബു ഹൈക്കോടതിയെ സമീപിക്കും. കെ.ബാബു വരവില്‍ കവിഞ്ഞ് 25 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്‍റെ കുറ്റപത്രം. എന്നാല്‍ യാത്രാചെലവായി ലഭിച്ച 40 ലക്ഷം രൂപ […]

India Kerala

കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റ കുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് ‍ തടഞ്ഞതിലുള്ള പ്രതിഷേധ നടപടിയായാണ് കോട്ടയം സീറ്റ് നിഷേധിച്ചതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് […]

National

‘ചലഞ്ച് ഫോർ ചെയിഞ്ച്’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; വൈറലായി ഈ ചിത്രങ്ങള്‍

നിരവധി ചലഞ്ചുകളാണ് ദിനേന സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. എന്നാല്‍ സമൂഹത്തിന് ഗുണകരമാകുന്ന, വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ഈ പുതിയ ചലഞ്ച്. ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗോടു കൂടി തുടങ്ങിയ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞ ഒരു സ്ഥലത്തെത്തി അവിടെ നില്‍ക്കുന്ന ഒരു ചിത്രമെടുക്കുക. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം […]

India National Uncategorized

അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ […]

India Kerala

കെവിന്‍ കേസിലെ കുറ്റപത്രം കോടതി സ്വീകരിച്ചു

കെവിൻ കേസിൽ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയംഅഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഗൂഡാലോചന അടക്കമുളള പത്ത് വകുപ്പുകൾ ചുമത്തിയ കേസിൽ ആകെ 14 പ്രതികളാണുള്ളത്. നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം ഗൂഡാലോചന തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കല്‍,ഭവനഭേദനം എന്നിങ്ങനെ പത്ത് വകുപ്പുകളാണ് ചുമത്തിയത്. വിചാരണയ്ക്ക് മുന്‍പ് കൊലപാതകം, നരഹത്യ എന്നീ […]

India Kerala

കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്‍, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

India Kerala

തുഷാർ മത്സരിച്ചാലും താൻ പ്രചരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് അറിയില്ല. ആലപ്പുഴയില്‍ ആരിഫിനോട് മത്സരിക്കാന്‍ കെ. സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കുമെന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ആരു മത്സരിച്ചാലും പ്രചാരണത്തിനിറങ്ങാനില്ലെന്ന് വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയില്ല. […]

India National

ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഗംഭീര്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിക്കാറുണ്ടായിരുന്നു. ഇതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായി. […]