ഔദ്യോഗിക പ്രഖ്യാപനം വൈകുമ്പോഴും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ധാരണയായ മണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ പ്രചരണം തുടങ്ങി. കേരളത്തില്‍ ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണ ഇനിയും വന്നിട്ടില്ല. പക്ഷേ മറുപക്ഷത്ത് എതിരാളികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് മണ്ഡല പര്യടനവും തുടങ്ങി. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വവുമായി കൂടിയാലോചിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ട മണ്ഡലങ്ങളില്‍ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ പരസ്യ പ്രചരണം തുടങ്ങാനുള്ള […]
India
അസം ഗണ പരിഷത്ത് എന്‍.ഡി.എയിലേക്ക് മടങ്ങി
പൌരത്വബില്‍ വിഷയത്തില്‍ എന്‍.ഡി.എ വിട്ട അസം ഗണ പരിഷത്ത് മുന്നണിയില്‍ തിരിച്ചെത്തി. സഖ്യത്തില്‍ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉണ്ടാകും. പൌരത്വബില്ലാണ് അസമിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം. ഗുവാഹത്തിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് എന്‍.ഡി.എയിലേക്ക് മടങ്ങിയെത്താന്‍ അസം ഗണ പരിഷത്ത് തീരുമാനിച്ചത്. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്ന പൌരത്വ ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പാണ് എ.ജി.പി സഖ്യം വിട്ടത്. അസമിലെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും അവര്‍ പിന്മാറിയിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് പൌരത്വ […]
രാഹുലിനെതിരെ നടപടി വേണം: ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇന്നലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് റാലിയില്‍ റഫാല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക വഴി രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ബി.ജെ.പി രഥയാത്രക്കും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് […]
“വടകരയില്‍ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണം; കെ.എം ഷാജി
വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്റെ ഹരജി തള്ളി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ.ബാബുവിന്റെ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ടി.എയും ഡി.എയും ഉള്‍പ്പടെയുള്ള വരുമാനം വിജിലന്‍സ് കണക്കാക്കിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി നടപടിക്കെതിരെ ബാബു ഹൈക്കോടതിയെ സമീപിക്കും. കെ.ബാബു വരവില്‍ കവിഞ്ഞ് 25 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്‍റെ കുറ്റപത്രം. എന്നാല്‍ യാത്രാചെലവായി ലഭിച്ച 40 ലക്ഷം രൂപ […]
കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസ് വിട്ട് മുന്നണിയില്‍ തുടരുമെന്ന സൂചന നല്‍കി പി.ജെ ജോസഫ്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റ കുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നത് തടഞ്ഞതിലുള്ള പ്രതിഷേധ നടപടിയായാണ് കോട്ടയം സീറ്റ് നിഷേധിച്ചതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് […]
‘ചലഞ്ച് ഫോർ ചെയിഞ്ച്’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; വൈറലായി ഈ ചിത്രങ്ങള്‍
നിരവധി ചലഞ്ചുകളാണ് ദിനേന സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. എന്നാല്‍ സമൂഹത്തിന് ഗുണകരമാകുന്ന, വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ഈ പുതിയ ചലഞ്ച്. ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗോടു കൂടി തുടങ്ങിയ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞ ഒരു സ്ഥലത്തെത്തി അവിടെ നില്‍ക്കുന്ന ഒരു ചിത്രമെടുക്കുക. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം […]
അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ […]
കെവിന്‍ കേസിലെ കുറ്റപത്രം കോടതി സ്വീകരിച്ചു
കെവിൻ കേസിൽ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയംഅഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഗൂഡാലോചന അടക്കമുളള പത്ത് വകുപ്പുകൾ ചുമത്തിയ കേസിൽ ആകെ 14 പ്രതികളാണുള്ളത്. നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം ഗൂഡാലോചന തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കല്‍,ഭവനഭേദനം എന്നിങ്ങനെ പത്ത് വകുപ്പുകളാണ് ചുമത്തിയത്. വിചാരണയ്ക്ക് മുന്‍പ് കൊലപാതകം, നരഹത്യ എന്നീ […]
കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്‍, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.












